UPDATES

വീടും പറമ്പും

നല്ല ഉറക്കത്തിനായി ബെഡ്റൂം ഒരുക്കും മുമ്പ് ഇവ ശ്രദ്ധിക്കാം

കടുത്ത നിറങ്ങള്‍ കാഴ്ച്ചയില്‍ ഭംഗിയാണെങ്കിലും ബെഡ്റൂമിനു ചേരില്ലെന്ന് തിരിച്ചറിയുക.

ബെഡ്‌റൂം എന്നും അതിമനോഹരമായി സൂക്ഷികേണ്ടതുണ്ട്.സുഖകരമായ നിദ്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബെഡ്റൂമിനെ അതിനായി ഒരുക്കേണ്ടതുണ്ട്. സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ സുഖനിദ്രയ്ക്ക് ബെഡ്റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

മുറിയിലെ വെളിച്ചവും ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ഇരുണ്ട മുറിയിലാണ് സുഖനിദ്ര സാധ്യമാകുക. ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ബെഡ്റൂമിലാണ് വച്ചിരിക്കുന്നതെങ്കില്‍ അത് ഓണ്‍ ചെയ്യുമ്പോഴൊക്കെ ഉറക്കം തടസ്സപ്പെടാനിടയുണ്ട്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും ഒരുപരിധി വരെയെങ്കിലും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക..അരോമ തെറാപ്പിയിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്നതാണ് ഇന്ന് മാര്‍ക്കറ്റുകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന എസ്സന്‍ഷ്യല്‍ ഓയിലുകള്‍. ഇത്തരം ഓയിലുകളുടെ പ്രത്യേകിച്ചും ലാവെന്‍ഡര്‍ ഓയിലിന്റെ വശ്യമായ സുഗന്ധം മനസിനെ ശാന്തമാക്കുകയും പിരിമുറുക്കങ്ങള്‍ അകറ്റി റിലാക്‌സ് ആകാന്‍ സഹായിക്കുകയും ചെയ്യും.

കടുത്ത നിറങ്ങള്‍ കാഴ്ച്ചയില്‍ ഭംഗിയാണെങ്കിലും ബെഡ്റൂമിനു ചേരില്ലെന്ന് തിരിച്ചറിയുക. ഇളംനീലയോ പച്ചയോ പേസ്റ്റല്‍ കളറുകളോ ഒക്കെ തിരഞ്ഞെടുക്കാം.മുറിയിലെ താപനിലയ്ക്കും ഉറക്കത്തിന്റെ കാര്യത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. മുറി കൂടുതല്‍ ചൂടുള്ളതോ തണുപ്പാര്‍ന്നതോ ആയാലും ഉറക്കം തടസ്സപ്പെടാം. ജനലുകളുംവാതിലുകളും അടക്കുന്നതിലൂടെ പുറമെയുള്ള കാലാവസ്ഥാ വ്യതിയാനം മുറിയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍