UPDATES

വീടും പറമ്പും

ഇന്റീരിയര്‍ വ്യത്യസ്തമാക്കാം തീം മുറികളിലൂടെ

ബീച്ചും,കാടും, പച്ചപ്പും കൊണ്ടുവരാവുന്ന രീതിയില്‍ ഇന്ന് റൂമുകളുടെ ഇന്റീരിയര്‍ ഡിസൈനിങ് വളര്‍ന്നുകഴിഞ്ഞു.

സ്വന്തമായൊരു വീട് എന്നത് പലരുടെയും ഒരായുസ്സിന്റെ സ്വപ്നമാണ്. സ്വന്തം വീട് എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. വീടിന്റെ എലവേഷനിലും ഇന്റീരിയറിലും പരീക്ഷണങ്ങള്‍ നടത്തിയാണ് പലരും വ്യത്യസ്തത കൊണ്ടുവരാറുളളത്.

തീം റൂമുകളാണ് വ്യത്യസ്തതയ്ക്കായി എളുപ്പം പരീക്ഷിക്കുന്ന ഒരു മാര്‍ഗം. കുട്ടികളുടെ മുറികളാണ് കൂടുതലും ഇത്തരം പരീക്ഷണ വേദികളാകുന്നത്.ചുമരുകളില്‍ പലതരത്തിലുള്ള പാവകളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ചിത്രം നിറയ്ക്കുന്നതില്‍ നിന്നാണ് ആദ്യ പരിക്ഷണം തുടങ്ങുന്നത്. മഴവില്ലും രാത്രിയില്‍ സീലിങ്ങില്‍ തെളിയുന്ന കുഞ്ഞുനക്ഷത്രങ്ങളും കുഞ്ഞന്‍ മുറികളിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും കുട്ടികളില്‍ കൗതുകം നിറയ്ക്കും. ഇതിനോട് അനുയോജ്യമായ രീതിയില്‍ ഫര്‍ണീച്ചര്‍ കൂടി ഒരുക്കിയാല്‍ സംഗതി പൂര്‍ണമാവും.

എന്നാല്‍ ഒരു കാര്യം, ഫര്‍ണീച്ചറുകള്‍ക്കായി പണം മുടക്കുന്നതിന് മുമ്പ് കുട്ടികള്‍ വളര്‍ന്നു വലിയവരായാലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണോ ഇത്തരം ഫര്‍ണീച്ചറുകള്‍ എന്ന് ചിന്തിക്കുന്നത് കൂടി നന്നായിരിക്കും.കുട്ടികളുടെ മുറികള്‍ക്ക് പുറമെ മുതിര്‍ന്നവരുടെ കിടപ്പുമുറികളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിവുന്നതാണ്. ബീച്ച് ഇഷ്ടപ്പെടുന്നവര്‍ക്ക് കിടപ്പുമുറിയിലേക്ക് ബീച്ചും കാട് ഇഷ്ടപ്പെടുന്നവര്‍ക്ക് കാടും പച്ചപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് പച്ചപ്പും കൊണ്ടുവരാവുന്ന രീതിയില്‍ ഇന്ന് റൂമുകളുടെ ഇന്റീരിയര്‍ ഡിസൈനിങ് വളര്‍ന്നുകഴിഞ്ഞു.

ഇത്തരത്തിലുള്ള തിമുകളല്ലാതെ സംഗീതം, നൃത്തം,വായന മുറി തുടങ്ങി നിങ്ങളുടെ ഹോബികള്‍ പരിപോഷിപ്പിക്കുന്നതിനായി തയ്യാറാക്കുന്ന പ്രത്യേകമുറികള്‍ എന്നിവയെല്ലാം താല്പര്യത്തിനനുസരിച്ച് മനോഹരമാക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍