UPDATES

വീടും പറമ്പും

റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പാന്‍ വിവരങ്ങള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് അറിയില്ല ;സി.എ.ജി റിപ്പോര്‍ട്ട്

റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ആദായനികുതി വകുപ്പിന് യാതൊരുവിധ സംവിധാനവും ഇല്ലെന്ന് സിഎജി അറിയിച്ചു

95 ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പാന്‍ വിവരങ്ങള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കയ്യിലില്ല. ഇതുമൂലം പലയിടങ്ങളിലും ഈ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ കൃത്യമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ആദായനികുതി വകുപ്പിന് യാതൊരുവിധ സംവിധാനവും ഇല്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍-ജനറലിന്റെ  (സിഎജി) റിപ്പോര്‍ട്ട്

ആന്ധ്രയിലും തെലങ്കാനയിലും മാത്രം ഇത്തരത്തിലുള്ള 147 കമ്പനികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞെന്നും സിഎജി അറിയിച്ചു. അസ്സസ്സ്‌മെന്റ് ചാര്‍ജ് ഇടാക്കേണ്ടതായുള്ളതും പാന്‍ കാര്‍ഡ് ഉള്ളതുമായ 840 കമ്പനികളില്‍ 159 എണ്ണം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫായല്‍ ചെയ്യുന്നില്ല എന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

ആകെയുള്ള 54,578 കമ്പനികളില്‍ 51,670 കമ്പനികളുടെ പാന്‍ വിവരങ്ങള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കയ്യിലില്ല. ഇതുമൂലം പലയിടങ്ങളിലും ഈ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ നികുതി പരിധിക്കുള്ളിലാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ കാഗിന് കഴിഞ്ഞില്ല .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍