UPDATES

വീടും പറമ്പും

വീടിന് പുതുമ നല്‍ക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍

വീടിന് ഭംഗിനല്‍ക്കുക മാത്രമല്ല വീടിനകത്തെ ചൂട് ഒരു പരിധിവരെ നിയന്ത്രിക്കുമെന്നും ഹരിത ഭിത്തികള്‍ സൗണ്ട് പ്രൂഫ് ആയി പ്രവര്‍ത്തിക്കുന്നു

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വളരെ കുറച്ചു നാളുകളായി വന്ന ട്രെന്‍ഡ് തന്നെയാണ്. ഓഫിസുകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും വമ്പന്‍ വീടുകളുടെയുമൊക്കെ ഭിത്തികളില്‍നിന്നു സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളാണ്. ഭിത്തിയില്‍ പ്രത്യേകം ഒരുക്കിയ ഫ്രെയിമുകളിലോ അല്ലെങ്കില്‍ ചുമരില്‍തന്നെ പ്രതലം ഒരുക്കിയോ ചെടികള്‍ ഇതില്‍ നടുന്നു. വീടിന്റെ പുറംചുവരുകളില്‍ മാത്രമല്ല, അകത്തെ ഭിത്തികളും ‘ഹരിതാഭമാക്കി’ ഭംഗികൂട്ടാന്‍ ഈ രീതി പ്രയോജനപ്പെടുത്തുന്നു.

ചകിരിച്ചോറ്, വെര്‍മികുലേറ്റ്, പെര്‍ലൈറ്റ് എന്നിവയൊക്കെ മീഡിയങ്ങളായി ഉപയോഗിക്കാറുണ്ട്. രാസവളം ഒഴിവാക്കുന്നതാണ് നല്ലത്. മൊഡ്യൂളുകളായാണ് പ്രതലം ഒരുക്കുന്നത്. വ്യത്യസ്ത പ്ലാസ്റ്റിക് ചട്ടികള്‍ ചേര്‍ന്നതാണ് മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നത്. ലിവിങ് – ഡൈനിങ് ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍, ഗോവണിയുടെ താഴെയുള്ള ഭാഗം, ബാല്‍ക്കണി എന്നിവിടങ്ങളിലൊക്കെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്.

പതുക്കെ വളരുന്ന ചെടികള്‍ തിരഞ്ഞെടുക്കണം. വളര്‍ന്നു ഭാരംകൂടി ഭിത്തി പൊളിക്കുന്ന ചെടികളും ഒഴിവാക്കാം. എന്നാല്‍, നമ്മുടെ കാലാവസ്ഥയ്ക്കു ചേരുന്ന സമൃദ്ധമായി ഇലകളുള്ള ചെടികള്‍ വേണം. പലതരം ചെടികള്‍ ഇടകലര്‍ത്തി ഡിസൈന്‍ ഒരുക്കാം. പല നിറങ്ങളിലുള്ള ചെടികള്‍ വ്യത്യസ്ത പാറ്റേണുകളില്‍ വളര്‍ത്തുന്നതാണ് ഭംഗി. വീടുകളില്‍ പരമാവധി 7-8 അടി വരെയൊക്കെ ഉയരത്തിലാണ് ഒരുക്കുന്നത്.കൂടുതല്‍ ഉപയോഗിക്കുന്നത് ക്രിപ്റ്റാന്തസ്, സിങ്കോണിയം തുടങ്ങിയ ചെടികളാണ്.

ഇതിന്റെ മൊഡ്യൂളുകള്‍ ഇളക്കിമാറ്റാവുന്നതുകൊണ്ട് ഇഷ്ടമുള്ള ഡിസൈനുകളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയാറാക്കാം. വീടിന് ഭംഗിനല്‍ക്കുക മാത്രമല്ല വീടിനകത്തെ ചൂട് ഒരു പരിധിവരെ നിയന്ത്രിക്കുമെന്നും ഹരിത ഭിത്തികള്‍ സൗണ്ട് പ്രൂഫ് ആയി പ്രവര്‍ത്തിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍