UPDATES

വീടും പറമ്പും

സ്മാര്‍ട്ട്‌സ്വിച്ച് സംവിധാനവും മൊബൈല്‍ ആപ്പും ഉപയോഗിച്ച് നമ്മുടെ വീടുകളെ സ്മാര്‍ട്ട് ആക്കാം

ഹോം ഓട്ടോമേഷന്‍ രംഗത്ത് ഒരു വിപ്ലവം തന്നെയാകും സ്മാര്‍ട്ട് സ്വിച്ചുകള്‍. നിലവില്‍ വീടുകള്‍ക്ക് ചെയ്യുന്ന വയറിങില്‍ മാറ്റമൊന്നും വരുത്തേണ്ട എന്നു മാത്രമല്ല ടു വേ വയറിങ് പോലുള്ള ഒഴിവാക്കാനുമാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത

വീട്ടില്‍ നിന്നിറങ്ങി ഓഫീസിലേക്കു പോകുമ്പോളാണ് പലരും ലൈറ്റ് ഓഫാക്കിയോ? ഫാനിന്റെ സ്വിച്ച് ഓഫാക്കിയോ? ടി.വി ഓഫാക്കിയോ? എന്നിങ്ങനെ പല സംശയങ്ങളും വരുന്നത്. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നാമനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണിവ. ചെറുതാണെന്നു തോന്നുമെങ്കിലും ഇത് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നംതന്നെയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സ്മാര്‍ട്ട് സ്വിച്ചസ്.വീട്ടിലെ സ്വിച്ചുകളെല്ലാം സ്മാര്‍ട്ടാക്കി ആപ്പ് വഴി മൊബൈലുമായും, അപ്പിള്‍ സ്മാര്‍ട്ട് വാച്ച്മായും ബന്ധിപ്പിച്ച് ലോകത്ത് എവിടെയിരുന്നും സ്വന്തം വീട്ടിനകം നിയന്ത്രിക്കാന്‍ കഴിയും.

ഈ മൊബൈല്‍ ആപ്പിലൂടെ വീട്ടിലെ ഏതൊക്കെ മുറികളിലെ ഏതെല്ലാം സ്വിച്ചുകള്‍ ഓണ്‍ ആണെന്നും ഓഫാണെന്നുമൊക്കെ അറിയാം. ആവശ്യാനുസരണം ഇവ ലോകത്തെവിടെയിരുന്നും ഓണ്‍/ഓഫ് ആക്കാനും സാധിക്കും. ഒരു പ്രത്യേക ഉപകരണം നിശ്ചിത സമയത്തേക്ക് പ്രവര്‍ത്തിക്കണമെന്ന് വേണമെങ്കില്‍ ആപ്പില്‍ സെറ്റ് ചെയ്ത് വെയ്ക്കുകയുമാകാം.വീട്ടിലെ എല്ലാ ഉപകരണങ്ങളും സ്മാര്‍ട്ട് ആക്കി ഇന്റര്‍നെറ്റുമായി കണക്ടു ചെയ്യുന്നതിന് പകരം സ്വിച്ചുകളിലൂടെ മാത്രം അതിന്റെ എല്ലാ ഗുണങ്ങളും നല്‍കുന്ന സംവിധാനമാണ് ഇവ നല്‍ക്കുന്നത്. നിലവിലെ വയറിങിന് മാറ്റം വരുത്താതെ തന്നെ ഗേറ്റ്, ഷട്ടര്‍, സ്വിമ്മിംഗ് പൂള്‍, സെന്‍സറുകള്‍, സ്മാര്‍ട്ട് ലോക്ക്, വീഡിയോ ഡോര്‍ബെല്‍ എന്നിവയും കണക്ടു ചെയ്യാവുന്നതാണ്.

എല്‍.ഇ.ഡി ബള്‍ബ് മുതല്‍ എസിയും വാഷിങ് മെഷീനും വരെയുള്ള എല്ലാ ഉപകരണങ്ങളും ഇതിലൂടെ കണക്ട് ചെയ്യാം .ഹോം ഓട്ടോമേഷന്‍ രംഗത്ത് ഒരു വിപ്ലവം തന്നെയാകും സ്മാര്‍ട്ട് സ്വിച്ചുകള്‍. നിലവില്‍ വീടുകള്‍ക്ക് ചെയ്യുന്ന വയറിങില്‍ മാറ്റമൊന്നും വരുത്തേണ്ട എന്നു മാത്രമല്ല ടു വേ വയറിങ് പോലുള്ള ഒഴിവാക്കാനുമാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആംബര്‍ സ്വിച്ച്, ഫ്‌ലൈ സ്വിച്ച്, മാസ്റ്റര്‍ സ്വിച്ചായ ഹബ് എന്നിവയാണ് സ്മാര്‍ട്ട് സ്വിച്ച് എന്നിവയാണ് ഇതിലെ പ്രധാന മൂന്ന് ഉപകരണങ്ങള്‍.

ഹബ്

മാസ്റ്റര്‍ സ്വിച്ചായ ഹബ് ഒറ്റ ടച്ചിലൂടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഒന്നിച്ച് ഓണാക്കാനും ഓഫാക്കാനും ഹബ് വഴി സാധ്യമാകും. വേണമെങ്കില്‍ ആപ്പ് വഴി ഹബില്‍ ടച്ച് ചെയ്യുമ്പോള്‍ ചില ഉപകരണങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയില്‍ സെറ്റ് ചെയ്യുകയുമാകാം. മാസ്റ്റര്‍ സ്വിച്ചെന്നതിലുപരി മൊബൈല്‍ ആപ്പുമായി സംവദിക്കുന്നതിനുള്ള ഉപകരണം കൂടിയാണ് ക്ലൗഡ് ആക്‌സസുള്ള ഹബ്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തിന് വീടുമുഴുവന്‍ ഇന്റനെറ്റ് കണക്ടിവിറ്റി നല്‍കേണ്ടതില്ല. ഹബിന് മാത്രം കണക്ടിവിറ്റി നല്‍കിയാല്‍ മതി. 2ജി ഫ്രീക്വന്‍സിയിലുള്ള ലഘുവായ സിഗ്‌നലില്‍ പോലും ഹബ് കാര്യക്ഷമമായി പ്രവര്‍ത്തിക്കും.

ആംബര്‍ സ്വിച്ച്

സാധാരണ ഉപയോഗിച്ചു വരുന്ന സ്വിച്ചുകള്‍ക്ക് പകരമാണ് ആംബര്‍ സ്വിച്ച് ഉപയോഗിക്കുന്നത്. ഒരു മുറിയില്‍ സാധാരണ ഒരു ആംബറാണ് സ്ഥാപിക്കുക.ആംബറിലെ വലിയ സ്വിച്ചില്‍ ടച്ച് ചെയ്യുന്നതിലൂടെ റൂമിലെ എല്ലാ ഉപകരണങ്ങളും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാനും ഒന്നിച്ച് ഓഫാക്കാനുമാകും. ഇതില്‍ ലോങ് പ്രസ് ചെയ്യുന്നതിലൂടെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നയാള്‍ക്ക് പാനിക് അലേര്‍ട്ട് അയക്കുകയുമാകാം.12 ഉപകരണങ്ങളുടെ വരെ സ്വിച്ചുകള്‍ ഈ ടച്ച് സ്‌ക്രീനുമായി ബന്ധിപ്പിക്കാം.

ഫ്‌ലൈസ്വിച്ച്

 

ചുവരില്‍ എളുപ്പത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. മൂന്ന് സ്വിച്ചുകളാകും ഒരു ഫ്‌ലൈയില്‍ ഉണ്ടാവുക. അവ ഉപയോക്താവിന് സൗകര്യപ്രദമായ രീതികളില്‍ അസൈന്‍ ചെയ്യാം.ആവശ്യാനുസരണം മാറ്റാനും, അതാത് റൂമുകളിലെയോ മറ്റു റൂമുകളിലേയോ മൂന്ന് ഉപകരണങ്ങള്‍ ഫ്‌ലൈ സ്വിച്ചുമായി ബന്ധിപ്പിക്കാം.

സ്മാര്‍ട്ട് സ്വിച്ചസ് എന്ന ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് ക്യൂരിയസ് ഫ്‌ലൈ എന്ന കമ്പനിയാണ്. ഓട്ടോമാറ്റിക് ഡിസൈന്‍ പ്ലാനുകള്‍, ഇലക്ട്രീഷ്യന്‍ & റിവേഴ്‌സ് വൈറസ് ഡയഗ്രം എന്നിവയുടെ മേല്‍നോട്ടത്തിനും ക്യൂരിയസ് ഫ്‌ലൈ സഹായിക്കുന്നു. 5 വര്‍ഷത്തെ വാറഡിയും ക്യൂരിയസ് ഫ്‌ലൈ നല്‍ക്കുന്നുണ്ട്. സ്മാര്‍ട്ട് സ്വിച്ചസ് സംവിധാനമാഗ്രഹിക്കുന്ന ഉപഭോക്താകള്‍ക്ക്പൂര്‍ണ പിന്തുണയും നല്‍കുന്നു . 2000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീട്ടില്‍ പൂര്‍ണമായും സ്മാര്‍ട്ട് സ്വിച്ച് സെറ്റ് ചെയ്യാന്‍ ഏതാണ്ട് 1.5-2 ലക്ഷം രൂപ ചെലവ് വരും. എല്ലാവിധ സഹായവും ക്യൂരിയസ് ഫ്‌ലൈ നല്‍ക്കുന്നുണ്ട്.സ്മാര്‍ട്ട് സ്വിച്ചിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ ക്യൂരിയസ് ഫ്‌ലൈ ഒരു ഡെമോ ഹോമും ഒരുക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍