UPDATES

വീടും പറമ്പും

നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ചു ; റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം

ചെലവു കുറഞ്ഞ വീടുകള്‍ക്ക് ജിഎസ്ടി 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി കുറച്ചപ്പോള്‍ മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായിട്ടാണ് നികുതി കുറച്ചിരിക്കുന്നത്.

നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് ജിഎസ്ടി നിരക്ക് കുറക്കാനുള്ള തീരുമാനവുമായി ജിഎസ്ടി കൗണ്‍സില്‍. ചെലവു കുറഞ്ഞ വീടുകള്‍ക്ക് ജിഎസ്ടി 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി കുറച്ചപ്പോള്‍ മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായിട്ടാണ് നികുതി കുറച്ചിരിക്കുന്നത്.

നികുതി കുറക്കുമ്പോള്‍ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെങ്കിലും വില്‍പന ഉയര്‍ന്നാല്‍ ആ നഷ്ടം പരിഹരിക്കാനാവുമെന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5.88 അണ്‍സോള്‍ഡ് ഇന്‍വെന്ററിയാനുള്ളത്. ഇതിന് ഡിമാന്‍ഡ് ഉയരുമെന്നാണ് കണക്കാക്കുന്നത്. 45 ലക്ഷം രൂപവരെയുള്ളവയെയാണ് ചെലവ് കുറഞ്ഞ വീടുകള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതും മറ്റിടങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതുമാണ് അഫൊഡബിള്‍ വിഭാഗത്തില്‍ പെടുക.

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ മാസത്തിലേക്ക് തീരുമാനം വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്.നിരക്ക് കുറയുന്നതോടെ ഭവന ഉപഭോക്താക്കള്‍ക്ക് 6-7 ശതമാനത്തോളം ചെലവ് കുറയും. ഭവന പ്രൊജക്റ്റുകളുടെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതിനും റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണ്‍സ്യൂമര്‍ സെന്റിമെന്റ്റ് മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായകരമാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖല വിചാരിക്കുന്നത്.

45 ലക്ഷം രൂപവരെയുള്ളവയെയാണ് ചെലവ് കുറഞ്ഞ വീടുകള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതും മറ്റിടങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതുമാണ് അഫൊഡബിള്‍ വിഭാഗത്തില്‍ പെടുക.രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5.88 അണ്‍സോള്‍ഡ് ഇന്‍വെന്ററിയാനുള്ളത്. ഇതിന് ഡിമാന്‍ഡ് ഉയരുമെന്നാണ് കണക്കാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍