UPDATES

വീടും പറമ്പും

വീടുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കാന്‍ വലിയ ജനലുകള്‍ ; ഗുണങ്ങള്‍ ഏറെ

വലിയ ജനലുകളും ഗ്ലാസ് ഡോറുകളും സ്ഥാപിക്കുന്നതിലൂടെ മുറികള്‍ കൂടുതല്‍ വിശാലമായി തോന്നിക്കും.

വീടുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നതിന് ഇപ്പോള്‍ കാണുന്നത് വലിയ ജനലുകളാണ് . ഇത് വീടിന്റെ ഭംഗി വര്‍ധിപ്പുക്കുക മാത്രമല്ല. മറ്റു പല ഗുണങ്ങളുമുണ്ട്. മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതിരിക്കാനും സ്വാഭാവിക വെളിച്ചം സഹായിക്കും. ഒപ്പം പോസിറ്റീവായും നെഗറ്റീവായും വൈകാരികമായുമൊക്കെ പ്രതികരിക്കുന്നതില്‍ വീടിനുള്ളിലേക്കു പ്രവേശിക്കുന്ന ചൂടിന്റെ തോതും ഘടകമാണെന്നാണ് പറയുന്നത്.

വലിയ ജനലുകള്‍ വെക്കുന്നതുവഴി ശുദ്ധവായുവും ധാരാളം അകത്തേക്കു ലഭിക്കും.ശുദ്ധവായു ധാരാളം കിട്ടുന്നതു വഴി കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തിനും നല്ലതായിരിക്കും. അതുപോലെ തന്നെ വലിയ ജനലുകളും ഗ്ലാസ് ഡോറുകളും സ്ഥാപിക്കുന്നതിലൂടെ മുറികള്‍ കൂടുതല്‍ വിശാലമായി തോന്നിക്കും. ചെറിയ വീടുകളെ കൂടുതല്‍ വലിപ്പമുള്ളതാക്കി തോന്നിക്കാനും വലിയ ജനലുകള്‍ വച്ചാല്‍ മതി.

വീടിന്റെ കൂടെ തന്നെ ഓഫിസ് മുറിയും പ്ലാന്‍ ചെയ്യുന്നവരാണെങ്കില്‍ വലിയ ജനലുകള്‍ മറക്കാതെ തിരഞ്ഞെടുക്കാം. ധാരാളം വായുവും വെളിച്ചവും ലഭിക്കുന്നയിടത്തു മാത്രമേ ഊര്‍ജസ്വലതയോടെ ജോലിയെടുക്കാനുള്ള താല്‍പര്യമുണ്ടാകൂ.നല്ല വെളിച്ചമുളള മുറികളിലാണ് ജോലി ചെയ്യുമ്പോള്‍ ജോലിയില്‍ കാര്യക്ഷമത കൂടുതലെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.വലിയ ജനലുകള്‍ വച്ചാല്‍
മുറിക്കുള്ളില്‍ ലൈറ്റുകള്‍ തെളിച്ച് ബില്ല് വര്‍ധിപ്പിക്കുന്നതു തടയാന്‍ സാധിക്കും. പകല്‍ സമയങ്ങളില്‍ വീടിനുള്ളിലേക്ക് ആവശ്യമായ വെളിച്ചം ഇത്തരം ജനലുകളിലൂടെ ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍