UPDATES

വീടും പറമ്പും

എക്ലെറ്റിസിസം; ന്യൂയോർക്ക് സിറ്റിയിലെ മോഡേൺ ട്രിബേക്ക അപ്പാർട്മെന്റ്

അപ്പാര്‍ട്‌മെന്റിന്റെ വിശാലതയാണ് ഈ അപ്പാര്‍ട്‌മെന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

അപ്പാര്‍ട്‌മെന്റിലെ സ്ഥല സൗകര്യം വളരെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അത്തരത്തില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടി 4 ബെഡ്‌റൂമും 3 ബാത്ത്റൂമും ഉള്‍പ്പെടെ ‘ട്രൂ എന്‍ട്രി ഫോയര്‍, മള്‍ട്ടിപ്പിള്‍ സീറ്റിംഗ് ഏരിയ’ തുടങ്ങിയ മന്‍ഹാട്ടന്‍ മിത്തുകള്‍ ചേര്‍ന്ന മോഡേണ്‍ ട്രിബേക്ക അപ്പാര്‍ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നു. മറ്റ് അപ്പാര്‍ട്‌മെന്റുകളില്‍ ലഭിക്കുന്നതിലും പ്രൈവസിയും സ്ഥല സൗകര്യങ്ങളും ഇവിടെ ലഭിക്കും.

അപ്പാര്‍ട്‌മെന്റിന്റെ വിശാലതയാണ് ഈ അപ്പാര്‍ട്‌മെന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അപാര്‍ട്‌മെന്റിന്റെ ഭിത്തി വിശാലമായ ഫുഡ്‌ബോള്‍ ഗ്രൗണ്ടിന് സമാനമാണ്. ചുവപ്പ് നിറത്തിലുള്ള ബ്രിക്കുകളില്‍ സ്‌പോന്‍ഞ്ചി വൈറ്റ് പെയിന്റിങ്ങ് ആണ് ചെയ്തിരിക്കുന്നത്. എ.എസ്.എച് എന്‍.വൈ.സി.-യുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ വില്‍ കൂപ്പറിന്റെ നിര്‍ദ്ദേശത്തില്‍ ബ്രിക് കളറിന് യോജിക്കുന്ന തരത്തില്‍ അപാര്‍ട്‌മെന്റ് പൂര്‍ണമായും ‘വൈറ്റ് കളര്‍’ നല്‍കുകയായിരുന്നു.


അപ്പാര്‍ട്‌മെന്റിലെ മറ്റ് ക്രമീകരണങ്ങള്‍ എല്ലാം തന്നെയും കൂപ്പറിനും ടീം അംഗങ്ങള്‍ക്കും വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. അതില്‍ പ്രധാനമായ ഒന്നായിരുന്നു ലിവിങ് റൂമിലെ ലൈറ്റിങ്, ഷെല്‍ഫിന്റെ ക്രമീകരണം തുടങ്ങിയവ. അപാര്‍ട്‌മെന്റിന് യോജിക്കുന്ന കാര്‍പ്പറ്റ് കണ്ടെത്തുക എന്നതായിരുന്നു മറ്റൊന്ന്. നേപ്പാളില്‍ നിന്നും കൊണ്ട് വന്ന സില്‍ക്കും അലോയിയും കൊണ്ടാണ് കാര്‍പ്പെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 25 ഫീറ്റോളം വരുന്ന ഈ കാര്‍പ്പറ്റ് ഒരു മാസത്തോളമുള്ള പ്രയത്‌നത്തിലാണ് യു.എസില്‍ എത്തിച്ചതെന്നാണ് കൂപ്പര്‍ പറയുന്നത്.

അപ്പാര്‍ട്‌മെന്റിലുള്ളവര്‍ക്ക് പ്രൈവസി ലഭിക്കുന്ന തരത്തിലൊരു ലേ ഔട്ടാണ് അപാര്‍ട്‌മെന്റിന് കൂപ്പര്‍ നല്‍കിയിരിക്കുന്നത്. പല കാലഘട്ടത്തിലെ ഡെകറേഷന്‍സ് ഒക്കെ വളരെ ഹാര്‍മോണിയസായി ഉള്‍പ്പെടുത്തി മനോഹരമാക്കിയിരിക്കുന്നു. ‘ഒലിവര്‍ മോര്‍ഗ് ക്ലെയ്‌സ് ലോഞ്ച്, ഇറ്റാലിയന്‍ മോഡേണ്‍ ലാംമ്പ്, 19-ാം നൂറ്റാണ്ടിലെ സ്വീഡിഷ് പൈന്‍വുഡ്, ബിര്‍ച് ബെഞ്ച്, ആര്‍ട് വര്‍ക്കുകള്‍’ തുടങ്ങിയവ ഉള്‍പ്പെടെ ലിവിങ് റൂമിന് ഒരു ബാലന്‍സിങ് ഇഫക്ട് നല്‍കുന്നവയാണ് എല്ലാ ക്രമീകരണങ്ങളും.

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍