UPDATES

വീടും പറമ്പും

ചിരിയുടെ തമ്പുരാന്‍ ചാപ്ലിന്റെ വീടിന്റെ വിശേഷങ്ങള്‍ അറിയാം

ചാര്‍ളി ചാപ്ലിന്‍ മരണം വരെ താമസിച്ചിരുന്നത് സ്വിറ്റ്സര്‍ലന്റിലെ ഈ വീട്ടിലാണ്.

ചിരികള്‍ കൊണ്ട് ഇതിഹാസം രചിച്ച് , ആരാധകരുടെ മനസില്‍ ഇന്നുംമയാതെ നില്‍ക്കുന്ന കലാകാരനാണ് ചാര്‍ളി ചാപ്ലിന്‍. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ചാപ്ലിന്‍ ആരാധകരുടെ മനസിലുണ്ട്. ചാപ്ലിന്‍ മാത്രമല്ല ഈ കലാകാരന്റെ വീടും അതേപോലെ ഉണ്ട്. ഇന്ന് ഈ വീട് ഒരു മ്യൂസിയമാണ്. ചിരിയുടെ തമ്പുരാന്റെ പ്രിയപ്പെട്ട വീട് ആര്‍ക്കും സന്ദര്‍ശിക്കാം.

സ്വിറ്റ്സര്‍ലന്റിലെ മനോയിര്‍ ഡേ ബാന്‍ എന്ന സ്ഥലത്തെ 37 ഏക്കറോളം വരുന്ന സ്ഥലത്താണ് ചാപ്ലിന്റെ വീടുള്ളത്.മനോഹരമായ പര്‍വ്വത നിരകളും തടാകങ്ങളും ഈ വീട്ടിലിരുന്നാല്‍ കാണാമായിരുന്നു.ഓഫ് വൈറ്റ് നിറത്തിലുള്ളതാണ് വീടിന്റെ ഇന്റീരിയര്‍. വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കിയിരിക്കുന്നത് മരത്തടികൊണ്ടാണ്.

1953ല്‍ ആണ് ഭാര്യയും ആറ് മക്കളും അടങ്ങുന്ന ചാപ്ലിന്റെ കുടുംബംസ്വിറ്റ്സര്‍ലന്റിലെ ഈ വീട്ടില്‍ സ്ഥിരതാമസത്തിനെത്തുന്നത്.1977 ല്‍ മരിക്കുന്നത് വരെ ചാര്‍ളി ചാപ്ലിന്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ചാപ്ലിന്റെ മരണം വരെ മാത്രമെ കുടുംബം ഈ വീട്ടില്‍ താമസിച്ചുള്ളു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍