UPDATES

വീടും പറമ്പും

ചാപ്ലിന്റെ സ്വിസ്സ് ഭവനം ഇപ്പോള്‍ മ്യൂസിയമാണ്

മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ തുടങ്ങിയ സിനികളിലൂടെ ലോക ജനതയുടെ മനസ്സില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ചാപ്ലിനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഭവനം ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് സ്വിറ്റ്സർലന്‍റ്.

ഹാസ്യസമ്രാട്ട് ചാർളി ചാപ്ലിന്‍ ജനിച്ചിട്ട് 129 വര്‍ഷം പിന്നിടുന്നു. ജനീവയില്‍ നിന്നും 55 മൈൽ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന സ്വിസ് റിവൈരാ നഗരത്തിനടുത്ത് കോർസിയർ സർ-വെവേയിലുള്ള 37 ഏക്കർ വിസ്തൃതിയില്‍ നിലകൊള്ളുന്ന സ്ഥലത്തെ ‘മാനീയർ ഡി ബാൻ’ എന്ന വീട്ടിലാണ് ആ വിഖ്യാത ചലച്ചിത്രകാരൻ തന്‍റെ അവസാന ജീവിതകാലം ചിലവഴിച്ചിരുന്നത്. മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ തുടങ്ങിയ സിനികളിലൂടെ ലോക ജനതയുടെ മനസ്സില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ചാപ്ലിനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഭവനം ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് സ്വിറ്റ്സർലന്‍റ്. 2016-ല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

1953-ൽ തന്‍റെ കുടുംബത്തോടൊപ്പം സ്വിറ്റ്സർലൻഡിലേക്ക് ചെക്കേറുമ്പോള്‍ ചാപ്ലിന് 60 വയസ്സായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങളെല്ലാം തുടർന്നുകൊണ്ടിരുന്നു. തന്‍റെ നിശബ്ദ സിനിമകളുടെ റീ-റിലീസുകൾക്കൊപ്പം സംഗീത സംവിധാനവും ചെയ്തു. ആത്മകഥ എഴുതി. ഇടക്കിടെ കുടുംബത്തോടൊത്ത് വെവേയിലെ തടാകത്തിനടുത്തുള്ള ചെറു പട്ടണത്തില്‍ ഡിന്നര്‍ കഴിക്കാന്‍ അദ്ദേഹം പോകുമായിരുന്നു. തന്‍റെ സ്വകാര്യത ആസ്വദിക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ ആനന്ദിപ്പിക്കാനും അദ്ദേഹം മറന്നില്ല.

ഈ പൈതൃക പ്രദേശത്ത് ചാപ്ലിന്‍റെ ഭവനം മാത്രമല്ല ഉള്‍പ്പെടുന്നത്. പാർക്കുകളും, ജനീവക്കും ആൽപ്സിനും അഭിമുഖമായി നിലകൊള്ളുന്ന 14 ഹെക്ടറോളം പരന്നു കിടക്കുന്ന ഉദ്യാനങ്ങളുമെല്ലാം ഇതിന്‍റെ ഭാഗമാണ്. പരിഷ്കരിച്ച വീട്ടിലെ ഓരോ മുറികളും തികച്ചും കാലാനുസൃതമായ ഫർണീച്ചറുകളാല്‍ അലങ്കരിച്ചിട്ടുണ്ട്. 1977-ൽ മരണംവരെ ചാപ്ലിന്‍റെ കുടുംബം അവിടെ ചിലവഴിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്നതും അതില്‍പെടും.

ഓരോ മുറിയിലും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും അക്കാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ വന്നിരുന്ന വാര്‍ത്തകളും ഉണ്ട്. നാസികൾക്കെതിരായി നിലകൊണ്ടിരുന്ന സോവിയറ്റ് യൂണിയന്‍റെ അനുഭാവിയായിരുന്നു ചാപ്ലിന്‍. മറ്റൊരു മുറിയിൽ നിങ്ങളെ കാത്തിരിക്കുന്നത്, ചാർളി ചാപ്ലിന്‍ തന്‍റെ കുടുംബത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്ത ഒരു സിനിമയാണ്.

ട്രാമ്പ് കഫേ റെസ്റ്റോറന്‍റും സ്റ്റുഡിയോയുമൊക്കെയാണ് അറുത്ത മുറികളിലായി സജ്ജീകരിച്ചിരിക്കുന്നത്. യഥാർത്ഥ കരകൗശല വസ്തുക്കളും ഹോളിവുഡ് സിനിമാ സെറ്റുകളും പ്രദര്‍ശിപ്പിച്ച് ചാപ്ലിനോടും അദ്ദേഹത്തിന്‍റെ ജീവിതത്തോടും, ജീവിച്ച കാലത്തോടുമുള്ള ആദരവ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഷൂ, തൊപ്പി, ചൂരൽ എന്നിവയെല്ലാം അതേപോലെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍