ഷോ കിച്ചനില്‍ കബോര്‍ഡുകളുടെ എണ്ണവും നിയന്ത്രിക്കാവുന്നതാണ്.ഇങ്ങനെ ചെയ്യുന്നത് ,അടുക്കളയില്‍ പെരുമാറുന്ന ആളിന്റെ സൗകര്യം നോക്കിയാവണം
അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ ആണ് വീടിന്റെ ഭംഗി ഇത്തരം അടുക്കളകള്‍ ഒരുക്കുമ്പോള്‍ അത് വീടിന് അധികച്ചെലവ് ആയി മാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.അടുക്കള നിര്‍മിക്കുമ്പോള്‍ കിച്ചന്‍ കാബിനറ്റുകള്‍ അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ ചെലവുചുരുക്കല്‍ എന്ന രീതി അവലംബിക്കുമ്പോള്‍ കാബിനറ്റുകള്‍ തടികൊണ്ട് നിര്‍മിക്കണം എന്ന വാശി ഒഴിവാക്കാം. പകരം കംപ്രസ്ഡ് വുഡ് ഉപയോഗിക്കാം. ഇത്നിര്‍മാണച്ചെലവ് വലിയ രീതിയില്‍ തന്നെ കുറയ്ക്കും. ഇത്തരത്തില്‍ ഷെല്‍ഫ് നിര്‍മിക്കുന്ന കംപ്രസ്ഡ് വുഡ് മാറ്റ് ഫിനിഷായി പോളീഷ് ചെയ്യാതിരിക്കുക. വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. ഗ്‌ളോസി ഫിനിഷാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരം.
സാധാരണയായി അടുക്കളയുടെ മുകളിലും ഷെല്‍ഫുകള്‍ നിര്‍മിച്ചു കാണാറുണ്ട്. നാം കൂടുതലായി ഉപയോഗിക്കുന്ന സ്ഥലത്ത് മാത്രം ഷെല്‍ഫ് നിര്‍മിക്കുക. അനാവശ്യ ചെലവ് ഇതിലൂടെ ഒഴിവാക്കാം. ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയുടെ സ്ഥാനം മുന്‍കൂട്ടി ഉറപ്പിച്ച് പ്ലഗ് പോയിന്റുകള്‍ സ്ഥാപിക്കണം. പൈപ്പിന്റെയും ഗ്യാസ് വയ്ക്കുന്നതിന്റെയും സ്ഥാനവും ഇതുപോലെ മുന്‍കൂട്ടി കാണണം. ഗ്യാസ്, സിങ്ക് എന്നിവയ്ക്ക് ഇടയിലായി ഒരു ടൈലിന്റെ മറ ഉണ്ടാവണം.
ഷോ കിച്ചണ്‍ ആണെങ്കില്‍ തുറന്നതും കൗണ്ടര്‍ടോപ്പ് ചെറുതുമാക്കാം. ഷോ കിച്ചനില്‍ കബോര്‍ഡുകളുടെ എണ്ണവും നിയന്ത്രിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് അടുക്കളയില്‍ പെരുമാറുന്ന ആളിന്റെ സൗകര്യം നോക്കിയാവണം. കാബിനറ്റുകള്‍ക്ക് പ്ലൈവുഡ്, അലുമിനിയം, പി.വി.സി, പ്‌ളാസ്റ്റിക്, ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളും കാബിന്‍ നിര്‍മാണത്തിന് ഉപയോഗിക്കാം. ഇവയാണ് ഉപയോഗിക്കുന്നത് എങ്കില്‍ ചെലവ് ഇനിയും കുറയും.ഗ്‌ളോസിയോ റസ്റ്റിക്കോ ആകാതെ മാറ്റ് ഫിനിഷ് ഉള്ള ടൈലാണ് അടുക്കളയ്ക്ക് ഭംഗി.