UPDATES

വീടും പറമ്പും

ട്രെന്‍ഡാകുന്ന വാള്‍പേപ്പറുകള്‍ ; അറിയാം പുത്തന്‍ ഇന്റീരിയര്‍ വിശേഷങ്ങള്‍

കടുനിറത്തിലുള്ള വാള്‍പേപ്പറുകളല്ല ഇന്ന് ട്രെന്‍ഡായിനിക്കുന്നത്. സ്വീകരണമുറിയിലും നല്ല ഉയരമുള്ള ഫാമിലി റൂമിലുമൊക്കെ ഷാന്‍ഡ്‌ലിയര്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്

വാള്‍പേപ്പറുകള്‍ ഇന്ന് പുത്തന്‍ ഇന്റീരിയര്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. മെറ്റാലിക് നിറത്തില്‍ ജ്യോമെട്രിക് പ്രിന്റുകളുള്ളവയും ഗോള്‍ഡ് അല്ലെങ്കില്‍ കോപ്പര്‍ നിറങ്ങളില്‍ ഷെയ്ഡ് പോലെ വരുന്ന വാള്‍ പേപ്പറുകളും വീടിന്റെ ചുവരുകള്‍ക്ക് കൂടുതല്‍ ഭംഗി പകരുന്നതാണ്.

കടുനിറത്തിലുള്ള വാള്‍പേപ്പറുകളല്ല ഇന്ന് ട്രെന്‍ഡായിനിക്കുന്നത്. സ്വീകരണമുറിയിലും നല്ല ഉയരമുള്ള ഫാമിലി റൂമിലുമൊക്കെ ഷാന്‍ഡ്‌ലിയര്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. മേല്‍ക്കൂര മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഷാന്‍ഡ്‌ലിയര്‍ ആളുകള്‍ അധികം തിരഞ്ഞെടുക്കുന്നില്ല.

ബ്രാസ് ഗോള്‍ഡ്, കോപ്പര്‍ എന്നീ നിറങ്ങളിലുള്ള ഷാന്‍ഡ്‌ലിയറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ചില വീടുകളില്‍ സീലിങ്ങില്‍ തന്നെ കര്‍ട്ടനിടാനുള്ള സ്‌പേസ് വയ്ക്കാറുണ്ട്. പണ്ടത്തെ പരുപരുത്ത കട്ടിയുള്ള കോട്ടണ്‍ കര്‍ട്ടന്‍ ഔട്ടായി. പുറത്തുള്ള ഭംഗി കൂടി കാണുന്ന വിധത്തില്‍ വലിയ ജനാലകളുള്ള വീടുകളാണ് ഇപ്പോഴത്തെ പ്രത്യേകത. അതുകൊണ്ട് വീട് നിര്‍മിക്കുമ്പോള്‍ തന്നെ കര്‍ട്ടനിടാന്‍ ആവശ്യമായ സ്‌പേസ് ഒരുക്കുന്നുണ്ട്.

പഴയ പരുപരുത്ത കട്ടിയുള്ള കോട്ടണ്‍ കര്‍ട്ടന്‍ ഔട്ടായി. പകരം കോട്ടണ്‍ സാറ്റിന്‍, സെമി സില്‍ക്ക് തുണികളാണ് കര്‍ട്ടനായി വരുന്നത്. കോപ്പര്‍, ഗോള്‍ഡ്, ബ്ലാക്ക് മെറ്റല്‍, ചാര്‍ക്കോള്‍ എന്നിവയിലാണ് കര്‍ട്ടന്‍ ഇടാനുള്ള റോഡുകള്‍. അവയില്‍ നിന്ന് ചേരുന്നത് തിരഞ്ഞെടുക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍