UPDATES

വീടും പറമ്പും

വെറും മൂന്നര സെന്റില്‍ ഒരുക്കാം സ്വപ്ന ഭവനം

വെനീര്‍ പാനലിങ്, ടെക്‌സ്ചര്‍ പെയിന്റ് എന്നിവ നല്‍കി ഫോര്‍മല്‍, ഫാമിലി ലിവിങ് ഏരിയകള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മള്‍ട്ടി പര്‍പ്പസ് ഫര്‍ണീച്ചറുകളാണ് അകത്തളത്തിലെ മറ്റൊരു ആകര്‍ഷണം

ഷാരോണ്‍

ഷാരോണ്‍

ബെംഗളൂരു പോലെ ഒരു മെട്രോ നഗരത്തിന്റെ സ്ഥലപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിശാലമായ വീടൊരുക്കാം എന്നു തെളിയിക്കുകയാണ് ഹൊസൂരിലുള്ള ഈ ഭവനം. വെറും മൂന്നര സെന്റിലാണ് എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന ഇരുനില വീട് ഒരുക്കിയത്. 3121 ചതുരശ്രയടിയാണ് വിസ്തീര്‍ണം. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് വീടിന്റെ സവിശേഷത.സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷന്‍. പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിന് ബോക്‌സ് പാറ്റേണ്‍ നല്‍കി. എലിവേഷനില്‍ സ്റ്റോണ്‍ ക്ലാഡിങ് നല്‍കി.

ലിവിങ്, ഡൈനിങ്, കിച്ചന്‍, നാലു കിടപ്പുമുറികള്‍ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. സൂക്ഷ്മമായാണ് ഓരോ ഇടങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാതില്‍ തുറന്നു കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ഇതിന്റെ വശങ്ങളിലായി ലിവിങ്, ഡൈനിങ് ഒരുക്കിയിരിക്കുന്നു. ഓരോ ഇടങ്ങളെയും ഹാന്‍ഡ്‌മെയ്ഡ് പെയിന്റിങ്ങുകള്‍ നല്‍കി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മാര്‍ബിളാണ് പ്രധാന ഇടങ്ങളില്‍ നിലത്തു വിരിച്ചിരിക്കുന്നത്. കിടപ്പുമുറികളില്‍ വുഡന്‍ ഫ്‌ലോറിങ് നല്‍കി.

വെനീര്‍ പാനലിങ്, ടെക്‌സ്ചര്‍ പെയിന്റ് എന്നിവ നല്‍കി ഫോര്‍മല്‍, ഫാമിലി ലിവിങ് ഏരിയകള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മള്‍ട്ടി പര്‍പ്പസ് ഫര്‍ണീച്ചറുകളാണ് അകത്തളത്തിലെ മറ്റൊരു ആകര്‍ഷണം. കിടക്കയായി മാറ്റാവുന്ന സോഫയാണ് എന്റര്‍ടെയിന്‍മെന്റ് റൂമിലെ ആകര്‍ഷണം. ഇതിനോട് ചേര്‍ന്നുള്ള ഓപ്പണ്‍ ടെറസില്‍ ബാര്‍ബിക്യൂ കോര്‍ണരും സിറ്റിങ് ഏരിയയും ഒരുക്കി. ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് നല്‍കി ലാന്‍ഡ്‌സ്‌കേപ്പിങ്ങും ഒരുക്കി.

ആറു പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ ഊണുമേശ. ഇതിനു പിന്നിലെ ഭിത്തി വെനീര്‍ ഫിനിഷില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സ്റ്റീലും ടഫന്‍ഡ് ഗ്ലാസും ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികള്‍. ഗോവണി കയറി ചെല്ലുന്നത് അപ്പര്‍ ഹാളിലേക്കാണ്. ഇവിടെയും സിറ്റിങ് സ്പേസും ടിവി യൂണിറ്റും നല്‍കിയിട്ടുണ്ട്.പ്രൗഢിയോടെയാണ് മാസ്റ്റര്‍ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. വോള്‍ ടു സീലിങ് വുഡന്‍ പാനലിങ്ങാണ് പ്രധാന ആകര്‍ഷണം. ബാത്‌റൂമിലും ആഡംബരം തുടരുന്നു. കിഡ്‌സ്റൂമും കലാപരമായി ഒരുക്കി. വലിച്ചു നീട്ടാവുന്ന കിടക്കയും ഓപ്പണ്‍ വാഡ്രോബുമാണ് പ്രധാന ആകര്‍ഷണം. വെനീര്‍ ഫിനിഷിലാണ് കിച്ചന്‍ കബോര്‍ഡുകള്‍. കൗണ്ടറില്‍ കൊറിയന്‍ സ്റ്റോണ്‍ വിരിച്ചു.മിക്ക മുറികളിലും ജിപ്‌സം സീലിങ്ങും വാം ടോണ്‍ ലൈറ്റിങ്ങും നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ ഫലപ്രദമായി ഡിസൈന്‍ ചെയ്താല്‍ സ്ഥലപരിമിതികള്‍ സ്വപ്നഗൃഹത്തിനു തടസമല്ല എന്നു തെളിയിക്കുകയാണ് ഈ വീട്.

ഷാരോണ്‍

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍