UPDATES

വീടും പറമ്പും

ചിരിക്കുന്ന ബുദ്ധനും വായില്‍ നാണയം വച്ച തവളയും; ഫെങ് ഷുയി വെറും മാജിക് അല്ല

പലപ്പോഴും പലരുടെയും കച്ചവട താല്‍പ്പര്യങ്ങള്‍ ഇതിന്റെയൊക്കെ യഥാര്‍ഥ ഉദ്ദേശത്തില്‍ നിന്നും വഴി തിരിച്ചു വിടുകയാണ്

ക്ഷേത്ര ഗണിതത്തിലേക്ക് രാജ പാതകളില്ല എന്ന് യൂക്ലിഡ് പറഞ്ഞ പോലെ വിജയത്തിലേക്കും നുറുങ്ങു വിദ്യകള്‍ ഒന്നുമില്ല. പിന്നെ എന്തിനാണ് ഫെങ് ഷുയി? ഫെങ് ഷുയി ഒരു മാജിക് അല്ല, അതൊരു പോസിറ്റീവ് എനര്‍ജി ആണ്. ഭാരതീയ വാസ്തുശാസ്ത്രം പോലെ ചൈനീസ് വാസ്തു ശാസ്ത്രം. ഈ പറഞ്ഞതൊക്കെ മനുഷ്യ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാനുള്ളതാണ്, എന്നാല്‍ പലപ്പോഴും പലരുടെയും കച്ചവട താല്‍പ്പര്യങ്ങള്‍ ഇതിന്റെയൊക്കെ യഥാര്‍ഥ ഉദ്ദേശത്തില്‍ നിന്നും വഴി തിരിച്ചു വിടുന്നു എന്ന് മാത്രം.

എന്തിനു ഫെങ് ഷുയി
വീടിനു ഒരു പോസിറ്റീവ് എനര്‍ജി നല്‍കുക എന്ന് മാത്രമേ ഇത് കൊണ്ട് അര്‍ഥമാക്കുന്നുള്ളു. ഫെങ് ഷുയി പ്രകാരം നടത്തുന്ന ചില തിരുത്തലുകള്‍, കൂട്ടി ചേര്‍ക്കലുകള്‍ അതൊക്കെ വീടിനു ഒരു പുത്തന്‍ ഉണര്‍വ് സമ്മാനിക്കും. ആ പോസിറ്റീവ് എനര്‍ജി വീട്ടില്‍ ഉള്ളവരുടെ ജീവിതത്തിലും നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കും.

ഫെങ് ഷുയി പ്രകാരം ചില വസ്തുക്കള്‍ വീട്ടില്‍ വെയ്ക്കുന്നത് ഐശ്വര്യദായകമാണെന്നു വിശ്വസിക്കുന്നു. അത്തരം ചില വസ്തുക്കള്‍ പരിചയപ്പെടാം.

"</p

മുള
ഫെങ് ഷുയില്‍ മുള ആയുസിന്റെ പ്രതീകമാണ്. ആയുസിനൊപ്പം ഐശ്വര്യവും നമുക്ക് സമ്മാനിക്കും എന്നാണ് ഫെങ് ഷുയി പറയുന്നത്. മുളയുടെ പെയിന്റിംഗ് വീട്ടില്‍ വയ്ക്കുന്നതും, മുളയുടെ ചെറിയ രൂപം വെയ്ക്കുന്നതും വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരും എന്നാണ് ഫെങ് ഷുയി പറയുന്നത്.

"</p

ആമ
മുയലിനെ ഓട്ട മത്സരത്തില്‍ തോല്‍പ്പിച്ച ആമയുടെ കഥ കേട്ടിട്ടില്ലേ? മന്ദം ഇഴഞ്ഞു നീങ്ങുന്ന നമുക്ക് നിസ്സാരനെന്നു തോന്നുന്ന ഈ ജീവി ഫെങ് ഷുയില്‍ വിജയത്തിന്റെ പ്രതീകമാണ്. ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവിയാണ് ആമ. ഫെങ് ഷുയി പ്രകാരം വടക്കു ഭാഗത്തിന്റെ രക്ഷകനാണ് ആമ. അത് കൊണ്ട് ആ ഭാഗത്ത് ആമയുടെ ചിത്രം വയ്ക്കുന്നതും, ചെറിയ പ്രതിമ ഉപയോഗിക്കുന്നതും നല്ലതാണ്.

"</p

തവള
വായില്‍ നാണയത്തോടു കൂടിയ മൂന്ന് കാലുള്ള തവള വീട്ടിലേക്ക് സമ്പത്ത് കൊണ്ട് വരും എന്നാണ് ചൈനീസ് ഫെങ് ഷുയി പറയുന്നത്. മുന്‍ വാതിലിനു സമീപം വീടിനകത്തേക്ക് കയറി വരുന്ന രീതിയില്‍ വേണം ഇവ വയ്‌ക്കേണ്ടത്. ചെറിയ ഒരു തടിക്കഷ്ണത്തിന് മേല്‍. അത്ര പെട്ടെന്നു ആരും ശ്രദ്ധിക്കാത്ത രീതിയില്‍, ഒരു ചെരിഞ്ഞ പൊസിഷനില്‍ വേണം വെയ്ക്കാന്‍. കിടപ്പു മുറിയില്‍ വയ്ക്കാന്‍ പാടില്ല.

"

ചിരിക്കുന്ന ബുദ്ധന്‍
പിന്നില്‍ ഒരു വലിയ ഭാണ്ഡം ചുമക്കുന്ന ബുദ്ധന്‍ ആണ് വീടിനു ഐശ്വര്യം. സാമാന്യം വലിപ്പം ഉണ്ടായിരിക്കണം. വീട്ടിലേക്ക് സമ്പത്ത് കൊണ്ട് വരുന്ന പോലെ , നമ്മുടെ വിഷമതകള്‍ പുറത്തേക്കും കൊണ്ട് പോകും എന്നാണ് വിശ്വാസം. കയറി വരുന്ന പ്രധാന വാതിലിന് എതിരേ കോണ്‍ തിരിച്ചു വെയ്ക്കാം.

"</p

വിന്‍ഡ് കെയിം
വീടിന് അലങ്കാരമായാണ് ഇവ പലപ്പോഴും ഉപയോഗിക്കാറ്. എന്നാല്‍ ഫെങ് ഷുയില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണിത്. മഞ്ഞ നിറത്തിലുള്ള, ആറു ദണ്ഡുള്ള വിന്‍ഡ് കെയിം ആണ് നല്ലത്. ഒരിക്കലും കയറി വരുന്ന വാതിലിനു നേരെ ഇത് ഉപയോഗിക്കരുത്. മുറിയുടെ വശങ്ങളിലായി തൂക്കാം. വടക്കു പടിഞ്ഞാറു ദിശയില്‍ ഉപയോഗിക്കുന്നത് അനുയോജ്യം.

ഫെങ് ഷുയി ഒരു ശാസ്ത്രമാണ്. അതൊരിക്കലും ധന സമ്പാദനത്തിനുള്ള എളുപ്പ വഴിയല്ല. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നല്‍കി അത് വഴി നമ്മുടെ ജീവിതത്തില്‍ നല്ല ഒരു മാറ്റത്തിനു കാരണമാകും ഫെങ് ഷുയി. അതൊരു മാജിക് ആണെന്ന് വിചാരിക്കരുത് .

ബി എസ് അതുല്യ

ബി എസ് അതുല്യ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍