UPDATES

വീടും പറമ്പും

വീടിനുള്ളില്‍ ചൂട് അസഹ്യമോ ? വീടിന്റെ അകത്തളം തണുപ്പിക്കാന്‍ എളുപ്പവഴികള്‍ നോക്കാം

സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച, വെള്ള നിറങ്ങളിലുള്ള പെയിന്റ് ഉപയോഗിക്കുന്നത് ചൂടിനെ തടയാന്‍ സഹായിക്കും

ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ചൂടുകൂടുമ്പേള്‍ ഫാനിലും എസിയിലും അഭയം തേടുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ എത്ര ഫാന്‍ വച്ചാലും എ.സി ഓണ്‍ ചെയ്തിട്ടാലും ചൂട് കുറയാറില്ല.പകരം വൈദ്യുതി ബില്ല് കൂടുന്നത് മാത്രമാണ് നടക്കുന്നത്. പണം അധികം ചെലവാക്കാതെ എങ്ങനെ ചൂടുകുറയ്ക്കാമെന്ന് ചിന്തിക്കുന്നവരുടെ മുന്നിലേക്ക് ഇതാ ചില വഴികള്‍ നോക്കാം.

മുറിയ്ക്കുള്ളിലെ അനാവശ്യമാണെന്നുതോന്നുന്ന പല ഫര്‍ണിച്ചറുകളും പരമാവധി കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. ചൂട് കുറയ്ക്കാന്‍ ആദ്യം വേണ്ടത് മുറിയ്ക്കുള്ളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുക എന്നതാണ്. കട്ടിയുള്ള കര്‍ട്ടന്‍ മാറ്റി ഇളം നിറത്തിലുള്ള കട്ടി കുറഞ്ഞ കര്‍ട്ടന്‍ വിരിക്കാം. സാധിക്കുമെങ്കില്‍ ‘ബാംബൂ ഷട്ടറു’കള്‍ ഉപയോഗിച്ചാല്‍ മുറിക്കകത്ത് ചൂട് എത്തുന്നത് പരമാവധി കുറയ്ക്കാനാകും.

സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച, വെള്ള നിറങ്ങളിലുള്ള പെയിന്റ് ഉപയോഗിക്കുന്നത് ചൂടിനെ തടയാന്‍ സഹായിക്കും.ജനലുകള്‍ക്ക് സണ്‍ഗ്ലാസുകളോ അള്‍ട്രാവയലറ്റ് ഫില്‍റ്റര്‍ ഗ്ലാസുകളോ വെക്കുന്നത് നന്നായിരിക്കും.സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്.എല്‍. ബള്‍ബുകള്‍ വെക്കുന്നത് ചൂട് പരമാവധി കുറയ്ക്കും. അതുപോലെ വീടുകളില്‍ ഡബിള്‍ ഹൈറ്റ് നല്‍കിയാണ് വീടിനകത്തെ ചൂട് കുറക്കുന്നതിന് സഹായിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍