UPDATES

വീടും പറമ്പും

ടൈനി ഹോംസ്; ഇന്ത്യന്‍ സാഹചര്യത്തിന് അനുയോജ്യമായ ആശയം

യുഎസിലാണ് ടൈനി ഹോം അഥവാ കുഞ്ഞു വീടുകള്‍ എന്ന സങ്കല്‍പ്പം ആദ്യം ഉടലെടുക്കുന്നത്. ആശയം പിന്നീട് ലോകമെമ്പാടും പ്രചാരം നേടുകയായിരുന്നു.

ജന സാന്ദ്രത വളരെക്കുടിയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വന്തമായൊരു വീടെന്നത് വെല്ലുവിളി നിറഞ്ഞ ആശയമാണ്. സ്ഥലപരിമിതിക്കപ്പുറം താങ്ങാനാവാത്ത നിര്‍മാണച്ചിലവും സ്വന്തം വീടെന്ന സ്വപ്‌നം കൊണ്ടു നടക്കുന്നവര്‍ക്ക് എന്നും തിരിച്ചടിയാണ്. ഇവിടാണ് ടൈനി ഹോം എന്ന ആശയത്തിന് പ്രാധാന്യം ലഭിക്കുന്നത്. ചിലവു കുറഞ്ഞതും, ചുരുങ്ങിയ സ്ഥലങ്ങളില്‍ നിര്‍മ്മിക്കാവുന്നതുമായ ടൈനി ഹോം കേരളം പോലുള്ള സ്ഥലങ്ങളില്‍ ഏറ്റവും അനുയോജ്യമായ വീടു നിര്‍മാണ് രീതിയാണെന്നാണ് വിദഗ്ദരുടെ നിലപാട്.

യുഎസിലാണ് ടൈനി ഹോം അഥവാ കുഞ്ഞു വീടുകള്‍ എന്ന സങ്കല്‍പ്പം ആദ്യം ഉടലെടുക്കുന്നത്. ആശയം പിന്നീട് ലോകമെമ്പാടും പ്രചാരം നേടുകയായിരുന്നു. ലോക ജനസംഖ്യ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ വയ്ക്കാനുള്ള സ്ഥലപരിമിതി തന്നൊയിരുന്നു ആശയത്തിന്റെ പെട്ടന്നുള്ള പ്രചാരത്തിന് കാരണവും.

എന്താണ് ടൈനി വീട്

2,600 ചതുരശ്ര അടിയായിരുന്നു യുഎസിലെ വീടുകളുടെ ശരാശരി വിസ്തീര്‍ണം. എന്നാല്‍ 100 മുതല്‍ 400 ചതുരശ്ര അടിവരെയാണ്. ഇതിലുടെ ജനങ്ങള്‍ക്ക് തങ്ങളുടെ അധ്വാനം കുറയ്ക്കാനാവും. കൂടാതെ വളരെ ചുരുങ്ങിയ വിഭവങ്ങളും സാമ്പത്തിക ചിലവുകളുമാണ് ആവശ്യമായി വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ 2600 ചതുരശ്ര അടിയില്‍ അഞ്ചോ ആറോ വീടുകള്‍ സുഗമമായി നിര്‍മ്മിക്കാനാവും. ഇത്തരം വീടുകള്‍ ഇന്ത്യയില്‍ വ്യാപകമാവുന്നതോടെ 2022 ഓടെ എല്ലാവര്‍ക്കും വീടെന്ന ലക്ഷത്തിലേക്ക് കൂടുതല്‍ അടുക്കാനാവുമെന്നും ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍