UPDATES

വീടും പറമ്പും

പഴമയെ ചേര്‍ത്ത്‌ നിര്‍ത്തി റൂം പാര്‍ട്ടീഷനുകളിലെ പുതിയ ട്രെന്‍ഡുകള്‍

നീക്കിവയ്ക്കാവുന്നതും, അലമാരകള്‍ക്ക് സമാനമായതുമായ മോഡലുകളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്.

വീടു നിര്‍മാണത്തില്‍ എന്നും വൈവിധ്യങ്ങള്‍ തേടുന്നവരാണ് മലയാളികള്‍. കൂടുതല്‍ മുറികള്‍ ഉള്ള വീടുകളേക്കാള്‍ ചെറുവീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും ജീവിതം മാറിയതോടെ താമസ സ്ഥലത്തിന്റെ പ്രത്യേകിച്ച് വീടുകളുടെ അകത്തളത്തിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. എന്നാല്‍ മുറികള്‍ക്ക് പകരം റൂം ഡിവൈഡറുകളുടെ ഉപയോഗമാണ് ഇപ്പോള്‍ ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്.

പണ്ടുമുതലേ കേരളത്തിന്റെ വീടുകളില്‍ ഉണ്ടായിരുന്ന ഇത്തരം ഡിവൈഡറുകളാണ് ഇപ്പോള്‍ പുത്തന്‍ രൂപമാറ്റത്തോടെ വീണ്ടും അകത്തളത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. നീക്കിവയ്ക്കാവുന്നതും, അലമാരകള്‍ക്ക് സമാനമായതുമായ മോഡലുകളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. ബുക്ക് ഷെല്‍ഫുകളുടെ രൂപത്തിലും ഇപ്പോള്‍ പാര്‍ട്ടീഷനുകളില്‍ ലഭ്യമാണ്.

മുന്‍പ് കര്‍ട്ടനുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച തരം തിരിച്ചിരുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ഇത്തരം നിര്‍മിതികള്‍ക്ക് വഴിമാറിയത്. സ്ഥിരമായവ, നീക്കാവുന്നവ, താല്‍ക്കാലികമായവ, മടക്കിവയ്ക്കാവുന്നവ എന്നിങ്ങനെ അവയുടെ ബലം, ഈട്, ഭംഗി എന്നിവ അനുസരിച്ചും പാര്‍ട്ടീഷനുകളും വ്യത്യസ്തത പുലര്‍ത്തുന്നു. മുമ്പ് പാര്‍ട്ടീഷനുകള്‍ മുറികള്‍ വ്യത്യസ്ത ഏരിയകളായി തിരിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഒരു അലങ്കാരമെന്ന നിലയിലാണ് പാര്‍ട്ടീഷനുകള്‍ ഉപയോഗിച്ച് വരുന്നത്.

ഒരു ബെഡ് റൂമില്‍ ഫോള്‍ഡിങ്ങ് സ്‌ക്രീനുകള്‍ പാര്‍ട്ടീഷനായി ഉപയോഗിക്കുന്നതോടെ റൂമിനെ റീഡിങ് റൂമായോ, ഡ്രസ്സിങ് റൂമായോ, സ്റ്റഡി ഏരിയയായോ മറ്റിമറിയ്ക്കാം. ഇതിലൂടെ മുറിയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലുപരി സ്വകാര്യതയ്ക്കായി ഒരു ഇടം ഒരുക്കാനും പാര്‍ട്ടീഷനുകളിലൂടെ കഴിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍