UPDATES

വീടും പറമ്പും

അറബിക്കടലിന്റെ തീരത്ത് മനോഹരമായൊരു ഫ്ളാറ്റ്; ആരുടെയും മനം കവരും

ഷാരോണ്‍

ഷാരോണ്‍

കേരളത്തിലെ ഏറ്റവും സജീവമായ വിനോദസഞ്ചാര കേന്ദ്രമായ കൊച്ചി മറൈന്‍ ഡ്രൈവിന്റെ കായല്‍ക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ഫ്‌ലാറ്റ്. കൊച്ചിയിലുള്ള സുനിലിന്റേയും ഓമനയുടെയും ഫ്‌ളാറ്റിന് വിശേഷണങ്ങളാണിത്. 2800 ചതുരശ്രയടിയുള്ള 4 BHK ഫ്‌ളാറ്റാണ്. ഓരോ ഇടങ്ങളും അത്രയധികം സൂക്ഷ്മതയോടെ ഒരുക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊളോണിയല്‍, കന്റെംപ്രറി, ക്ലാസിക്, ആന്റിക് ശൈലികള്‍ എല്ലാം ഇവിടെ സമ്മേളിക്കുന്നു. ഫര്‍ണിച്ചറുകള്‍ ഇന്റീരിയര്‍ തീം അനുസരിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്‌തെടുത്തവയാണ്. ജിപ്‌സം സീലിങ്ങില്‍ വാം ടോണ്‍ ലൈറ്റുകളും നല്‍കിയതോടെ ഫ്‌ളാറ്റിനുള്ളില്‍ പ്രസന്നമായ അന്തരീക്ഷം നിറയുന്നു. ഫ്‌ളാറ്റിനുള്ളില്‍ പ്രഭ ചൊരിയുന്ന ഷാന്‍ലിയറുകളും ആര്‍ട് വര്‍ക്കുകളും ഇംപോര്‍ട്ടഡാണ്.

ലിവിങ്ങിനോട് ചേര്‍ന്നാണ് പ്രധാന ബാല്‍ക്കണി. ഇവിടെ നിന്നാല്‍ കൊച്ചിക്കായലിന്റെ സൗന്ദര്യം തണുത്ത കാറ്റിന്റെ പശ്ചാത്തലത്തില്‍ ആസ്വദിക്കാം. ആറുപേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ ഊണുമേശ. ഡൈനിങ്ങിനോട് ചേര്‍ന്ന ഭിത്തി വാള്‍പേപ്പര്‍ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.ഡൈനിങ് വരുന്ന പ്രധാന ഹാളിലാണ് പൂജാമുറിയും, വാട്ടര്‍ബോഡിയും ഒരുക്കിയത്. വാട്ടര്‍ ബോഡിയോട് ചേര്‍ന്ന ഭിത്തിയില്‍ ക്ലാഡിങ് ടൈലുകള്‍ പതിപ്പിച്ച് ഹൈലൈറ്റ് ചെയ്തു. ഫ്‌ളാറ്റിനുള്ളില്‍ പച്ചപ്പ് നിറയ്ക്കുന്നത് ഈ ഭാഗമാണ്. കിച്ചനിലേക്കുള്ള പ്രവേശന ഭാഗത്തായി ഒരു ബാര്‍കൗണ്ടര്‍ ക്രമീകരിച്ചിരിക്കുന്നു.

പ്രൗഢി നിറയുന്ന നാലു കിടപ്പുമുറികള്‍. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഹെഡ്‌ബോര്‍ഡില്‍ ഗോള്‍ഡ് ഫിനിഷില്‍ ഉള്ള ജാളി സ്‌ക്രീന്‍ കാണാം. അറ്റാച്ച്ഡ് ബാത്‌റൂം, ഡ്രസ്സിങ് യൂണിറ്റ്, വാഡ്രോബ് എന്നിവയും ഒരുക്കിയിരിക്കുന്നു. മാസ്റ്റര്‍ ബെഡ്റൂമില്‍ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോര്‍ തുറന്നു ചെറിയ ബാല്‍ക്കണിയിലെത്താം. ഇവിടെ നിന്നാല്‍ പച്ചപ്പിന്റെയും ജലാശയങ്ങളുടെയും കാഴ്ചകള്‍ ആസ്വദിക്കാം. ആന്റിക് ശൈലിയിലാണ് മറ്റൊരു കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. റസ്റ്റിക് ഫിനിഷിലാണ് അടുത്ത കിടപ്പുമുറി.

സ്റ്റോറേജിന് നല്‍കിയ പ്രാധാന്യമാണ് കിടപ്പുമുറികളുടെ ഒരു പൊതുസവിശേഷത. വോള്‍ ടു സീലിങ് വാഡ്രോബുകള്‍ നല്‍കിയിരിക്കുന്നു. ഇന്‍ബില്‍റ്റായി ടിവി ഏരിയയ്ക്കും ഇവിടെ സ്ഥാനം നല്‍കിയിരിക്കുന്നു.വൈറ്റ് തീമിലാണ് കിച്ചന്‍. പ്ലാനിലാക് ഗ്ലാസിലാണ് കബോര്‍ഡുകള്‍ ഒരുക്കിയത്. കൗണ്ടറില്‍ കൊറിയന്‍ സ്റ്റോണ്‍ വിരിച്ചു.

ഷാരോണ്‍

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍