UPDATES

വീടും പറമ്പും

അകത്തളങ്ങളുടെ പ്രൗഢി കൂട്ടാന്‍ കര്‍ട്ടനുകള്‍; ഇവ ശ്രദ്ധിക്കാം

പലനിറത്തിലും, വിലയിലും ഒക്കെ ലഭ്യമാകുന്ന കര്‍ട്ടനുകള്‍ ഒരല്‍പ്പം ശ്രദ്ധയോടെ തിരഞ്ഞെടുത്താല്‍ നമുക്കും നല്‍കാം വീടിനു ഒരു റോയല്‍ ടച്ച്

ഒരു കാലത്ത് സ്വകാര്യതയുടെ മാത്രം ഭാഗമായിരുന്ന കര്‍ട്ടനുകള്‍ ഇന്ന് നമ്മുടെ അകത്തളങ്ങളിലെ പ്രൗഢിയുടെ കൂടി അടയാളമായി മാറിക്കഴിഞ്ഞിരിക്കുന്നു. അകത്തളങ്ങള്‍ മനോഹരമാക്കുന്നതില്‍ ഒട്ടും ചെറുതല്ലാത്ത ഒരു പങ്ക് കര്‍ട്ടനുകള്‍ക്ക് ഉണ്ട്. സ്വീകരണ മുറിയില്‍ തുടങ്ങി ബെഡ്‌റൂം വരെ മനോഹരമാക്കുന്ന പല തരം കര്‍ട്ടനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പലനിറത്തിലും, വിലയിലും ഒക്കെ ലഭ്യമാകുന്ന കര്‍ട്ടനുകള്‍ ഒരല്‍പ്പം ശ്രദ്ധയോടെ തിരഞ്ഞെടുത്താല്‍ നമുക്കും നല്‍കാം വീടിനു ഒരു റോയല്‍ ടച്ച്…

ഇവ ശ്രദ്ധിക്കണം
വിപണിയില്‍ ലഭ്യമാകുന്ന ഏതു കര്‍ട്ടനും നമ്മുടെ വീടുകള്‍ക്ക് യോജിക്കണം എന്നില്ല. മുറിയുടെ വലിപ്പം, ജനലിന്റെ സ്ഥാനം, ചുവരിലെ പെയിന്റ് ഏതു നിറത്തിലാണ് എന്നൊക്കെ നോക്കി വേണം കര്‍ട്ടന്‍ തിരഞ്ഞെടുക്കാന്‍.

വലിപ്പം കൂടുതല്‍ ഉള്ള മുറികള്‍ക്കാണ് സാധാരണ കര്‍ട്ടനുകള്‍ അനുയോജ്യം. മുറിയിലെ വെളിച്ചം ക്രമീകരിക്കാന്‍ കര്‍ട്ടനുകള്‍ സഹായകരമാണ് എന്നതിനാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ എല്ലാം പരിഗണിച്ചു വേണം കര്‍ട്ടന്‍ തിരഞ്ഞെടുക്കേണ്ടത്.

കോട്ടണ്‍, ലിനന്‍, വെല്‍വെറ്റ്, സില്‍ക്ക്, ലേസ്, ബര്‍ലാപ്, സിന്തറ്റിക് കര്‍ട്ടനുകള്‍ വിപണിയില്‍ ലഭ്യമാണ്.

"</p

എന്നും പ്രിയം കോട്ടണ്‍
സ്വകാര്യതയ്ക്ക് ഒരുപരിധി വരെ സഹായകമാകുന്ന കോട്ടണ്‍ കര്‍ട്ടനുകള്‍ സൂര്യ പ്രകാശവും നന്നയി കടത്തി വിടുന്നു. കഴുകി ഉപയോഗിക്കാന്‍ കുറച്ചു കൂടി എളുപ്പമാണ് ഇത്തരം കര്‍ട്ടനുകള്‍. അത് കൊണ്ട് തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്.

"</p

സ്വകാര്യത സംരക്ഷിക്കുന്ന ലിനന്‍
കോട്ടണ്‍ കാര്‍ട്ടനുകളെക്കാള്‍ കട്ടി കൂടുതല്‍ ആണ് ലിനന്‍ കര്‍ട്ടനുകള്‍ക്ക്. മുറിയില്‍ പ്രകാശം കടത്തി വിടുന്നതിനേക്കാള്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് നല്ലൊരു ചോയ്‌സ് ആണ് ലിനന്‍ കര്‍ട്ടന്‍.

"</p

പ്രകാശമേ നിനക്ക് പ്രവേശനം ഇല്ല
മുറിയുടെ പ്രൗഢി കൂട്ടാന്‍ പറ്റിയത് വെല്‍വെറ്റ് കര്‍ട്ടനുകള്‍ ആണ്. കിടപ്പു മുറികള്‍ക്ക് അനുയോജ്യമാണ് വെല്‍വെറ്റ് കര്‍ട്ടനുകള്‍. ഉറക്കത്തിനിടയില്‍ പ്രകാശം തീരെ ഇഷ്ടമില്ലെങ്കില്‍ വെല്‍വെറ്റ് കര്‍ട്ടന്‍ ആണ് നിങ്ങള്‍ക്ക് നല്ലത്.

"</p

റോയല്‍ സില്‍ക്ക്
വീടിനു വേണ്ടത് റോയല്‍ ടച്ച് ആണോ? എങ്കില്‍ ഒന്നും ആലോചിക്കേണ്ട, ഏറ്റവും നല്ല ചോയ്‌സ് സില്‍ക്ക് കര്‍ട്ടന്‍ ആണ്. ഗോള്‍ഡന്‍, സില്‍വര്‍ നിറങ്ങളില്‍ അകത്തളങ്ങള്‍ക്ക് രാജകീയ പ്രൗഢി നല്‍കാന്‍ ഇത് മതി. എന്നാല്‍ പരിപാലനത്തില്‍ ഒരല്‍പം ശ്രദ്ധ കൂടുതല്‍ വേണം. സംഗതി സില്‍ക്ക് അല്ലെ!

സിമ്പിള്‍ ബട്ട് പവര്‍ഫുള്‍ ലേസ്
വീടിനകത്തു സൂര്യപ്രകാശം ധാരാളം ലഭ്യമാക്കുന്നവരാണ് ഇക്കൂട്ടര്‍. സ്വകാര്യത ഇവരില്‍ നിന്നും പ്രതീക്ഷിക്കരുത്. ലിവിങ് റൂം, അടുക്കള തുടങ്ങി എവിടെയാണോ നിങ്ങള്‍ ഒരുപാട് പ്രകാശം ആഗ്രഹിക്കുന്നത് അവിടെയൊക്കെ ലേസ് കര്‍ട്ടന്‍ ഉപയോഗിക്കാം. വിവിധ ഡിസൈനുകളില്‍ ഇവ ലഭ്യമാണ്.

"</p

ബര്‍ലാപ്
ഏകദേശം ലിനന്‍ കര്‍ട്ടനു സമാനമാണ് ബര്‍ലാപ് കര്‍ട്ടനുകള്‍. എന്നാല്‍ അവയേക്കാള്‍ കുറച്ചു ഭാരക്കൂടുതല്‍ ഉണ്ട്. പ്രകാശം തീരെ കടത്തി വിടുന്നില്ല. സാധാരണയായി ഡിസൈന്‍ ഒന്നും ഇല്ലാതെ പ്ലെയിന്‍ ആയാണ് ഇവ ലഭ്യമാകുന്നത്. വൃത്തിയാക്കി ഉപയോഗിക്കാനും എളുപ്പം.

"</p

സിന്തറ്റിക് എന്ന ജുഗാദ്
സിന്തറ്റിക് കര്‍ട്ടന്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമായ, മുന്‍പ് പറഞ്ഞ എല്ലാ ടൈപ്പ് കര്‍ട്ടനുകളെക്കാളും കഴുകി ഉപയോഗിക്കാന്‍ എളുപ്പമായ, വലിയ പരിചരണം ഒന്നും ആവശ്യമില്ലാത്ത കര്‍ട്ടനുകള്‍ ആണ്.

"</p

ഇക്കോ ഫ്രണ്ട്‌ലി ബാംബൂ ബോയ്‌സ്
നിങ്ങള്‍ ഒരു പരിസ്ഥിതി സ്‌നേഹി ആണെങ്കില്‍ ഇക്കോ ഫ്രണ്ട്‌ലി ആയ ബാംബൂ കാര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം. പക്ഷെ ഒരുപാട് പ്രൗഢി പ്രതീക്ഷിക്കരുത്. കഴുകി ഉപയോഗിക്കാന്‍ പറ്റില്ല എന്നൊരു നെഗറ്റീവ് ഉണ്ട് ബാംബൂ കര്‍ട്ടനുകള്‍ക്ക്.

പൊടിക്കൈ
കര്‍ട്ടന്‍ ഏതായാലും ഒരല്‍പം കൂടി മനോഹരമാക്കണം എന്ന് തോന്നിയാല്‍ പിന്നെ ആലോചിക്കേണ്ട, അതിനുള്ള കര്‍ട്ടന്‍ ഡെക്കര്‍ അക്‌സെസ്സറിസ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഏതൊരു കര്‍ട്ടന്റെയും മുഖച്ഛായ മാറ്റാന്‍ അവയ്ക്കാകും.

പൊതുവെ കട്ടി കൂടിയ തുണികള്‍ക്ക് പകരം കട്ടി കുറഞ്ഞ സുതാര്യതയുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുത്താല്‍ മുറികളില്‍ പ്രകാശം നന്നായി കടന്നു വരും.

മുറിയുടെ നിറത്തിനു ചേര്‍ന്ന് നില്‍ക്കുന്ന നിറമോ, അതല്ല കോണ്‍ട്രാസ്‌റ് നിറങ്ങളോ തിരഞ്ഞെടുക്കാം. കോണ്‍ട്രാസ്‌റ് നിറങ്ങള്‍ ആയാല്‍ കര്‍ട്ടന്‍ വളരെ എളുപ്പം ശ്രദ്ധിക്കപ്പെടും. എന്ത് വേണം എന്നത് തികച്ചും നിങ്ങളുടെ ചോയ്‌സ് ആണ്.

ബി എസ് അതുല്യ

ബി എസ് അതുല്യ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍