UPDATES

വീടും പറമ്പും

കരാര്‍ത്തര്‍ക്കം; ട്രംപ് ടവറിലെ ആഡംബര ഫ്‌ളാറ്റ് ഒഴിപ്പിച്ച സംഭവത്തില്‍ രണ്‍ബീര്‍ കപൂറിനെതിരേ പരാതി

കരാറില്‍ പറഞ്ഞ കാലാവധി തീരും മുന്‍പ് രണ്‍ബീര്‍ കപൂര്‍ ഫ്ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെടുകയാണെന്നും ഇതിലുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് 50.40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.

പുനെ കല്ല്യാണിലുള്ള ട്രംപ് ടവറിലെ ആഡംബര ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കിയ ഇടപാടില്‍ കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച് ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറിനെതിരേ പരാതി. കരാറില്‍ പറഞ്ഞ കാലാവധി തീരും മുന്‍പ് രണ്‍ബീര്‍ കപൂര്‍ ഫ്ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെടുകയാണെന്നും ഇതിലുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പരാതിക്കാരിയായ ശീതള്‍ സുര്യവാന്‍ഷിയുടെ ആവശ്യം. കൊറേഗാവ് പാര്‍ക്ക് റസിഡന്‍സിയിലെ 6,094 സ്വകയര്‍ഫീറ്റ് വരുന്നതാണ് തര്‍ക്കവിഷയമായ ഫ്‌ളാറ്റ്.
2016 ഒക്ടോബറിലാണ് ശീതള്‍ ഫ്‌ളാറ്റ് വാടയ്ക്ക് സ്വന്തമാക്കുന്നത്. 24 മാസത്തേക്കായിരുന്നു കരാര്‍. എന്നാല്‍ 11 മാസത്തിന് ശേഷം 2017 ഓഗസ്റ്റില്‍ ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. നടപടി തനിക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പൂനെ സിവില്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇവരുടെ ആരോപണം. ഫ്‌ളാറ്റിന്റെ ലൈസന്‍സ് ഫീ ആയി ആദ്യത്തെ 12 മാസത്തിനായി പ്രതിമാസം 4 ലക്ഷം രൂപയും പിന്നിടുള്ള 12 മാസത്തിന് 4.20 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഇതിനു പുറമെ ഡെപോസിറ്റായി 24 ലക്ഷം നല്‍കിയെന്നും പരാതിക്കാരി അരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ രണ്‍ബീര്‍ നിഷേധിച്ചു. വാടകക്കാര്‍ ഫ്‌ളാറ്റ് ഒഴിഞ്ഞത് അവരുടെ സ്വന്തം ഇഷ്ട പ്രകാരമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അവര്‍ മുന്നുമാസത്തെ വാടക നല്‍കുന്നതില്‍ വീഴ്ചവരുത്തിയിരുന്നു ഇതുകഴിച്ച് ഡെപോസിറ്റ് തുക തിരിച്ചുനല്‍കിയെന്നും താരം പ്രതികരിച്ചു. കേസ് ഓഗസ്റ്റ് 28 ന് വീണ്ടും പരിഗണിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍