ഡൈനിങ് റൂമിനെ ഒരുക്കാന്‍ പ്രധാനപ്പെട്ട വഴിയാണ് ലൈറ്റിങ് സംവിധാനങ്ങള്‍ മികവുറ്റത്താക്കുക. ലൈറ്റിങ് സംവിധാനങ്ങള്‍ ഡൈനിങ് റൂമില്‍ പ്രധാനമാണ്. കഴിവതും സൂര്യപ്രകാശം കടത്തിവിടുന്ന ഡിസൈന്‍ നന്നായിരിക്കുമെന്നാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ പറയുന്നത്.
കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് സമയം പങ്കിടുന്ന സ്പേസ് കൂടിയാണ് ഡൈനിങ് ഏരിയ.മറ്റു പല ഇടങ്ങളെക്കാലും അല്‍പം പ്രാധാന്യം കൂടുതലാണ്. ലിവിങ് റൂം, മാസ്റ്റര്‍ ബെഡ്റൂം തുടങ്ങി വീട്ടിലെ മറ്റു പ്രധാനപ്പെട്ട ഇടങ്ങള്‍ ഒരുക്കുന്ന അതേ കരുതലോടെ വേണം ഡൈനിങ് ഏരിയയും ഒരുക്കാന്‍.
വീട്ടിലെ ഏറ്റവും സുന്ദരമായ ഇടമായി ഡൈനിങ് റൂമിനെ ഒരുക്കാന്‍ പ്രധാനപ്പെട്ട വഴിയാണ് ലൈറ്റിങ് സംവിധാനങ്ങള്‍ മികവുറ്റത്താക്കുക. ലൈറ്റിങ് സംവിധാനങ്ങള്‍ ഡൈനിങ് റൂമില്‍ പ്രധാനമാണ്. കഴിവതും സൂര്യപ്രകാശം കടത്തിവിടുന്ന ഡിസൈന്‍ നന്നായിരിക്കുമെന്നാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ പറയുന്നത്. ഡയറക്ട് ലൈറ്റ് വന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രാണികള്‍ ചാടാനുള്ള സാധ്യതയുണ്ട്. കണ്‍സീല്‍ഡ് ലൈറ്റിങ് വഴി ഊണുമുറിക്ക് പ്രത്യേക അനുഭവം ഉണ്ടാക്കാം.
ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ്ങാണെങ്കില്‍ തന്നെ അത് നേരിട്ടുള്ളതാക്കാന്‍ പാടില്ല. ചില വീടുകളില്‍ ടേബിളിനു മുകളിലായി വലിയ ഹാങ്ങിങ്ങുകള്‍ ഉപയോഗിക്കാറുണ്ട്.ഡൈനിങ് ടേബിളിനു നടുവില്‍ പെന്റന്റും ഇരുവശങ്ങളിലും ഫാനും നല്‍കുകയാണെങ്കില്‍ വെളിച്ചവും കാറ്റും ശരിയായ അളവില്‍ ലഭിക്കും.
ഡിമ്മര്‍ കൂടിയുള്ള പെന്റന്റ് ലൈറ്റാണ് ഡൈനിങ് ടേബിളിനു മുകളില്‍ നല്‍കേണ്ടത്. ഇതുകൂടാതെ, ഒരു ട്യൂബും ഇടുന്നതു നന്നാവും. മുറിയിലെ മറ്റ് ഇടങ്ങള്‍ ലൈറ്റ് ഷേഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ടേബിള്‍ കിടക്കുന്ന ഭാഗത്ത് ഡാര്‍ക്ക് ഷേഡ് ഉപയോഗിച്ചാല്‍ നന്നാവും.
ഡൈനിങ് ഏരിയയിലെ സ്ഥിരം സാന്നിധ്യമാണ് ക്രോക്കറി ഷെല്‍ഫ്. പ്ലേറ്റുകളും ഗ്ലാസുകളും അണിനിരക്കുന്ന ക്രോക്കറി ഷെല്ലില്‍ ചിലര്‍ ലൈറ്റ് നല്‍കാറുണ്ട്. ഇത് ഡൈനിങ് റൂമിന് മനോഹാരിത നല്‍കും. ക്രോക്കറി ഷെല്‍ഫിന് പകരം ഓപ്പണ്‍ പാന്‍ട്രി എന്ന ആശയം കടന്നു വന്നിട്ടുണ്ട്. ഇവിടെ പാന്‍ട്രി തുറന്ന സ്ഥലമായി വെച്ച് അവിടെ കാബിനറ്റില്‍ പാത്രങ്ങളും ഗ്ലാസ്സുകളും മറ്റും പ്രദര്‍ശിപ്പിക്കാം.
ക്രിസ്റ്റല്‍ പാത്രങ്ങളോ ക്രോക്കറിയോ വെയ്ക്കാന്‍ ഉണ്ടാക്കുന്ന ഷെല്‍ഫ് ശരിയായി ലൈറ്റിങ് ചെയ്തിരിക്കണം. ഡൈനിങ് ഏരിയയ്ക്ക് പ്രകൃതിയിലേക്കും ഒരു ബന്ധം നല്‍കാം.അതുകൊണ്ട് ഊണുമുറിയില്‍ നിന്ന് പുറത്തെ കോര്‍ട്ട്യാര്‍ഡിലേക്ക് ഒരു വാതില്‍ കൊടുക്കുന്നത് നന്നാവും. ഇത് സൂര്യപ്രകാശം മുറികളില്‍ ധാരളം ലഭിക്കാന്‍ സഹായിക്കുന്നു.