UPDATES

വീടും പറമ്പും

ഭൂകമ്പത്തെ ചെറുക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇനി പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച വീടുകള്‍

ഭൂകമ്പത്തെ ചെറുക്കാനും ചൂടിനെ പ്രതിരോധിക്കാനും കഴിവുള്ള വീടുകളാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇത്തരം വീടിന്റെ അകത്തും പുറത്തും വ്യത്യസ്ത താപനില ആയതിനാല്‍ എ.സി എന്ന ആവശ്യം പോലും വരില്ല.

ഉപയോഗശേഷം വലിച്ചെറിയുകയോ കത്തിക്കുകയോ ഒക്കെ ചെയ്ത് പ്രകൃതിയെ വീണ്ടും വീണ്ടും ഹനിച്ചു കൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്ക്. ഉപയോഗശേഷവും എങ്ങനെ പ്ലാസ്റ്റിക്കിനെ പ്രയോജനപ്പെടുത്താം എന്നു തെളിയിച്ചിരിക്കുകയാണ് കാനഡയിലുള്ള സംരംഭകനായ റോബര്‍ട്ട് ബെസോ. പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വീടും കൊട്ടാരവും ജയിലുമൊക്കെ നിര്‍മിച്ചു കാണിക്കുകയാണ് ഇദ്ദേഹം.

പ്ലാസ്റ്റിക് കുപ്പികള്‍ അലസമായി വലിച്ചെറിയുന്നതു കണ്ടു മടുത്താണ് റോബര്‍ട്ട് അത് ഇങ്ങനെ പുനരുപയോഗിക്കാം എന്നു ചിന്തിക്കുന്നത്. അങ്ങനെയാണ് പനാമയിലെ ബൊകാസ് ഡെല്‍ ടോറോയിലേക്കു പോവുകയും പ്ലാസ്റ്റിക് ബോട്ടില്‍ വില്ലേജിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്തത്.പതിനാലായിരം പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് നൂറു സ്‌ക്വയര്‍ മീറ്ററിലുള്ള വീട് പണിയാമെന്നാണ് ബെസോ പറയുന്നത്. ഭൂകമ്പത്തെ ചെറുക്കാനും ചൂടിനെ പ്രതിരോധിക്കാനും കഴിവുള്ള വീടുകളാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇത്തരം വീടിന്റെ അകത്തും പുറത്തും വ്യത്യസ്ത താപനില ആയതിനാല്‍ എ.സി എന്ന ആവശ്യം പോലും വരില്ല.

തുടക്കത്തില്‍ കുപ്പികളാല്‍ നിറഞ്ഞ വീടിന്റെ നിര്‍മാണം അത്ര സുഖകരമായി തോന്നില്ലെങ്കിലും പണി പൂര്‍ത്തിയാകുന്നതോടെ മറ്റേതു വീടുകളെപ്പോലെയും മനോഹരമാണ്. പ്ലാസ്റ്റിക്കിന്റെ തോത് എത്രയുണ്ടെന്നു തെളിയിക്കാനായി ചെറിയൊരു പ്ലാസ്റ്റിക് കൊട്ടാരവും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. നാല്‍പതിനായിരം കുപ്പികളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. നാലുനിലകളുള്ള കൊട്ടാരം രണ്ടു വര്‍ഷത്തോളമെടുത്താണ് നിര്‍മിച്ചത്. രണ്ട് അതിഥി മുറികള്‍, റോയല്‍ സ്യൂട്ട്, ഡൈനിങ് റൂം ലിവിങ് റൂം എന്നിങ്ങനെ വിശാലമായ ഇടങ്ങളും കൊട്ടാരത്തിലുണ്ട്.പ്രകൃതി മലിനീകരണത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെസോ ഇതു ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍