UPDATES

വീടും പറമ്പും

വിപ്ലവ നായകന്‍ ചെഗുവേരയുടെ വീട് കാണാം

2001 ലാണ് ഈ വീട് ഒരു മ്യൂസിയമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്

ചെഗുവേര എന്ന വിപ്ലവ നായകന്‍ ജനിച്ചത് അര്‍ജന്റീനയിലെ അല്‍റ്റ ഗ്രാസിയയിലെ ഈ ചെറിയ വീട്ടിലാണ്. ഇവിടെ നിന്നാണ് വിപ്ലവങ്ങളിലെയ്ക്കും, സ്വാതന്ത്ര്യ സ്വപ്നങ്ങളിലേക്കും ഈ നായകന്‍ നടന്ന് നിങ്ങിയത്. എന്നാല്‍ ഇന്ന് ഈ വീട് ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2001 ലാണ് ഇത് ചെഗുവേരയുടെ ഓര്‍മകളുടെ കുടിരമായിമാറിയത്.

ചെ ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചര്‍, കുടുംബ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ കൈയ്യെഴുത്തിലുള്ള ചിത്രങ്ങള്‍ തുടങ്ങിയ ഇന്നും ചെ യുടെ സ്മരണങ്ങകള്‍ പേറുന്ന ഈ വീട്ടിലെത്തിയാല്‍ കാണാം.
ഓഫ് വൈറ്റ് ചുമരുകള്‍ ഉള്ള ഒറ്റ നില വീടാണ് ചെഗുവേരയുടേത്. തടികെണ്ടുള്ള ഫ്‌ലോറിങ് ആണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലാണ് ഈ വീടിന്റെ നിര്‍മാണം

ചെയുടെ യാത്രകള്‍ക്ക് കൂട്ടായിരുന്ന മോട്ടോര്‍ സൈക്കിളും ഈ വീട്ടില്‍ അതുപോലെ തന്നെ സംരക്ഷിച്ചിട്ടുണ്ട്. ചെയുടെ കുടുംബം 1930 ന് ഈ വീട്ടില്‍ നിന്നും താമസം മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍