UPDATES

വീടും പറമ്പും

വീടിന്റെ ഇന്റീരിയറിനെ ഭംഗിയാക്കുന്ന ടേബിള്‍ ടോപ് ഗാര്‍ഡനുകളെ കൂടുതലറിയാം

അധികം ഉയരത്തില്‍ വളരാത്തതും സാവധാനം വളരുന്നതും ലളിതമായ പരിചരണം ആവശ്യമുള്ളതുമായ ചെടിയിനങ്ങള്‍ ഈ മിനി ഗാര്‍ഡനില്‍ പരിപാലിക്കാം. കൂടാതെ ചെടികള്‍ തിരഞ്ഞെടുക്ക്ുമ്പോള്‍ ഒരേ രീതിയില്‍ നനയും സൂര്യപ്രകാശത്തിന്റെ ആവശ്യകതയുള്ളവയുമാണ് നല്ലത്.

വീട്ടില്‍ ഒരു ഉദ്യാനം തയ്യാറാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. നഗരത്തിലെ ഫ്ളാറ്റ് നിവാസികള്‍ക്കും ഉദ്യാനം തയ്യാറാക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും യോജിച്ച ഉദ്യാന ശൈലിയാണ് ടേബിള്‍ ടോപ് ഗാര്‍ഡന്‍.പ്ലാസ്റ്റിക് ചെടികള്‍ നിറച്ച പാത്രം മേശ മോടിയാക്കുവാന്‍ ഉപയോഗിക്കുന്നതിനു പകരം എന്തു കൊണ്ടും പറ്റിയതാണ് ജീവന്‍ തുടിക്കുന്ന ഈ ടേബിള്‍ ടോപ് ഗാര്‍ഡനുകള്‍.

ഓഫീസിലും വീട്ടിലെ മേശയിലും ഒക്കെ പരീക്ഷിക്കാന്‍ കഴിയുന്ന ഒന്നാണ് ടേബിള്‍ ടോപ് ഗാര്‍ഡനുകള്‍. നഗരത്തിലെ ഫ്ളാറ്റ് നിവാസികള്‍ക്കും ഉദ്യാനം തയ്യാറാക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും യോജിച്ച ഉദ്യാന ശൈലിയാണിത്. വീടിന്റെ നന്നായി നോട്ടം കിട്ടുന്നതും പാതി തണല്‍ ഉള്ളതുമായ ബാല്‍ക്കണി, ജനല്‍പ്പടി, സിറ്റ് ഔട്ടിനോടു ചേര്‍ന്നുള്ള മുറി, ഇവിടെയുള്ള മേശ, ടീപ്പോയ് തുടങ്ങി നല്ല വായു സഞ്ചാരമുള്ള ഏതിടവും ഈ ഉദ്യാനത്തിന് യോജിച്ചതാണ്. അധികം ഉയരത്തില്‍ വളരാത്തതും സാവധാനം വളരുന്നതും ലളിതമായ പരിചരണം ആവശ്യമുള്ളതുമായ ചെടിയിനങ്ങള്‍ ഈ മിനി ഗാര്‍ഡനില്‍ പരിപാലിക്കാം. കൂടാതെ ചെടികള്‍ തിരഞ്ഞെടുക്ക്ുമ്പോള്‍ ഒരേ രീതിയില്‍ നനയും സൂര്യപ്രകാശത്തിന്റെ ആവശ്യകതയുള്ളവയുമാണ് നല്ലത്.

സിറാമിക്, ഗ്ലാസ്, അതുമല്ലെങ്കില്‍ പ്ലാസ്റ്റിക് ബൗളിലാണ് ഈ ഗാര്‍ഡന്‍ സെറ്റ് ചെയ്യുന്നത്. ഈ ബൗളിനു ഒരടി നീളവും വീതിയും അഞ്ച് ഇഞ്ചു ആഴവുമുണ്ടായിരിക്കണം. അടിഭാഗത്ത് വെള്ളം ഒഴുകി പോകാന്‍ ചെറിയ സുഷിരങ്ങള്‍ ഉള്ളത് നല്ലതാണ്. ടേബിള്‍ ടോപ് ഗാര്‍ഡന്‍ ഒരുക്കുന്നിടത്ത് സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചു വേണം ചെടിയിനങ്ങള്‍ തിരത്തെടുക്കുവാന്‍. കുറഞ്ഞ ഉയരത്തിലുംസാവധാനത്തിലും വളരുന്ന ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്.

ടേബിള്‍ ടോപ് ഗാര്‍ഡനുകള്‍ തയ്യാറാക്കുന്നതിന്റെ ആദ്യപടിയായി പാത്രത്തിന്റെ അടിഭാഗത്ത് ഓടിന്റെയും മരക്കരിയുടെയും ചെറിയ കഷണങ്ങള്‍ മുഴുവനായി നിരത്തണം. ഇവ രണ്ടും അധിക നനജലം മിശ്രിതത്തില്‍ തങ്ങി നില്‍ക്കാതെ വാര്‍ന്നു പോകാനും മിശ്രിതത്തില്‍ ഉണ്ടാകാ വുന്ന ദുര്‍ഗന്ധം നീക്കം ചെയ്യാനും ഉപകരിക്കും. ഇതിനുമുകളില്‍ പാത്രത്തിന്റെ വക്കില്‍ നിന്നും ഒരിഞ്ചു താഴെ വരെ നടീല്‍ മിശ്രിതം നിറയ്ക്കാം. മിശിതമായി ചകിരിച്ചോറും പെര്‍ലൈറ്റും കലര്‍ത്തിയെടുത്തതില്‍ ജൈവ വളമായി മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് തയ്യാറാക്കിയത് മതിയാകും. ഇതിലേക്ക് ചെടികള്‍ നടാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍