UPDATES

വീടും പറമ്പും

ടെറസില്‍ തയ്യാറാക്കാം മനോഹരമായ പച്ചക്കറിത്തോട്ടം

താമസ സ്ഥലത്ത് എവിടെയാണ് കൃഷി ചെയ്യാന്‍ അനുയോജ്യമെന്ന് ആദ്യം കണ്ടെത്തുക

ഫ്ളാറ്റുകളുടെയും അപ്പാര്‍ട്മെന്റുകളുടെയും ബാല്‍ക്കണിയില്‍ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ ധാരളം വഴികള്‍ ഇന്ന് നിലവില്‍ ഉണ്ട്. താമസ സ്ഥലത്ത് എവിടെയാണ് കൃഷി ചെയ്യാന്‍ അനുയോജ്യമെന്ന് ആദ്യം കണ്ടെത്തുക. ബാല്‍ക്കണി, ടെറസിന്റെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം.

കൃഷിചെയ്യാനായി, മണ്‍ചട്ടികള്‍, ഗ്രോ ബാഗുകള്‍, പ്ലാസിറ്റ് കുപ്പികള്‍, ഇവയൊക്കെ ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് കുപ്പികളുടെ മധ്യഭാഗത്ത് വിടവുണ്ടാക്കി ഇവിടെ മണ്ണ് നിറച്ച് കൃഷിചെയ്യാവുന്നതാണ്. വാഴയും തെങ്ങുമൊന്നും ബാല്‍ക്കണിയില്‍ കൃഷിചെയ്യാന്‍ കഴിയില്ല. അധികം പൊക്കം വയ്ക്കാത്തവ കൃഷിചെയ്യുന്നതാണ് നല്ലത്. ചീര, തക്കാളി, മുളക്, വെണ്ട, വഴുതിന, പയര്‍, തുടങ്ങിയവ ബാല്‍ക്കണി കൃഷിയ്ക്ക് അനുയോജ്യമാണ്.

കൃത്യമായി ജലസേചനം നടത്താന്‍ മറക്കരുത്. ടെറസിനു മുകളിലാണെങ്കില്‍ വാട്ടര്‍ ടാങ്ക് സമീപത്ത് വയ്ക്കാവുന്നതാണ്. വെയില്‍ അധികമാണെന്നു കണ്ടാല്‍ തണലിനായി ഷേഡ് നെറ്റ് ഇടാം. ബാല്‍ക്കണിയില്‍ കൃഷിചെയ്യുമ്പോള്‍ചെടികള്‍ക്ക്ആവശ്യത്തിന്വെയില്‍ലഭിക്കുന്നുണ്ടെന്ന്ഉറപ്പുവരുത്തണം.ബാല്‍ക്കണിയിലെയും ടെറസിലെയും സ്ഥലപരിമിതി മറികടക്കാന്‍ ധാരാളം വഴികളുണ്ട്. ചെടിച്ചട്ടികള്‍ നിലത്തുവയ്ക്കുന്നതിന് പകരം പ്രത്യേകം സ്റ്റാന്റ് ഉണ്ടാക്കി അതില്‍ വച്ചാല്‍ ധാരാളം സ്ഥലം ലാഭിക്കാമെന്നു മാത്രമല്ല ധാരാളം സാധനങ്ങള്‍ കൃഷി ചെയ്യുകയും ചെയ്യാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍