UPDATES

വീടും പറമ്പും

ഫ്‌ലോറിങ്ങിലെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിയാം

ഫ്‌ലോറിങ്ങിനായി ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ ഗുണനിലവാരം തന്നെയാണ്.

ഒരുവീട് പണിയുമ്പോള്‍വ്യത്യസ്തമായ ഡിസൈനുകളും ഏറ്റവുമധികം പരീക്ഷിക്കുന്നതും വിജയം കാണുന്നതും ഫ്‌ലോറിങ്ങിലാണ്.ഫ്‌ലോറിങ്ങ രംഗത്ത് ഇന്ന് നിലവില്‍ ധാരളം ട്രെന്‍ഡുകളുണ്ട് .

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ടൈലുകള്‍ക്കു വിട്രിഫൈഡ്, സെമി വിട്രിഫൈഡ് എന്നിങ്ങനെ രണ്ടു തരം തിരിവുകള്‍ മാത്രമാണുള്ളത്. എന്നാല്‍ അതിനപ്പുറത്തേക്കും ഒരുപാടു കാര്യങ്ങളുണ്ട്. ഒരു വീടു നിര്‍മിക്കുമ്പോള്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഫ്‌ലോറിങ്. പലപ്പോഴും അറിവില്ലായ്മ മൂലം വന്‍തുക ഫ്‌ലോറിങ്ങിനായി ചെലവിട്ട് സംതൃപ്തി ലഭിക്കാത്തവര്‍ അനവധിയാണ്. ഫ്‌ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന ടൈലിന്റെ ഗുണനിലവാരം മാത്രം നോക്കിയാല്‍ ഇന്റീരിയര്‍ സുന്ദരമാകില്ല. മുറിയുടെ വലുപ്പം, വെളിച്ചം കടക്കുന്നതിനുള്ള സൗകര്യങ്ങള്‍, മുറിയുടെ സ്വഭാവം എന്നിവയെല്ലാം പരിഗണിച്ചാണ് ടൈലുകള്‍ തിരഞ്ഞെടുക്കേണ്ടത്.

ഫ്‌ലോറിങ്ങിനായി ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ ഗുണനിലവാരം തന്നെയാണ്. സാധാരണക്കാരന്റെ കീശ ചോരാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് വിട്രിഫൈഡ് ടൈലുകള്‍. എളുപ്പത്തില്‍ ഫ്‌ലോറിങ് പൂര്‍ത്തിയാക്കാന്‍ ഇതു സഹായിക്കും. എന്തിന്റെയും ഏതിന്റെയും ടെക്‌സ്ചര്‍ ലഭ്യമാണെന്നതാണ് ടൈലുകളെ ജനപ്രിയമാക്കുന്നത്.കല്ലിന്റെയുംപാറയുടെയുംതടിയുടെയുംലോഹപ്രതലങ്ങളുടെയുമെല്ലാം ടെക്‌സ്ചര്‍ ടൈലുകളില്‍ വ്യാപകമാണിന്ന്. തേക്ക്, പൈന്‍ തുടങ്ങി നാടനും വിദേശയുമായ ഏതു തടിയുടെ ടെക്‌സ്ചറും ടൈലുകളില്‍ ലഭ്യമാണ്. തടിയുടെ പ്രശ്‌നങ്ങളൊന്നുമില്ലാതെതന്നെ, കണ്ടാല്‍ അസ്സല്‍ തടിയാണെന്നു തോന്നുന്ന നിലം കിട്ടും.

ഇറ്റാലിയന്‍ ടൈല്‍ പതിച്ച നിലങ്ങളെ ഓര്‍മിപ്പിക്കുന്ന, കറുപ്പും വെളുപ്പും ടൈലുകള്‍ പാകിയ ഫ്‌ലോര്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഏതെങ്കിലും ഒരു മുറിയില്‍ അല്ലെങ്കില്‍ ഏരിയയില്‍ ബ്ലാക്ക് & വൈറ്റ് കോമ്പിനേഷന്‍ കൊടുക്കാം. ഫാം ഹൗസുകളിലും ഹോട്ടലുകളിലുമെല്ലാം വളരെ പ്രചാരത്തിലായ ഈ ഡിസൈന്‍ വീടുകളിലെത്തിയിട്ട് അധിക നാളായിട്ടില്ല. പ്രകൃതിദത്ത കല്ലുകളുടെ ടെക്‌സ്ചറുള്ള കറുപ്പും വെളുപ്പും കല്ലുകളാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ആകര്‍ഷകമായ നിറങ്ങളിലുള്ള തിളക്കമേറിയ ടൈലുകളാണ് ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകള്‍. ഇത് സാധാരണയായി ഹാളുകള്‍, ഡൈനിങ് റൂം എന്നിവയ്ക്കായി ഉപയോഗിച്ചുവരുന്നു. തിളക്കവും മിനുസവും കൂടുതലാണ് എന്നതിനാല്‍ തന്നെ വെള്ളം വീണാല്‍ തെന്നിവീഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരു കാലത്ത് ഒട്ടേറെ ആവശ്യക്കാര്‍ ഉണ്ടായിരുന്ന ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈല്‍ ഇപ്പോള്‍ വളരെ സിലക്റ്റഡ് ആയ വിഭാഗം ജനങ്ങളാണ് ഇഷ്ടപ്പെടുന്നത്.

കുറച്ചുകാലം മുന്‍പുവരെ പ്ലെയിന്‍ ടൈലുകള്‍ക്കായിരുന്നു പ്രിയം. എന്നാല്‍ പിന്നീട് ഡിസൈനര്‍ ടൈലുകളിലേക്കു താല്‍പര്യം ചുവടുമാറി. സാധാരണ സ്മരിക് ടൈലുകള്‍ മടുത്തവര്‍ വീടിനകത്തു പ്രകൃതിദത്തമായ തണുപ്പ് നല്‍കുന്ന ടെറാക്കോട്ട ടൈലുകളിലേക്കു തിരിഞ്ഞു. എന്നാല്‍ കളിമണ്ണിന്റെ ദൗര്‍ലഭ്യം മൂലം ടെറാകോട്ട ടൈലുകള്‍ കുറഞ്ഞതോടെ സമാനരീതിയിലുള്ള സിറാമിക് ടൈലുകളിലേക്കായി ശ്രദ്ധ. കാഴ്ചയില്‍ ടെറാകോട്ട ടൈല്‍, എന്നാല്‍ സംഭവം തനി സിറാമിക്. പല ഡിസൈനുകളിലും ഇതു ലഭ്യമാണ്. ട്രെഡീഷണല്‍ ലുക്കില്‍ വീടുകള്‍ നിര്‍മിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. ചെട്ടിനാട്ട് നിര്‍മിക്കപ്പെടുന്ന ഇത്തരം ടൈലുകള്‍ക്കു വില വളരെ കുറവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍