UPDATES

വീടും പറമ്പും

വീട്ടില്‍ ഒരുക്കാം ചെലവ് കുറഞ്ഞ ഹോം തീയറ്റര്‍

ഹോം തിയേറ്ററില്‍ സാധാരണ നാം ഉപയോഗിക്കുന്ന ടിവിയുടെ ആകൃതി യോജിക്കില്ല. അത് ചതുര രൂപത്തിലുള്ളതാണ്.

ഇന്നത്തെ ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തീയറ്റര്‍. തീയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണാം എന്ന അനുഭവമാണ് ഹോം തീയറ്റര്‍ നല്‍കുന്ന സുഖം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും നല്‍കുന്നതാണ് ഹോം തീയറ്റര്‍. എന്നാല്‍ ഹോം തീയറ്റര്‍ വാങ്ങാന്‍ ഉദേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഹോം തീയറ്ററിനുള്ള ടിവി, സ്പീക്കറുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം വാങ്ങി വീട്ടില്‍ തീയറ്റര്‍ ഒരുക്കുക അത്ര എളുപ്പമല്ല. അതിനാല്‍ സാധാരണക്കാരന് ഏറ്റവും നല്ലത് ഹോം തീയേറ്റര്‍ ഇന്‍ ബോക്‌സ് പാക്കേജ് രീതിയാണ്. ബോക്‌സിനുള്ളില്‍ ഹോം തീയേറ്ററിനു വേണ്ടതെല്ലാം ഉണ്ടാകുമെന്നതാണ് പ്രത്യേകത. മാത്രമല്ല ചെലവും കുറവാണ്.

15,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് ലഭ്യമാണ്. ഇതിന്റെ ഒരു പ്രധാന പ്രശ്‌നം പിന്നീട് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകള്‍ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതില്‍ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്.

ഹോം തിയറ്റര്‍ ഒരുക്കുന്നതിനായി ഒരു പ്രത്യേക മുറി തന്നെ സജ്ജമാക്കുന്നുതാണ് നല്ലത്. ഹോം തിയേറ്ററില്‍ സാധാരണ നാം ഉപയോഗിക്കുന്ന ടിവിയുടെ ആകൃതി യോജിക്കില്ല. അത് ചതുര രൂപത്തിലുള്ളതാണ്. കുറഞ്ഞത് 16:9 നിരക്കില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ടിവി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

എല്‍.ഇ.ഡി. ടിവിയാണ് ഇതിന് യോജിച്ചത്. മുറിയുടെ മധ്യഭാഗത്തു ആകണം ഇരിപ്പിടം ഒരുക്കേണ്ടത്. പ്രതിധ്വനിയുടെ തോത് കുറയ്ക്കാന്‍ മുറിയില്‍ വലിയ ജനാലകള്‍ ആവശ്യമാണ്. സറൗണ്ട് സൗണ്ടിന്റെ മെച്ചം കിട്ടാനായി സ്പീക്കറുകള്‍ തറയില്‍ സ്റ്റാന്‍ഡൊരുക്കി വെയ്ക്കുന്നതും നല്ലതാണ്. സ്പീക്കറുകള്‍ വെക്കുമ്പോള്‍ കൃത്യമായ അകലം, സ്ഥാനങ്ങള്‍ എന്നിവ തീരുമാനിക്കണം.

ശബ്ദ വിന്യാസത്തിലാണ് ഹോം തിയറ്ററിന്റെ ഗുണം. ഇതിനാണ് ഏറ്റവും അനുയോജ്യമായ സ്പീക്കറുകള്‍ ഉപയോഗിക്കണമെന്ന് പറയുന്നത്. ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ പ്രശ്നമില്ല. ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ അത്രയും നല്ലത്. ഫ്രന്റ് സ്പീക്കറുകള്‍ തമ്മിലുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതലാവണം സറൗണ്ട് സ്പീക്കറുകള്‍ തമ്മിലുള്ള ദൂരം.

റീക്ലെയ്‌നിങ് സോഫ, ഫുട്ട്‌സ്‌ററാന്‍ഡ് എന്നിവയാണ് ഹോം തിയറ്ററിലേക്ക് യോജിച്ച ഫര്‍ണിച്ചറുകള്‍. അനാവശ്യമായ ഫര്‍ണിച്ചറുകള്‍ ഇവിടേയ്ക്ക് കൊണ്ട് വന്നിടുന്നത് അരോചകമാണ്. കാരണം കുടുംബംഗങ്ങള്‍ മാത്രമാകും മിക്കപ്പോഴും ഹോം തിയറ്റര്‍ ഉപയോഗിക്കുക. അതുകൊണ്ട് തന്നെ അതനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ മാത്രം ഇവിടെ ഇടുന്നതാകും നല്ലത്. റൂമിനുള്ളില്‍ കര്‍ട്ടനുകള്‍ക്ക് പകരം വുഡന്‍, ഹെറിറ്റേജ് ബ്ലൈന്‍ഡുകള്‍ എന്നിവയും ഉപയോഗിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍