UPDATES

വീടും പറമ്പും

നിങ്ങളുടെ വീട് വെള്ളപ്പൊക്ക ബാധിത പ്രദേശത്താണോ? ഇന്ത്യയിലെ പ്രളയ ബാധിത മേഖലകള്‍ തിരിച്ചറിയാം

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ 12.5 ശതമാനം പ്രദേശവും വെള്ളപ്പൊക്ക ബാധിതമേഖലയാണെന്നാണ് കണക്ക്.

ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്. പുതിയ വീടുവാങ്ങുന്നവര്‍ ആഡംബംരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും എല്ലാവരും ശ്രദ്ധിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട് പ്രളയ ബാധിത പ്രദേശത്താണോ എന്നതും പരമ പ്രധാനമായ വസ്ഥുതയാണ്. ഒരു മനുഷ്യ ജിവിതത്തിലെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വാങ്ങുന്ന വീട് വെള്ളക്കെട്ടിലാവുന്നത് തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് എന്നതുപോലെ ജീവനും ഭീഷണിയാണ്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ 12.5 ശതമാനം പ്രദേശവും വെള്ളപ്പൊക്ക ബാധിതമേഖലയാണെന്നാണ്. വെസ്റ്റ് ബംഗാള്‍, ഒഡീഷ, ആന്ധ്ര പ്രദേശ്, അസം, ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഹരിയാന പഞ്ചാബ് എന്നിവയ്ക്ക് പുറമേ കേരളവും രാജ്യത്തെ പ്രളയ ബാധിത പ്രദേശത്ത് ഉള്‍പ്പെടുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തില്‍ ഉണ്ടായ മഴക്കെടുതിയും, വെള്ളപ്പൊക്ക ദുരിതങ്ങളും മാത്രം കണക്കാക്കിയാൽ മതിയാവും കേരളം ഈ പട്ടികയില്‍ ഇടം പിടിച്ചതിനുള്ള കാരണം മനസ്സിലാക്കാന്‍.

ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ വെബ്സൈറ്റ് ഉപയോഗിച്ച കൊണ്ട് രാജ്യത്തെ പ്രളയ ബാധിത പ്രദേശങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണ്. ബ്രഹ്മപുത്ര മേഖല, ഗംഗാ മേഖല, വടക്ക്്- കിഴക്കന്‍ മേഖല, സെന്‍ഡ്രല്‍ ഇന്ത്യ, ഡെക്കാണ്‍ മേഖല എന്നിങ്ങനെ രാജ്യത്തെ നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് ഈ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.

വെള്ളക്കെട്ടില്‍ നിന്നും വീടിനെ സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍

1. വെള്ളപ്പൊക്കം സൃഷ്ടിക്കാനിടയുള്ള ഭീഷണികള്‍ മുന്‍കൂട്ടി വിലയിരുത്തുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന മുന്‍കരുതലുകള്‍ ശ്രദ്ധിക്കുക.

2. വീടിനും വീട്ടു ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍ക്കുക.

3. വെള്ളം കയറി നശിക്കാനിടയുള്ള ഉപകരണങ്ങള്‍ സുരക്ഷിതമായ ഉയരങ്ങളില്‍ ഉറപ്പിക്കാന്‍ ശ്രദ്ധിക്കുക. സുപ്രധാന ഉപകരങ്ങളും രേഖകളും ഉയര്‍ന്ന ഭാഗങ്ങളില്‍ സൂക്ഷിക്കുക.

4. വീട്ടില്‍ കയറുന്ന വെള്ളം സുഗമമായി പുറത്തുപോവുന്നതിനുള്ള ഡ്രൈനേജ് സംവിധാനങ്ങള്‍ വീടിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ തയ്യാറാക്കുക.

5. വീടിന് സമീപത്തെ നിലങ്ങള്‍ വേഗത്തില്‍ വെള്ളം ഇറങ്ങുന്ന തരത്തില്‍ തയ്യാറാക്കാകുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍