UPDATES

വീടും പറമ്പും

വീടുകള്‍ വ്യത്യസ്തമാക്കാം ഫീച്ചര്‍ ചുമരുകളിലൂടെ

മുറിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലത്ത് വേണം ഫീച്ചര്‍ ചുമര്‍ ഡിസൈന്‍ ചെയ്യാന്‍. മുറിയലെ ശ്രദ്ധ കൊടുക്കാന്‍

വീട് മനോഹരമാക്കുന്നതില്‍ എക്സ്റ്റീരിയറിനേക്കാള്‍ ഇന്റീരിയര്‍ ഡിസൈനിങിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങില്‍ എന്നും പുത്തന്‍ ട്രെന്‍ഡിന് പുറകെയാണ് ആളുകള്‍. ചുമരുകളില്‍ ഡിസൈന്‍ നല്‍കുക എന്നത് ഒരു പുതുമയുള്ള കാര്യമാണ്. ചുമരുകളില്‍ ചിത്രങ്ങളും മറ്റു ഡിസൈനുകളും നല്‍കുന്ന രീതി പണ്ടുകാലം മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ഫീച്ചര്‍ വാള്‍സ് എന്ന പേരില്‍ ഇപ്പോള്‍ വീണ്ടും ട്രന്റായി മാറിയിരിക്കുകയാണ്.

മുറിയിലെ മറ്റു ചുമരുകളില്‍ നിന്ന് വ്യത്യസ്തമായി രീതിയില്‍ ഒരു ചുമര്‍ മാത്രം ഡിസൈന്‍ ചെയ്യുന്നതിനാണ് ഫീച്ചര്‍ ചുമരുകള്‍ എന്നു പറയുന്നത്. വീട്ടിലെ മറ്റെല്ലാ ഇന്റീരിയര്‍ ഡിസൈനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഫീച്ചര്‍ ചുമരുകള്‍. അതുകൊണ്ട് തന്നെ വീടിനകത്ത് വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം ഫീച്ചര്‍ ചുമരുകള്‍ നല്‍കുന്നതാണ് ഉത്തമം. ഉയരുമുള്ള ചുമരാകണം ഫീച്ചര്‍ ഡിസൈന്‍ നല്‍കാനായി തിരഞ്ഞെടുക്കുന്നുത്.

മുറിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലത്ത് വേണം ഫീച്ചര്‍ ചുമര്‍ ഡിസൈന്‍ ചെയ്യാന്‍. മുറിയലെ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കാത്ത സ്ഥലത്തില്‍ നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ സാധിക്കും. വീടിന്റെ ഇന്റീരിയറിന് ചെരുന്ന രീതിയിലായിരിക്കണം ഫീച്ചര്‍ ചുമര്‍ ഡിസൈന്‍ ചെയ്യാന്‍. ഇത് വീടിന്റെ വലിപ്പം കൂട്ടുന്നതിന് സഹായിക്കും. അതുമാത്രമല്ല വീടിന് ഒരു പ്രത്യേക തീം നല്‍കാനും ഇത് സാധിക്കും. കുട്ടികളുടെ മുറിയിലും ഇത്തരം പരീക്ഷണങ്ങള്‍ നല്‍കാവുന്നതാണ് ചുമരുകളില്‍ പലതരത്തിലുള്ള പാവകളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ചിത്രം നിറയ്ക്കുകയും ചെയ്യാം. ഇത്തരം ഫീച്ചര്‍ ചുമരുകള്‍ വഴി മുറികളും വീടും താല്പര്യത്തിനനുസരിച്ച് മനോഹരമാക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍