UPDATES

വീടും പറമ്പും

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന അവയുടെ രോമം ആണ്. . ദിനവും ഇവയെ കുളിപ്പിച്ച് ദേഹം ഉണക്കിയ ശേഷം ദേഹത്തെ കൊഴിഞ്ഞ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.

ഷാരോണ്‍

ഷാരോണ്‍

വളര്‍ത്തുമൃഗങ്ങളെ ഇഷ്ടമുള്ളവരാണ് ഭൂരിപക്ഷം ജനങ്ങള്‍ക്കും. പണ്ടുകാലത്ത് വീട്ടില്‍ പട്ടിയെ വളര്‍ത്തുന്നത് വീടുകാവലിനു വേണ്ടി മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ അതല്ല അവസ്ഥ. പട്ടികളും പൂച്ചകളും മറ്റ് കിളിവര്‍ഗങ്ങളുമെല്ലാം ഒരുപരിധിവരെ പ്രൗഢിയുടെ കൂടി പര്യായമായി മാറിയിരിക്കുന്നു. മുന്‍പ് വീടിനു പുറത്തെ കൂട്ടില്‍ വളര്‍ത്തിയിരുന്ന പട്ടികള്‍, പിന്നീട് സിറ്റൗട്ടിലേക്കും അവിടെ നിന്ന് വീടിനകത്തേക്കും പ്രവേശിച്ചു കഴിഞ്ഞു.ഇപ്പോള്‍ വീടിനകത്ത് വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.

എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ വീടിനുള്ളിലൂടെ ഓടിച്ചാടി നടക്കുന്ന അവസ്ഥ അതിഥികള്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ ആവില്ല. മാത്രമല്ല, വളര്‍ത്തുമൃഗങ്ങളുടെ ഗന്ധവും ഒരുപരിധിവരെ പ്രശ്നമാണ്. വളര്‍ത്തുമൃഗങ്ങളെ വീടിനകത്ത് പരിപാലിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചാല്‍ എളുപ്പത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന അവയുടെ രോമം ആണ്. പട്ടികള്‍ ആയാലും പൂച്ചകള്‍ ആയാലും രോമം കൊഴിയുക എന്നത് സ്വാഭാവികം മാത്രം. ദിനവും ഇവയെ കുളിപ്പിച്ച് ദേഹം ഉണക്കിയ ശേഷം ദേഹത്തെ കൊഴിഞ്ഞ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തില്‍ നിന്നുള്ള ഗന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

വളര്‍ത്തുമൃഗങ്ങള്‍ക്കായി വീട്ടില്‍ ഒരു മുറി നല്‍കാന്‍ സാധിക്കില്ല, എന്നാല്‍ അവയ്ക്കു സ്ഥിരം വിശ്രമിക്കാനായി വീട്ടില്‍ ഒരിടം നല്‍കുക. സോഫ, കട്ടില്‍, കിടക്ക എന്നിവയില്‍ കയറിക്കിടന്നു വളര്‍ത്തുമൃഗങ്ങള്‍ ഉറങ്ങുന്ന അവസ്ഥ ഒഴിവാക്കുക. അതുപോലെതന്നെ വെള്ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി ഒരു ഓപ്പണ്‍ സ്പേസ് നല്‍കുക. എത്ര വൃത്തി പാലിക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഇടക്കിടക്ക് പുറത്ത് നടക്കുന്നതിനായി മൃഗങ്ങളെ കൊണ്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അവയുടെ ആരോഗ്യത്തെയും അത് ബാധിക്കും. രോമം കൊഴിയുന്ന തരത്തിലുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി വാക്വം ക്‌ളീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

വീടിനുള്ളില്‍ വളര്‍ത്തുമൃഗങ്ങള്‍, സ്വതസിദ്ധമായ രീതിയില്‍ ഓടുകയും ചാടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കറകളും പാടുകളും ഉടനെ നീക്കം ചെയ്യുവാന്‍ സന്നദ്ധമായിരിക്കുക. കഴിവതും അടുക്കളയിലേക്കും ഡൈനിംഗ് റൂമിലേക്കും മൃഗങ്ങള്‍ക്ക് പ്രവേശനം നല്‍കാതിരിക്കുക.

ഷാരോണ്‍

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍