UPDATES

വീടും പറമ്പും

നമ്മുടെ ഹീറോകള്‍ക്ക് ഒരുക്കണ്ടേ അവരുടേതായ ഒരു ലോകം! വരൂ കുട്ടികളുടെ മുറി അലങ്കരിക്കാം…

കുട്ടികളുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും അവരുടെ മുറിയില്‍ നിറയട്ടെ…

നമ്മുടെ വീട്ടിലെ ഹീറോസ് അല്ലേ കുട്ടികള്‍. അപ്പോള്‍ അവരുടെ മുറി ഒരുക്കുന്നതില്‍ ഒരല്പം ശ്രദ്ധയും കരുതലും കൂടുതല്‍ വേണം കുട്ടികളുടെ ബെഡ്‌റൂം മനോഹരമായി ഒരുക്കി കൊടുക്കാം. സ്‌കൂളില്‍ ചെന്ന് കൂട്ടുകാരോട് അവര്‍ പറയട്ടെ അവരുടെ മുറികളുടെ ഭംഗിയെ കുറിച്ച്…

ചുവരും പറയും കഥകള്‍
നമ്മുടെ കുട്ടികള്‍ക്കെല്ലാം ഒരു പ്രിയപ്പെട്ട ഹീറോ ഉണ്ടാകും, ശരിയല്ലേ? ഏതു സമയവും ആ കഥാപാത്രത്തിന്റെ മാനറിസങ്ങളുമായി നടക്കുന്ന നമ്മുടെ കുട്ടിക്കുറുമ്പിനു കൂട്ടായി അവരെ തന്നെ ബെഡ്‌റൂമിലും കൂട്ടാം. കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ചുവരില്‍ വരച്ചു കൊടുക്കാം.

നിങ്ങളുടെ വീട്ടിലെ പിക്കാസോ
ചിത്രം വരയ്ക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടോ? നിറങ്ങളുടെ ലോകം കുട്ടികള്‍ക്ക് എന്നും പ്രിയമാണ്. അത് കൊണ്ടല്ലേ പലപ്പോഴും പെയിന്റ് അടിച്ചു വൃത്തിയാക്കിയ നമ്മുടെ ചുവരുകള്‍ കോറിവരച്ചിടുന്നത്. അവരുടെ ഈ ചെറിയ ചെറിയ താല്‍പര്യങ്ങളെ ശരിക്കും പ്രോത്സാഹിപ്പിക്കണം. ഇന്നത്തെ പ്രോത്സാഹനങ്ങള്‍ ആണ് അവര്‍ നാളെ എന്താകും എന്ന് തീരുമാനിക്കുക. അപ്പോള്‍ പിന്നെ അവര്‍ വരച്ച ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു ചുവരില്‍ തൂക്കിയാലോ? അവരിലെ കഴിവ് നിങ്ങള്‍ അംഗീകരിക്കുന്നു എന്നതിന് ഇതിനേക്കാള്‍ വലിയ ഉദാഹരണം വേണോ? ഒന്ന് ചെയ്തു നോക്ക്, നിങ്ങളുടെ കുട്ടിക്കുറുമ്പിനു ശരിക്കും ഇഷ്ടപ്പെടും.

"</p "</p "</p

ഗെയിം സോണ്‍
കുട്ടികള്‍ ഇപ്പോഴും എന്തെങ്കിലും ഒരു ഗെയിം ഇഷ്ടപ്പെടുന്നത് നല്ലതാണ്. മൊബൈല്‍ ഗെയിം അല്ല കേട്ടോ. മസ്തിഷ്‌കത്തെ ഉണര്‍ത്തുന്ന ചെസ് പോലുള്ള എന്തെകിലും ഒരു ഗെയിമില്‍ അവര്‍ക്കു താത്പര്യം സൃഷ്ടിക്കുന്നത് നല്ലതാണ്. അതിനായി അവരുടെ മുറിയില്‍ തന്നെ ചെറിയ ഒരു ഗെയിം സോണ്‍ ഒരുക്കാം.

വായിച്ചു വളരണം
വായന എങ്ങോ പോയി മറഞ്ഞു എന്ന് പരിതപിച്ചിട്ട് കാര്യമില്ല. അതെങ്ങനെ നമ്മുടെ കുട്ടികളില്‍ വളര്‍ത്താം എന്ന് ചിന്തിക്കണം. കുട്ടിക്കാലം മുതലേ പുസ്തകങ്ങളുമായി ഒന്ന് ചങ്ങാത്തത്തില്‍ ആക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് വായിക്കാന്‍ ഇഷ്ടമുള്ള കുറച്ചു പുസ്തകങ്ങള്‍ വാങ്ങി ഭംഗിയായി അടുക്കി വെച്ച് കൊടുക്കൂ.

വാള്‍ പേപ്പര്‍
നക്ഷത്രങ്ങള്‍ ഇഷ്ടമാണോ കുട്ടിക്ക്, അതോ അമ്പിളി മാമനെയാണോ? ബഹിരാകാശ ശാസ്ത്രമാണോ അതോ മുത്തശ്ശി കഥകളാണോ താത്പര്യം? എന്താണോ അവരുടെ താത്പര്യം അതിനനുസരിച്ചു ചുവരുകളില്‍ വാള്‍ പേപ്പര്‍ ആര്‍ട്ട് ചെയ്യാം. രാത്രി ഗുഡ് നൈറ്റ് പറഞ്ഞു നിങ്ങള്‍ പോയാലും അവന്‍ കുറച്ചു കൂടി കിന്നാരം പറയട്ടെ ചുവരുകളോട്.

പ്രകാശം നിറയട്ടെ
ഇരുട്ട് പൊതുവെ കുട്ടികള്‍ക്ക് പേടിയാണ്, അങ്ങനെ അല്ലാത്തവരും ഉണ്ട്. എങ്ങനെ ആയാലും കുട്ടികളുടെ മുറിയില്‍ ധാരാളം വെളിച്ചം ഉണ്ടാകാന്‍ ശ്രദ്ധിക്കുക . മങ്ങിയ വെളിച്ചത്തിനു പകരം നല്ല പ്രകാശം തരുന്ന സംവിധാനം ഉപയോഗിക്കുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക;
കുട്ടികളുടെ മുറിയില്‍ അപകടകരമായ, മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒന്നും വയ്ക്കാതിരിക്കുക്ക.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ബി എസ് അതുല്യ

ബി എസ് അതുല്യ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍