വെളിച്ചം പോലെതന്നെയാണ്, അടുക്കളയില്‍ ശരിയായ രീതിയിലുള്ള വായു സഞ്ചാരവും. വായു സഞ്ചാരം ശരിയായ രീതിയിലണോ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. അടുക്കളയിലെ ചീത്ത മണം കളയാന്‍ മാത്രമല്ല ഗ്യാസ് ലീക്കായി ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാനും ഇത് ഉപകരിക്കും.
ഒരു വീട് പണിതുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രധാന പ്രശ്നം അടുക്കളയിലെ സ്ഥലപരിമിതിയാണ്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു.വീടിന്റ പ്രധാന ഭാഗമായ അടുക്കള കൂടുതല്‍ ഭംഗിയാക്കാനും ആകര്‍ഷകമാക്കാനുള്ള കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയാം. നല്ല രീതിയിയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റോറേജ് ആണ് അടുക്കളയ്ക്ക് അഴകും ഒതുക്കവും നല്‍കുന്നത്. അടുക്കളയിലെ ഉള്ള സ്ഥലത്തെ പരമാവധി ചൂഷണം ചെയ്ത് സ്റ്റോറേജ് ഒരുക്കാം. ഇപ്പഴത്തെ ട്രെന്‍ഡ് ആയ മോഡുലാര്‍ കിച്ചനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അടുക്കളോപകരണങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ വയ്ക്കാനുള്ള സൗകര്യം കണക്കിലെടുക്കണം.
നല്ല രീതിയിലുള്ള വെളിച്ച സംവിധാനമില്ലെങ്കില്‍ അത് മൊത്തത്തിലുള്ള അടുക്കള കാര്യങ്ങളെ താറുമാറാക്കും. പകല്‍ സമയങ്ങളില്‍ സൂര്യവെളിച്ചം നല്ല രീതിയില്‍ കിട്ടുന്ന വിധം ജനലുകള്‍ നിര്‍മിച്ചും രാത്രി സമയങ്ങളില്‍ അടുക്കളയുടെ എല്ലാ കോണിലേക്കും വെളിച്ചം ലഭിക്കുന്ന വിധത്തിലുമുള്ള അറേഞ്ച്മെന്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.വെളിച്ചം പോലെതന്നെയാണ്, അടുക്കളയില്‍ ശരിയായ രീതിയിലുള്ള വായു സഞ്ചാരവും. വായു സഞ്ചാരം ശരിയായ രീതിയിലണോ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. അടുക്കളയിലെ ചീത്ത മണം കളയാന്‍ മാത്രമല്ല ഗ്യാസ് ലീക്കായി ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാനും ഇത് ഉപകരിക്കും. എക്സ്ഹോസ്റ്റ് ഫാനുകളും ചിമ്മിനികളുമെല്ലാം ഇത്തരത്തില്‍ ഉപയോഗപ്പെടുത്താം.
വെള്ളവും മറ്റും വീഴാന്‍ സാധ്യത ഉള്ളതിനാല്‍ തെന്നി വീഴുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ഫ്ളോറിങ് തിരഞ്ഞെടുക്കണം. ദീര്‍ഘകാലം നില്‍ക്കുന്നതും വാട്ടര്‍പ്രൂഫ് ആണെന്നതിനാലും സെറാമിക് ടൈല്‍സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വെള്ളം വീണാല്‍ കോട്ടം തട്ടുന്ന ഹാര്‍ഡ് വുഡ് ഒഴിവാക്കാം. വിനൈലിന് താങ്ങാവുന്ന വിലയാണ് അതോടൊപ്പം വൃത്തിയാക്കാന്‍ എളുപ്പവുമാണ്. അത് പോലെ സ്റ്റൗവിനും ഓവനിനും പുറകില്‍ പ്ലാസ്റ്റിക് കൊണ്ടോ ടൈല്‍സ് കൊണ്ടോ ബാക്കസ്പ്ലാഷ് ഏരിയ നല്‍കുന്നത് മെഴുകും വെള്ളവും തുടച്ചെടുത്ത് അടുക്കള വൃത്തിയോടെ വയ്ക്കാന്‍ സഹായിക്കും.