UPDATES

വീടും പറമ്പും

പൂന്തോട്ടമൊരുക്കാന്‍ സ്ഥലമില്ലേ; ഒരുക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

എല്ലാ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനു ചേരുന്നതല്ല. ഒരു ചുമരിലോ ചുമരുപോലെയോ ക്രമപ്പെടുത്തുന്നതിനാല്‍ അധികം ഉയരമില്ലാത്ത, എന്നാല്‍ നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം. പെട്ടെന്ന് നശിച്ചുപോകാത്ത തരത്തിലുള്ള മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്.

സ്ഥലപരിമിതിയില്‍ ഒതുങ്ങിപ്പോകേണ്ടതാണ് പ്രകൃതിസ്നേഹമെന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്കുള്ള തകര്‍പ്പന്‍ മറുപടിയുമായിട്ടാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ വരുന്നത്. സ്ഥലം അധികം ചെലവാകാതെ, പണം അധികം ചെലവാക്കാതെ ഒരു അടിപൊളി ഗാര്‍ഡനിങ് പരിപാടിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. അതുകൊണ്ടുതന്നെ കുറച്ചുവര്‍ഷങ്ങളായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ആവശ്യക്കാര്‍ ഏറെയാണ്.

ഇത് നിര്‍മ്മിക്കുന്നതിന് പ്രത്യേക സ്ഥലത്തിന്റെ ആവിശ്യമില്ല. അതുകൊണ്ടുതന്നെ ചെടികളെ സ്‌നേഹിക്കുന്നവര്‍ക്ക് സ്ഥലത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ആവശ്യക്കാര്‍ ഏറുന്നതിനും ഇതൊരു കാരണമാണ്.ചെറിയ സ്‌പേസില്‍ ചെടികളുടെ കൂടുതല്‍ ശേഖരമുണ്ടാക്കാം എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ മേന്മ. ഒരു സ്വയര്‍ഫീറ്റില്‍ കുറഞ്ഞത് പത്തോ പതിനഞ്ചോ ചെടികള്‍ വെക്കാനാവും. വിവിധ ഇനത്തിലുള്ള ചെടികള്‍ വെക്കാന്‍ കഴിയുമെന്നതും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.

നഗരത്തില്‍ ഹരിതജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നല്ല ആശയം തന്നെയാണ്. വീടിനുള്ളിലും പുറത്തും ഇത് ശുദ്ധവായുവിന്റെ ലഭ്യത കൂട്ടും. വീടിന്റെ ഭാഗങ്ങളായ നടുമുറ്റം, പാഷിയോ, ടെറസ്, റൂഫ്‌ടോപ് എന്നിവിടങ്ങളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് കൂടുതലായി ചെയ്യുന്നത്. സൂര്യപ്രകാശം കടക്കുന്ന തുറസ്സായ ഇത്തരം സ്ഥലങ്ങളില്‍ പ്രകാശത്തിനു കുറവുണ്ടാകില്ല എന്നതാണു സൗകര്യം. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമീകരിക്കുന്നത് അകത്തളത്തില്‍ എവിടെയുമാകാം. ഫ്‌ളാറ്റിലെ ഹാളുകള്‍ വേര്‍തിരിക്കാന്‍ കര്‍ട്ടനുപകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ തെരഞ്ഞെടുക്കാം.

എല്ലാ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനു ചേരുന്നതല്ല. ഒരു ചുമരിലോ ചുമരുപോലെയോ ക്രമപ്പെടുത്തുന്നതിനാല്‍ അധികം ഉയരമില്ലാത്ത, എന്നാല്‍ നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം. പെട്ടെന്ന് നശിച്ചുപോകാത്ത തരത്തിലുള്ള മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. മണിപ്ലാന്റുകള്‍ മൂന്നുതരത്തിലുണ്ട്. പച്ച, വെള്ള, മഞ്ഞനിറത്തിലുള്ള മണിപ്ലാന്റുകളില്‍ പച്ചനിറത്തിനാണ് ഡിമാന്‍ഡ് കൂടുതല്‍.സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്‌സ് എന്നിങ്ങനെയുള്ള ചെടികള്‍ അകത്തളങ്ങളെ കൂടുതല്‍ മനോഹരമാക്കും.

ഒരു സ്‌ക്വയര്‍ഫീറ്റില്‍ ചെടിച്ചട്ടികളിലായി ക്രമീകരിക്കുകയാണെങ്കില്‍ നാലു ചെടിച്ചട്ടികളാണ് ഉപയോഗിക്കുക. ഒരു ചെടിച്ചട്ടിക്കു 45 രൂപമുതലാണ് വില. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് നാടന്‍ ഇനങ്ങളില്‍പ്പെട്ട ചെടികളാണ് നല്ലത്. പരിപാലനവും എളുപ്പമാകും. ഒരുപാടുകാലം നീണ്ടുനില്‍ക്കുന്നതിനാല്‍ ഈ മുതല്‍മുടക്ക് ഒരുലാഭം തന്നെയാണ്.

ഭിത്തിയില്‍ പ്രത്യേകം ഒരുക്കിയ ഫ്രെയിമുകളിലോ അല്ലെങ്കില്‍ ചുമരില്‍തന്നെ പ്രതലം ഒരുക്കിയോ ചെടികള്‍ ഇതില്‍ നടുന്നു. വീടിന്റെ പുറംചുവരുകളില്‍ മാത്രമല്ല, അകത്തെ ഭിത്തികളും ‘ഹരിതാഭമാക്കി’ ഭംഗികൂട്ടാന്‍ ഈ രീതി പ്രയോജനപ്പെടുത്തുന്നു.

മൊഡ്യൂളുകളായാണ് പ്രതലം ഒരുക്കുന്നത്. വ്യത്യസ്ത പ്ലാസ്റ്റിക് ചട്ടികള്‍ ചേര്‍ന്നതാണ് മൊഡ്യൂളുകള്‍. ഫ്രെയിമും ചെടിച്ചട്ടികളും പുറത്തേക്കു കാണാത്തവിധമായിരിക്കും ഒരുക്കുന്നത്. ചകിരിച്ചോറ്, വെര്‍മികുലേറ്റ്, പെര്‍ലൈറ്റ് എന്നിവയൊക്കെ മീഡിയങ്ങളായി ഉപയോഗിക്കാറുണ്ട്. രാസവളം ഒഴിവാക്കുന്നതാണ് നല്ലത്. ചെടിയും മീഡിയവും ചട്ടിയും എല്ലാം ചേരുമ്പോള്‍ ഒരു മൊഡ്യൂളിന് ശരാശരി 500 രൂപയാകും. മൊഡ്യൂളുകളും ഇളക്കിമാറ്റാവുന്നതുകൊണ്ട് ഇഷ്ടമുള്ള ഡിസൈനുകളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയാറാക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍