UPDATES

വീടും പറമ്പും

സ്വന്തമായി ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കാം

ഭവന പദ്ധതികള്‍ സമയകൃത്യതയോടെ കൈമാറിയില്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാല്‍ ലാഭം ബില്‍ഡര്‍ക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നല്‍കേണ്ടി വരും.

ഒരു പ്ലാനിങ്ങുമില്ലാതെ ഫ്ലാറ്റ് വാങ്ങാൻ പോയാൽ കയ്യിലിരിക്കുന്ന കാശു പോവുകയായിരിക്കും .വസ്തു (അത് ഭൂമിയായാലും ഫ്ളാറ്റായാലും) കൈ മാറ്റത്തിലൂടെ നിയമപരമായി ആ വസ്തുവിന് മേലുള്ള എല്ലാ ബാധ്യതകളും വാങ്ങുന്നയാളിലേക്ക് എത്തിച്ചേരും.വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അപ്പാർട്ട്മെന്റ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

ഫ്ളാറ്റുകള്‍ വില്‍ക്കുന്നവര്‍ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാങ്ങാന്‍ ആഗ്രഹിക്കുന്നയാളെ ധരിപ്പിച്ചിരിക്കണമെന്നാണ് നിയമം. പക്ഷെ പലപ്പോഴും ഇത് പൂര്‍ണമായി നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ ചതിക്കപ്പെടാതിരിക്കാന്‍ കാര്യങ്ങള്‍ ചോദിച്ച് അറിയേണ്ടത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാകുന്നു.ഫ്ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. ബില്‍ഡര്‍ സ്വന്തം സ്ഥലത്തല്ലാതെ മറ്റൊരാളുടെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ അതിന് ബില്‍ഡര്‍ക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കണം.

രജിസ്ട്രേഷന്‍ ചെലവ്, മെയിന്റനന്‍സ് ചാര്‍ജ്, കാര്‍ പാര്‍ക്കിംഗിനുള്ള വില, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് കൊടുക്കേണ്ടുന്ന തുക തുടങ്ങിയവ എത്രയെന്ന് അറിയണം. അതുപോലെ തന്നെ കേന്ദ്രീകൃത ഗ്യാസ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന ചെലവെത്രയെന്നും ചോദിച്ചറിയുകയും അത് രേഖാമൂലം കരാറാക്കുകയും വേണം.ബില്‍ഡര്‍ സ്വന്തം ഭൂമിയിലാണ് ഫ്ളാറ്റ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പ്രമാണങ്ങള്‍ പരിശോധിക്കേണ്ടതാണ്. ആ ഭൂമിയുടെ ആധാരം, മുന്‍ ആധാരം ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പെടുത്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം.അതുപോലെ തന്നെ നിര്‍മാണത്തിന്റെ ഗുണനിലവാരം, പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് കൈമാറുമോ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞതിനുശേഷം മാത്രം കരാറിലെത്തുന്നതാണ് നല്ലത്.

വസ്തു കൈമാറ്റനിയമം, രജിസ്‌ട്രേഷന്‍ നിയമം, മുദ്രപ്പത്ര നിയമം എന്നിവയ്ക്കുപുറമേ അപ്പാര്‍ട്ട്‌മെന്റ് ഓണര്‍ഷിപ് ആക്ട് കൂടി ഫ്‌ലാറ്റ് തീറാധാരങ്ങളില്‍ പാലിക്കണം. കെട്ടിടം നിര്‍മിക്കപ്പെട്ട വസ്തുവിനെ സംബന്ധിച്ച വിവരണവും ഓരോ ഫ്‌ലാറ്റ് ഉടമയ്ക്കും അവകാശപ്പെട്ട അവിഭാജ്യ ഓഹരിക്രമവും ഇതില്‍ വ്യക്തമാക്കണം. കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍ പെര്‍മിറ്റുകള്‍ പ്രത്യേകം വാങ്ങിയിരിക്കണം.ഭവന പദ്ധതികള്‍ സമയകൃത്യതയോടെ കൈമാറിയില്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാല്‍ ലാഭം ബില്‍ഡര്‍ക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നല്‍കേണ്ടി വരും.

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാലിന്യസംസ്‌ക്കരണ സംവിധാനം.അടിസ്ഥാന വിലയോടൊപ്പം കാര്‍ പാര്‍ക്കിങ്, കെയര്‍ടേക്കിങ് ചാര്‍ജ്, മാലിന്യ മലിനജല സംസ്‌കരണം പോലുള്ള പൊതുസംവിധാനങ്ങള്‍ക്കുള്ള ചാര്‍ജ് എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ അടിസ്ഥാന വിലയേക്കാള്‍ 2030 ശതമാനം കൂടുതല്‍ നല്‍കേണ്ടി വരാം. ഇക്കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചറിയണം.അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം എന്നുണ്ട്. ബില്‍ഡര്‍ ഇത് മതിയായ വിധം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. മതിയായ സീവേജ് ട്രീറ്റ്മെന്റ് സംവിധാനം ഇല്ലാത്ത ഫ്ളാറ്റുകള്‍ ക്രമേണ വാസയോഗ്യമല്ലാതായിത്തീരും എന്നോര്‍ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍