UPDATES

വീടും പറമ്പും

നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായി കേരള ബജറ്റ്

നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിടാണ് ആഡംബര വീടുകള്‍ക്കും നികുതി കൂട്ടിയിരിക്കുന്നത്. 3000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കൊണ്ടാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് 2019ലെ കേരള ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ഇത്തവണത്തെ ബജറ്റ് കേരളത്തിലെ എല്ല മേഖലകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു നവകേരളനിര്‍മ്മാണത്തിനായി ബജറ്റില്‍ 25 പരിപാടികള്‍.

എന്നാല്‍ ഈ ബജറ്റ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്ത് പകരുന്ന വാര്‍ത്തകള്‍ കുറവാണ്. വീട് പണിയുന്നവര്‍ക്ക് കനത്ത നിരാശയാണ് ബജറ്റ് സമ്മാനിക്കുന്നത്. സിമന്റ്, മാര്‍ബിള്‍, ടൈല്‍സ്, ഗ്രാനൈറ്റ്, പെയ്ന്റ്, പ്ലൈവുഡ് തുടങ്ങിയ സകല സാധനങ്ങള്‍ക്കും വിലയേറും. സിമന്റിന് വ്യാപാരികള്‍ 50 രൂപ മുന്‍പേ കൂട്ടിയിരുന്നു.

ഭൂമിയുടെ ന്യായവില 10 ശതമാനമായി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിടുണ്ട് . അതുപോലെ തന്നെ നിര്‍മാണ മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയായിടാണ് ആഡംബര വീടുകള്‍ക്കും നികുതി കൂട്ടിയിരിക്കുന്നത്. 3000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. എന്നാല്‍ ബില്‍ഡര്‍മാരുമായുള്ള ഇടപാടുകള്‍ക്ക് നികുതി കുറച്ചിട്ടുള്ളത്. ഫ്‌ലാറ്റുകളും വില്ലകളും വാങ്ങുന്നവര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍