ചന്ദേലിയര്‍, മാര്‍ബിള്‍ ഫ്ളോര്‍ എന്നിവപോലെ അമിതമായി ഗ്ലാമര്‍ ലുക് നല്‍കുന്നതൊന്നും തന്റെ വീടിനു വേണ്ടെന്നും ആലിയ തീരുമാനിച്ചിരുന്നു.
ബോളിവുഡ് നായിക ആലിയ ഭട്ട് അടുത്തിടെ മുംബൈയില്‍ ഒരു വീട് വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പതിമൂന്നു കോടി രൂപ മുടക്കി 23000 ചതുരശ്ര അടിയിലുള്ള വീട് ജൂഹുവിലാണ് ആലിയ ഭട്ട് വാങ്ങിയത്. വീടിനെ കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലാസിയും എലഗന്റുമാണ് ഡിസൈനുകള്‍. സംവിധായകന്‍ വികാസ് ഭാലിന്റെ ഭാര്യയായ റിച്ചാ ഭാല്‍ ആണ് ആലിയയുടെ വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചത്.
വീടിന്റെ ഡിസൈനിനെ കുറിച്ച് ഒറ്റ നിര്‍ബന്ധം മാത്രമാണ് ആലിയയ്ക്ക് ഉണ്ടായിരുന്നത് ഒരുപാട് മോഡേണ്‍ ലുക്ക് വേണ്ടെന്നും ഒരല്‍പം പഴയ ശൈലിയിലായിരിക്കണം തന്റെ വീട് എന്നും. ആദ്യമുണ്ടായിരുന്ന വീട്ടില്‍ ചില പുതുക്കിപ്പണിയലുകളൊക്കെ നടത്തുകയും ചെയ്തിരുന്നു. നാല് ബെഡ്റൂമുകളുണ്ടായിരുന്നത് ചുരുക്കി മൂന്ന് ബെഡ്റൂമുകളാക്കി. ഏറ്റവും പ്രാധാന്യത്തോടെ ഡിസൈന്‍ ചെയ്ത മുറികളിലൊന്ന് ആലിയയുടെ ഡ്രസ്സിങ് റൂമാണ്.
ലിവിങ് റൂമിലേക്കു കടക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുക ചുവരുകളില്‍ തൂക്കിയിരിക്കുന്ന വാള്‍പേപ്പറുകളാണ്.ചന്ദേലിയര്‍, മാര്‍ബിള്‍ ഫ്ളോര്‍ എന്നിവപോലെ അമിതമായി ഗ്ലാമര്‍ ലുക് നല്‍കുന്നതൊന്നും തന്റെ വീടിനു വേണ്ടെന്നും ആലിയ തീരുമാനിച്ചിരുന്നു. വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ആലിയ ആവശ്യപ്പെട്ട കാര്യം ടീ ബാര്‍ ആയിരുന്നുവെന്നും കടുത്ത ചായ ആരാധികയായിരുന്ന ആലിയ വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ട കാര്യം ടീ ബാര്‍ ആയിരുന്നു എന്നും ഇന്റീരിയര്‍ ഡിസൈനര്‍ റിച്ചാ ഭാല്‍ ഓര്‍ക്കുന്നു.ആലിയയ്ക്കും സഹോദരിക്കും വേണ്ടിയാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.