UPDATES

വീടും പറമ്പും

ഓപ്പണ്‍ ഫ്ളോര്‍ പ്ലാനില്‍ ഡൈനിംഗ് സ്പേസ് ആകര്‍ഷകമാക്കാം

ഡൈനിംഗിന്റെ ചുമരിനു ഇളംനിറം തന്നെയാണു നല്ലത്. ചുമരില്‍ ശ്രദ്ധകിട്ടാന്‍ ആര്‍ട്ടിഫിഷല്‍ ഫെന്‍സ്ട്രീറ്റ്മെന്റ് നല്‍കാം. വീടുകളിലെ തീം അനുസരിച്ചു ഡൈനിംഗിലെ ചുമരിനും നിറം നല്‍കുന്നവരുണ്ട്. ഇങ്ങനെ വരുമ്പോള്‍ ടേബിളിനോടു ചേര്‍ന്നു വരുന്ന ഭാഗത്തു കടുംകളര്‍ നല്‍കാറുണ്ട്

മികച്ച ലൈറ്റിംഗും ഫ്ളോറിംഗും ചുമരിന്റെ നിറവുമൊക്കെ ഡൈനിംഗ് സ്പേസിനെ കൂടുതല്‍ മനോഹരമാക്കുന്നു.വീടുകളിലെ ലിവിങും ഡൈനിങ് എരിയയുമാണ് ഏറ്റവും പ്രധാന സ്ഥലങ്ങള്‍. വളരെ ഓപ്പണായ രീതിയിലുള്ള ഡൈനിംഗ് സ്പേസിനു ചില ഗുണങ്ങളുണ്ട്. നല്ല വായുവും വെളിച്ചവുമുണ്ടാകും. വരുന്ന അതിഥികളെ ഡൈനിംഗിലേക്കു സ്വീകരിക്കുന്നതിനു സൗകര്യമുണ്ട്. അതിഥിയ്ക്ക്, താന്‍ അന്യനല്ലെന്ന തോന്നല്‍ ഓപ്പണ്‍ ഡൈനിംഗു നല്‍കും.

ഡൈനിംഗിലെ സെന്റര്‍ ഒഫ് അട്രാക്ഷന്‍ എന്നു പറയുന്നതു പണ്ടും ഇപ്പോഴും ഡൈനിംഗ് ടേബിള്‍ തന്നെ. സ്പേസിന്റെ രീതി, കുടുംബാംഗങ്ങളുടെ എണ്ണം, ഇന്റീരിയര്‍ ശൈലി തുടങ്ങിയവ കണക്കിലെടുത്തുവേണം ഡൈനിംഗ് ടേബിള്‍ തിരഞ്ഞെടുക്കാന്‍.വട്ടത്തിലും ചതുരത്തിലും തുടങ്ങി പല ആകൃതിയിലുള്ള ടേബിള്‍ ലഭമാണെങ്കിലും ദീര്‍ഘചതുരാകൃതിയിലുള്ള ഡൈനിംഗ് ടേബിളാണു ഇന്നും ഏറ്റവും  പ്രിയപ്പെട്ടത്.

സ്പേസിനും ഇന്റീരിയറിനും ചേരുന്ന ഡൈനിംഗ് ടേബിളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. ടേബിളിന്റെ സ്ഥാനം സ്പേസിനു അനുസരിച്ചുവേണം നിശ്ചയിക്കാന്‍. ആറ്, എട്ട്, പന്ത്രണ്ട് കസേരകളിടാവുന്ന ദീര്‍ഘചതുരാകൃതിയിലും ഓവല്‍ ഷേപ്പിലുമൊക്കെയുള്ള ഡൈനിംഗ് ടേബിളാണു റിച്ച് ലുക്ക് നല്‍കുന്നത്. ഈട്ടിയിലോ തേക്കിലോ തീര്‍ത്ത ടേബിളിനു ഇന്നും പ്രത്യേക ഗമയുണ്ടെന്നു പറയാതെ വയ്യ. ഡൈനിംഗ് ടേബിളിനു ചുറ്റും നടക്കാനുള്ള സ്പേസുണ്ടാകണം.അതുപോലെ മള്‍ട്ടിവുഡ്, ഗ്ളാസ് ടേബിളുകള്‍ക്കു പ്രത്യേക പ്രിയം കണ്ടുവരുന്നുണ്ട്. വളരെ കാഷ്വല്‍ ലുക്ക് കിട്ടാന്‍ ടേബിളിന്റെ ഒരുവശത്തു ബഞ്ചിടുന്ന രീതി സ്റ്റൈലാണ്. എന്നാല്‍ സ്പേസ് കുറവാണെങ്കില്‍ ഇതിനു പറ്റില്ല.

ഡൈനിംഗിന്റെ ഫ്ളോറിംഗിനു കൂടുതലായും ഉപയോഗിച്ചു കാണുന്നത് സെറാമിക് ടൈലുകളാണ്. വിവിധ നിറത്തില്‍ കിട്ടുമെന്നതിനാല്‍ കളര്‍മാച്ചിംഗിനു സൗകര്യമുണ്ട്. വുഡന്‍ ഫ്ളോറിംഗും കാര്‍പ്പറ്റിട്ടു അലങ്കരിക്കുന്നതും വ്യത്യസ്തത നല്‍കും. കാര്‍പ്പറ്റുകള്‍ വിരിച്ചാല്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടിവരും. ഇല്ലെങ്കില്‍ പൊടിപിടിക്കും. ഡൈനിംഗ് സ്പേസിനു നടുവിലായി ചെറിയ വിസ്തീര്‍ണ്ണത്തിലുള്ള കാര്‍പ്പറ്റു വിരിക്കാം. ഫ്‌ളോറിംഗ് പോലെ പ്രധാനിയാണ് ലൈറ്റിംഗും.ആംബിയന്റ് ലൈറ്റിംഗ് ഡൈനിംഗിനു നന്നായി ചേരും. ഷാന്‍ഡലിയര്‍ തൂക്കുന്നതു റോയല്‍ ലുക്കു പകരും. കാന്‍ഡിലുകളുടെ വെളിച്ചത്തില്‍ തിളങ്ങുന്ന ഡൈനിംഗും മികച്ചതാണ്. സൂരനുദിച്ചുവരുന്ന അതിരാവിലത്തെ ലൈറ്റിംഗ് ഇഫക്ട് ഡൈനിംഗിനു ചേരും. ഡൈനിംഗില്‍ പ്രത്യേക മൂഡുണ്ടാക്കാന്‍ ഇതു സഹായിക്കും. ഇനി മാറ്റത്തിനായി ടേബിളില്‍ ഏഷ്യന്‍ ലാമ്പ്സ് ഉപയോഗിക്കാം. മെഴുകുതിരി വെട്ടത്തില്‍ ഭക്ഷണത്തിനിരിക്കുന്നതിനും പ്രത്യേക സുഖമുണ്ട്. കാന്‍ഡിലുകള്‍ മേശയ്ക്കു മുകളിലായി തൂക്കിയരീതിയില്‍ സജ്ജീകരിക്കാം. അല്ലെങ്കില്‍ ചുമരില്‍ ഉറപ്പിക്കുകയും ചെയ്യാം. ഡൈനിംഗ് ടേബിളിനു മുകളില്‍ ലൈറ്റിടുമ്പോള്‍ പ്രാണിശല്യമുണ്ടാകാതെ നോക്കണം.

ഡൈനിംഗിന്റെ ചുമരിനു ഇളംനിറം തന്നെയാണു നല്ലത്. ചുമരില്‍ ശ്രദ്ധകിട്ടാന്‍ ആര്‍ട്ടിഫിഷല്‍ ഫെന്‍സ്ട്രീറ്റ്മെന്റ് നല്‍കാം. വീടുകളിലെ തീം അനുസരിച്ചു ഡൈനിംഗിലെ ചുമരിനും നിറം നല്‍കുന്നവരുണ്ട്. ഇങ്ങനെ വരുമ്പോള്‍ ടേബിളിനോടു ചേര്‍ന്നു വരുന്ന ഭാഗത്തു കടുംകളര്‍ നല്‍കാറുണ്ട്. ചുമരില്‍ എല്ലാവരും കാണുന്ന ഭാഗത്തായി പെയിന്റിങോ ഷോപീസോ വയ്ക്കാം. മനസിനു കുളിര്‍മ പകരുന്നതിനു ഇതുസഹായിക്കും. ജനലുകള്‍ക്കു ലൈറ്റു കര്‍നുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍