ചര്‍മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിനും നാം ഉപയോഗിക്കുന്ന അലോവേര. അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനും അലോ വേരയ്ക്ക് വലിയ പങ്കാണുള്ളത്
വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി പ്യൂരിഫയറുകള്‍ ഇന്ന് ലഭ്യമാണ്. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഇത്തരം പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ ചെടികള്‍ വീടിനകത്തു വച്ചാല്‍ മതി. അവ എന്തെല്ലാമാണെന്നറിയാം.
ബോസ്റ്റണ്‍ ഫേണ്‍ ഇത് നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സൈന്‍ സൈലിന്‍ തുടങ്ങിയ വായു മലിനീകരിക്കുന്ന വാതകങ്ങളെ തുരത്തുന്നതില്‍ ഇവയ്ക്കു വലിയ പങ്കുണ്ട്.
മിക്കവരുടെയും വീടുകളില്‍ കാണാറുള്ള ഇലകള്‍ നിറഞ്ഞ ചെടിയാണ് ക്ലോറോഫൈറ്റം കോമോസം എന്ന് ശാസ്ത്ര നാമമുള്ള സ്പൈഡര്‍ പ്ലാന്റ്.കാര്‍ബണ്‍ മോണോക്സൈഡ്, ബെന്‍സൈന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളോട് പൊരുതാനുള്ള കഴിവ് ഈ ചെടിക്കുണ്ട്. അതുപേലെ തന്നെ ഒന്നാണ് ചര്‍മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിനും നാം ഉപയോഗിക്കുന്ന അലോവേര. അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനും അലോ വേരയ്ക്ക് വലിയ പങ്കാണുള്ളത്
റെഡ് എഡ്ജ്ഡ് ഡ്രാഷ്യാന എന്ന ഈ ചെടി സൈലിന്‍, ട്രൈക്ലോറോതൈലിന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളെ ചെറുക്കാന്‍ കെല്‍പുള്ളവയാണ്. ഈ ചെടികള്‍ വീടിന് അകത്ത് നടുന്നത് വായു ശുദ്ധീകരിക്കാന്‍ സഹായിക്കുകയും വീടിന് ഭംഗി നല്‍കുകയും ചെയ്യുന്നു.