UPDATES

വീടും പറമ്പും

നഗരങ്ങളില്‍ ആദ്യഭവനം വാങ്ങുന്നവര്‍ക്ക് ഭവനവായ്പയില്‍ 2.67 ലക്ഷം രൂപ സബ്‌സിഡിയുമായി കേന്ദ്രസര്‍ക്കാര്‍

വിദേശ രാജ്യങ്ങളിലുള്ളത് പോലെ നാമമാത്ര പലിശ നിരക്ക് വരുത്തുക എന്നതാണ് എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കാനുള്ള വഴിയണിത്.

ആദ്യഭവനം വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കീമില്‍ ഭവനവായ്പയില്‍ 2.67 ലക്ഷം രൂപവരെ സബ്‌സിഡിയായി ലഭിക്കും. പണ്ട് താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രം കിട്ടിയിരുന്ന ആനുകൂല്യം ഇപ്പോള്‍ 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ലഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള പദ്ധതിയുടെ കീഴിലാണ് ഇത് ലഭിക്കുന്നത്.

ഈ പദ്ധതി കേരളത്തില്‍ മൂന്ന്‌കോര്‍പ്പറേഷനുകളിലും87മുന്‍സിപാലിറ്റികളിലും ലഭ്യമാണ്. 2017 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ, ആദ്യമായി ഭവനം സ്വന്തമാക്കുന്നവര്‍ക്ക് ബാധകമാണ്. മൂന്ന് മുതല്‍ 18 ലക്ഷം വരെ വായ്പയെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം.ആദായനികുതി നിയമം സെക്ഷന്‍ 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നികുതിയിളവ് ലഭ്യമാണ്. ഇഎംഐ തിരിച്ചടവ് ചില മാസങ്ങളില്‍ മുടങ്ങിയാലും നികുതിയിളവ് അവകാശപ്പെടാവുന്നതാണ്. വായ്പയുടെ പലിശയിനത്തിലുള്ള ബാധ്യത നിലനില്‍ക്കുന്നിടത്തോളം നികുതിയിളവിന് അര്‍ഹതയുണ്ട്.

വിദേശ രാജ്യങ്ങളിലുള്ളത് പോലെ നാമമാത്ര പലിശ നിരക്ക് വരുത്തുക എന്നതാണ് എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കാനുള്ള വഴിയണിത്. ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്ത് രണ്ടുവര്‍ഷത്തിനുശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാകും ബാധകമാകുക. നേരത്തെ മൂന്നുവര്‍ഷത്തിനുമുമ്പ് വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു.ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്ത് രണ്ടുവര്‍ഷത്തിനുശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാകും ബാധകമാകുക.

നേരത്തെ മൂന്നുവര്‍ഷത്തിനുമുമ്പ് വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു.അതേസമയം ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്തശേഷം അഞ്ചുവര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നഷ്ടമാകും. നേരത്തെ നികുതിയിളവായി നേടിയ തുക ഭവനം വിറ്റ വര്‍ഷത്തെ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടിവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍