UPDATES

വീടും പറമ്പും

ചിലവ് ചുരുക്കി വീട് ഭംഗിയാക്കാം

വീട്ടിലെ ഇന്റീരിയറിന് ചെരുന്ന രീതിയിലായിരിക്കണം കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കാന്‍.

വീട് പലര്‍ക്കും ഒരു വലിയ സ്വപ്നം തന്നെയാണ് എന്നാല്‍ ആ സ്വപ്നം പ്രവര്‍ത്തികമാക്കന്‍ ചിലവ് വളരെ കൂടുതലാണ്. എന്നാല്‍ ചിലവ് കൂടുതലാകുമെന്ന് കരുതി സ്വപ്നങ്ങളെ തല്ലിക്കെടുത്തേണ്ടതില്ല. മിതമായ ചിലവില്‍ തന്നെ വീടിന്റെ ലുക്ക് മാറ്റിമറിക്കാന്‍ വഴികളുണ്ട്.

ചുരുങ്ങിയ ചെലവില്‍ വീടിനെ ഭംഗിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കര്‍ട്ടനുകള്‍. ഇന്ന് വിപണിയില്‍ വിവിധതരത്തിലുള്ള കര്‍ട്ടനുകള്‍ ലഭ്യമാണ്. കര്‍ട്ടനുകള്‍ എന്നും വീടിന് പ്രൗഢികൂട്ടുന്ന ഘടകം തന്നെയാണ്. റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍, വുഡന്‍ ബ്ലൈന്റുകള്‍, പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്,ഡബിള്‍ വീവിങ് ക്ലോത്ത്, റിമോട്ട് കണ്‍ട്രോള്‍ കൊണ്ടും സ്വിച്ചുകള്‍ കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകള്‍, എന്നിങ്ങനെ വിവിധതരത്തിലുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

കര്‍ട്ടനുകള്‍പോലെ തന്നെ പ്രധാനിയാണ്. കാര്‍പെറ്റുകള്‍ അഥവാ റഗ്ഗുകള്‍. വീട്ടിലെ ഇന്റീരിയറിന് ചെരുന്ന രീതിയിലായിരിക്കണം കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കാന്‍. അതുപോലെ തന്നെ കാര്‍പെറ്റുകള്‍ റൂമിലെ മറ്റു വസ്തുക്കളോട് ചേര്‍ന്നു നില്‍ക്കുന്ന നിറത്തിലും ഡിസൈനിലുമുള്ളതായിരിക്കാനും ശ്രദ്ധിക്കണം. കര്‍ട്ടനുകളും കാര്‍പെറ്റുകളും പോലെ പ്രധാനിയാണ് ലൈറ്റുകള്‍ വീട്ടിലെക്ക് ലാംപ് ഷെയ്ഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധവേണം.കാരണം അവ തെളിയിച്ചില്ലെങ്കില്‍ പോലും വീടിന് മോടികൂട്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍