UPDATES

വീടും പറമ്പും

ടൈം മാഗസിന്റെ 2018ലെ സ്വാധീന വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെട്ട ഏക വാസ്തുശില്‍പി എലിസബെത്ത് ഡില്ലറുടെ അഞ്ച് സൃഷ്ടികള്‍

2015ല്‍ പൂര്‍ത്തിയാക്കിയ ലോസ് ആഞ്ചലസിലെ ദി ബോര്‍ഡ് ആര്‍ട്ട് മ്യൂസിയം ആണ് ഡില്ലറുടെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായി എണ്ണപ്പെടുന്നത്

ടൈം മാഗസിന്റെ 2018ലെ സ്വാധീന വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെട്ട ഏക വാസ്തുശില്‍പിയാണ് എലിസബെത്ത് ഡില്ലര്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡില്ലര്‍ സ്കോഫിഡോ പ്ലസ് റെന്‍ഫ്രൊ എന്ന സ്ഥാപനത്തിന്റെ മേധാവികളില്‍ ഒരാളായ ഡില്ലര്‍ ഇത് രണ്ടാം തവണയാണ് ടൈം മാഗസിന്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്.

“എലിസബെത്ത് ഡില്ലര്‍ ഒരു സ്വപ്നദര്‍ശിയാണ്. നമുക്ക് വിശ്വസനീയമാവും വണ്ണം അവര്‍ വസ്തുക്കളെ ഭാവന ചെയ്യുന്നു. ഒരു രൂപകത്തെ ഇഷ്ടികയിലേക്കും സിമന്‍റിലേക്കും പരാവര്‍ത്തനം ചെയ്യുന്നു.” ടൈം മാഗസിന്‍ വിശദീകരിക്കുന്നു.

2015ല്‍ പൂര്‍ത്തിയാക്കിയ ലോസ് ആഞ്ചലസിലെ ദി ബോര്‍ഡ് ആര്‍ട്ട് മ്യൂസിയം ആണ് ഡില്ലറുടെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായി എണ്ണപ്പെടുന്നത്.

63കാരിയായ ഡില്ലര്‍ ടൈറ്റന്‍സ് കാറ്റഗറിയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ഓപ്ര വിന്‍ഫ്രെ, ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് ടെസ്ലയുടെ ഉടമ ഏലോണ്‍ മസ്ക് എന്നിവരുടെ കൂടെയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

നേരത്തെ 2009 ലെ ടൈം പട്ടികയിലാണ് ഡില്ലര്‍ ഇടം പിടിച്ചത്.

എലിസബെത്ത് ഡില്ലറുടെ അഞ്ചു പ്രധാന സൃഷ്ടികള്‍ ചുവടെ;

1. ദി ബോര്‍ഡ് ആര്‍ട്ട് മ്യൂസിയം, ലോസ് ആഞ്ചലസ്

2. ഹൈ ലൈന്‍ പാര്‍ക്, ന്യൂ യോര്‍ക്

3. ബെര്‍കിലി ആര്‍ട്ട് മ്യൂസിയം ആന്‍ഡ് പസഫിക് ഫിലിം ആര്‍ക്കൈവ്, കാലിഫോര്‍ണിയ

4. ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ബില്‍ഡിംഗ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ

5. ദി ഷെഡ്, ഹഡ്സണ്‍ യാര്‍ഡ് സാംസ്കാരിക കേന്ദ്രം, മാന്‍ഹട്ടന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍