UPDATES

വീടും പറമ്പും

പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് തീര്‍ക്കാം ഒരു ഹാംഗിങ് ഗാര്‍ഡന്‍

വെറുതെ വലിച്ചെറിയാതെ വീടിനെ മനോഹരമാക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കൂ

വീട്ടിലെ വില്ലനാണ് പലപ്പോഴും പ്ലാസ്റ്റിക് ബോട്ടില്‍. ഒരു തരം മാന്‍ഡ്രേക്കിനെ പോലെ, എത്രവട്ടം കളയാന്‍ ശ്രമിച്ചാലും ഒഴിഞ്ഞു പോകില്ല. കുപ്പയില്‍ വലിച്ചെറിഞ്ഞാലും പ്രകൃതിക്ക് ദോഷം വരുത്തുന്ന, കത്തിച്ചാല്‍ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഡയോക്‌സിന്‍ പുറംതള്ളുന്ന ഈ വിരുതനെ വിചാരിച്ചാല്‍ മെരുക്കി എടുക്കാവുന്നതേ ഉള്ളു. അതിനു വേണ്ടത് നിങ്ങളുടെ സമയത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രം. അതുണ്ടെങ്കില്‍ ശല്യക്കാരന്‍ പ്ലാസ്റ്റിക് നിങ്ങളുടെ വീടിന്റെ തന്നെ മുഖച്ഛായ മാറ്റിക്കോളും.

നമ്മുടെ പ്ലാസ്റ്റിക് ബോട്ടിലിനെ പല തരത്തില്‍ അലങ്കാര ചെടി വളര്‍ത്തലിന് ഉപയോഗിക്കാം. നമ്മുടെ പൂന്തോട്ടത്തിന് ഒരു പ്രത്യേക പ്രൗഢി നല്‍കാന്‍ അവയ്ക്കു സാധിക്കും.

ഹാംഗിങ് ഗാര്‍ഡന്‍
ബാബിലോണിയയിലെ ഹാംഗിങ് ഗാര്‍ഡനെ കുറിച്ച് കേട്ടിട്ടില്ലേ ? ഇതും ഒരു ഹാംഗിങ് ഗാര്‍ഡന്‍ തന്നെ, പേരില്‍ ചെറിയൊരു മാറ്റം മാ്ത്രം; ഹാംഗിങ് പ്ലാസ്റ്റിക് ബോട്ടില്‍ ഗാര്‍ഡന്‍. സംഭവം വളരെ സിമ്പിള്‍ ആണ്. കയ്യിലുള്ള പഴയ ബോട്ടിലിന്റെ നടുഭാഗം കട്ട് ചെയ്ത് അതില്‍ മണ്ണ് നിറച്ചു ചെടി നാട്ടോളു. ഒരേ പോലത്തെ ഒരുപാട് ബോട്ടില്‍ ഇതേ പോലെ ചെടി നട്ട് സമാന്തരമായി അടുക്കി വച്ചാല്‍ ഹാംഗിങ് ഗാര്‍ഡന്‍ തയ്യാര്‍. സാധാരണ ചെടിച്ചട്ടിയില്‍ നടുന്ന പോലെ തന്നെ, പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കുന്നു എന്ന് മാത്രം.

ഇനി പറയുന്നതിലെല്ലാം ചെടി നടുന്ന രീതി ഒന്നാണ്. അത് ക്രമീകരിക്കുന്ന രീതിയില്‍ മാത്രമേ വ്യത്യാസം ഉള്ളൂ.

"</p

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
പണ്ടത്തെ പോലെ നടുമുറ്റവും ഇഷ്ടം പോലെ സ്ഥലവും ഒന്നും ഇന്ന് പല വീട്ടിലും ഇല്ല. അങ്ങനെ ഉള്ളവര്‍ക്ക് പറ്റിയതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. ഉള്ള സ്ഥലത്തു പ്ലാസ്റ്റിക് ബോട്ടില്‍ മനോഹരമായി അടുക്കി വച്ചാല്‍ മതി.

"</p

ഹാംഗിങ് നെറ്റ്ഗാര്‍ഡന്‍
വീട്ടില്‍ ഉള്ള സ്ഥലത്തു പച്ചക്കറി നട്ടു ഇനി സ്ഥലമില്ല എന്ന് വിലപിക്കുന്നവരോട് പച്ചക്കറി തോട്ടത്തിന്റെ സൈഡില്‍ ആയി കുറച്ചു സ്ഥലം മതി നമ്മുടെ പ്ലാസ്റ്റിക് ബോട്ടില്‍ ഗാര്‍ഡന്‍ ഒരുക്കാന്‍. ഇവിടെ പ്ലാസ്റ്റിക് ബോട്ടില്‍സ് വെര്‍ട്ടിക്കല്‍ ഷേപ്പില്‍ ക്രമീകരിച്ചാല്‍ മതി. നിങ്ങളുടെ പൂന്തോട്ടത്തിന്റെ വശങ്ങളില്‍ അധികം സ്ഥലം ആവശ്യമില്ലാതെ തന്നെ ഇതൊരുക്കാം.

"</p

പ്ലാസ്റ്റിക് ഗാര്‍ഡന്‍ ഓണ്‍ വാള്‍
വെറുതെ കിടക്കുന്ന മതിലുകള്‍ക്ക് ഒരു വെറൈറ്റി ലുക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതിലല്‍പ്പം പച്ചപ്പ് താല്‍പ്പര്യം ഉള്ളവര്‍ക്ക് ഈ രീതി നോക്കാം. ചുവരില്‍ നേരത്തെ പറഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍സ് ചെറിയ ഒരു മെറ്റല്‍ സ്ട്രിംഗ് വഴി കോര്‍ത്ത് സ്ഥാപിച്ചാല്‍ ചുവര് ഉഷാറായിക്കോളും.

ബി എസ് അതുല്യ

ബി എസ് അതുല്യ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍