UPDATES

വീടും പറമ്പും

ജിഎസ്ടി നിരക്ക് തിരഞ്ഞെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാര്‍ക്ക് അവസരം

ചെലവു കുറഞ്ഞ വീടുകള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായും മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും നികുതി കുറക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.

ഇഷ്ടപ്രകാരം പുതിയ ജിഎസ്ടി നിരക്ക് തെരഞ്ഞെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാര്‍ക്ക് അവസരം നല്‍ക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം. ചെലവു കുറഞ്ഞ വീടുകള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായും മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും നികുതി കുറക്കാന്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.

നികുതി കുറക്കുമ്പോള്‍ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നതുകൊണ്ടാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാന്‍ അവസരം നല്‍കാന്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. മാര്‍ച്ച് 31ന് നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടുകളെയാണ് നിര്‍മാണത്തിലിരിക്കുന്നവയായി കണക്കാക്കുക. ഏതു നിരക്ക് വേണമെന്ന് തീരുമാനിക്കാന്‍ ഒറ്റത്തവണയേ അവസരമുണ്ടാകൂ.ഐടിസി ഇല്ലാത്ത പുതിയ നിരക്കുകള്‍ ബാധകമാവുക ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മാണം തുടങ്ങുന്ന പ്രോജക്ടുകള്‍ക്കാണ്.

കെട്ടിട നിര്‍മാണത്തിനുള്ള 80 ശതമാനം വസ്തുക്കളും റജിസ്റ്റേര്‍ഡ് ഡീലര്‍മാരില്‍ നിന്നു തന്നെ വാങ്ങിയില്ലെങ്കില്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹത ലഭിക്കില്ല. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 18 ശതമാനം നികുതി ഈടാക്കാനും യോഗത്തില്‍ തീരുമാനമായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍