UPDATES

വീടും പറമ്പും

കെട്ടിട നിര്‍മാണത്തിലെ പുത്തന്‍ ശൈലികള്‍

നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗര പ്രദേശങ്ങളിലെ സ്ഥല ലഭ്യതയാണ് പ്രധാന വെല്ലുവിളി.

ഒരോ ചെറിയ പ്രദേശവും നഗരമായിക്കൊണ്ടിരിക്കുന്ന ആധുനിത ഇന്ത്യന്‍ സാഹചര്യത്തില്‍ വീടു നിര്‍മാണത്തിലും പുത്തന്‍ ശൈലികളുടെ പരീക്ഷണം തുടരുകയാണ്. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗര പ്രദേശങ്ങളിലെ സ്ഥല ലഭ്യതയാണ് പ്രധാന വെല്ലുവിളി. ഇതോട പൊതു ഇടങ്ങള്‍ എന്ന് കണക്കാക്കിയിരുന്ന നഗര ഇടങ്ങള്‍ പോലും വീടുകള്‍ ഫ്‌ളാറ്റുകള്‍ എന്നില നിര്‍മ്മിക്കാനും, കുടുംബസമേതം താമസിക്കാനും പുതിയ തലമുറ തയ്യാറാണ്. നഗരങ്ങളിലെ ട്രാഫിക്ക് ബ്ലോക്ക് അടക്കമുള്ളവയില്‍ നിന്നും ഒഴിവാകുക എന്നതടകം ഇതിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഔട്ട് ഡോര്‍ ലിവിങ്ങ് ഏരിയകള്‍

വീടുകള്‍ക്ക് പുറത്ത് ലിവിങ്ങ് എരിയ എന്നതാണ് ഇന്ത്യയിലെ മഹാ നഗരങ്ങളില്‍ ഉള്‍പ്പെടെ കണ്ടുവരുന്ന പുതിയ രീതി. മുന്‍പ് ബാല്‍ക്കണി, റൂഫ് ടോപ്പ് എന്നിവായിരുന്നു വീടുകളുടെ ഓപ്പണ്‍ ഏരിയകളായിരുന്നെങ്കില്‍ പുതിയ സാഹചര്യത്തില്‍ അടുക്കള, ഫുള്ളി ഫര്‍ണിഷിഡ് ഔട്ട് ഡോര്‍ കിടപ്പുമുറികള്‍ എന്നിവയും സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതി സൗഹൃദമായ നിര്‍മാണ സാമഗ്രികളുടെ ഉപയോഗവും പുതിയ വീടു നിര്‍മാണ രീതികളില്‍ ഇപ്പോള്‍ സജീവമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗ്രീന്‍ ടെറസ്, ഗ്രീന്‍വാള്‍സ്, ഗ്രീന്‍ ഗോവണി എന്നിവയും പുതിയ വാസ്തുവിദ്യയില്‍ കുടുതലായി ഇടം പിടിക്കുന്നുണ്ട്. ഈ വര്‍ഷം പിന്നിടുന്നതോടെ ഗ്രീന്‍ വാസ്തുവിദ്യയില്‍ കൂടുതല്‍ പ്രചാരം നേടുമെന്നും ഈ രംഗത്തുള്ള വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ പാര്‍ക്കുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയുടെ പ്രചാരവും വര്‍ധിക്കുകയാണ്.

മരം- മണ്ണ് എന്നിവയുടെ ഉപയോഗം

പരമ്പാരാഗത തടി നിര്‍മ്മിതകള്‍ക്ക് പകരമായി തീ പിടിക്കാത്തതും മികച്ച പ്രതിരോധ ശേഷിയുമുള്ള ക്രോസ്- ലാമിനേറ്റഡ് തടിപാനലുകള്‍ക്കാണ്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരം. കോണ്‍ക്രീറ്റ് ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി മരം, ചെളി എന്നിവയും അധുനിക രീതിയില്‍ ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്. പഴയ വീടുകളുടെ ഫര്‍ണീച്ചറുകള്‍ അടക്കം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതിലും വലിയ സ്വാധീനമാണുള്ളത്.

കെട്ടിടങ്ങളുടെ രൂപമാറ്റം

ദീര്‍ഘ ചതുര രീതിയിലുള്ള കെട്ടിട നിര്‍മാണ രീതിയാണ് വന്‍ കെട്ടിടങ്ങള്‍ക്കായി രാജ്യത്തെ പതിവ്. എന്നാല്‍ കെട്ടിടങ്ങളുടെ ആകര്‍ഷണീയതക്ക് പ്രാധാന്യം കൈവരിച്ചതോടെ നിര്‍മാണ രീതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌പെയിനിലെ ബില്‍ബാവോയിലുള്ള ഗഗന്‍ഹൈം മ്യൂസിയം മാതൃകയാണ് ഇന്ത്യയില്‍ ഇപ്പോള്‍ പരീക്ഷിക്കുന്ന പ്രധാന മാതൃകകളിലൊന്ന്്. അടുത്ത വര്‍ഷത്തോടെ ഈ മാതൃക പിന്തുടരുന്ന നിരവധി വലിയ കെട്ടിടങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും ഈ രംഗത്തുള്ള വിദഗ്ദര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍