UPDATES

വീടും പറമ്പും

അകത്തളങ്ങള്‍ക്ക് ഭംഗി നല്‍കുന്ന മൂഡ് ലൈറ്റിങ്ങ് കളര്‍ ലൈറ്റിങ്ങ് ടെക്‌നിക്കുകളെ കൂടുതലറിയാം

ഒരിക്കലും ലൈറ്റിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വീടിന്റെ ഭംഗി. ലൈറ്റിങ്ങിന് പുറമേ വീടിന്റെ ഇന്റിരിയറിലും കുറച്ച് ശ്രദ്ധിച്ചാല്‍ പ്രക്യതിദത്തമായ ലൈറ്റിങ്ങ് വീടിന് ലഭിക്കും

പകല്‍സമയത്തെ ഓട്ടപ്പാച്ചിലുകള്‍ക്കൊടുവില്‍ ഒന്നു സ്വസ്ഥതയോടെ ഇരിക്കണമെന്ന് ആഗ്രഹിച്ചാണ് പലരും വീട്ടില്‍ എത്തുന്നത്. ലൈറ്റിങ്ങുകളുടെ കാര്യത്തില്‍ ഒരല്‍പം കൂടുതല്‍ കരുതല്‍ നല്‍കിയാല്‍ അകത്തളങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം പകരും. എത്ര ആഡംബരത്തില്‍ വീട് നിര്‍മ്മിച്ചാലും വേണ്ടത്ര വെളിച്ചമില്ലെങ്കില്‍ വീടിന്റെ ഭംഗിയേ ഇല്ലാതാകും.

വീടുകളിലെ ലൈറ്റിങ്ങുകളില്‍ മൂഡ് ലൈറ്റിങ്ങും കളര്‍ ലൈറ്റിങ്ങുകളുമാണ് ഏറ്റവും പ്രധാനപ്പെട്ടത്.മൂഡ് ലൈറ്റിങ്ങിന് പുറമേ നിരവധി ലൈറ്റിങ്ങ് ടെക്‌നിക്കുകള്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിലുണ്ട്. ഒരു പ്രത്യേക ജോലി ചെയ്യുന്നതിന് ആവശ്യമായ വെളിച്ചം ലഭിക്കുന്നതിനാണ് ടാസ്‌ക് ലൈറ്റിങ്ങ് ഉപയോഗിക്കുന്നത്. ചുവരിലെ പെയിന്റിങ്ങ് ഭംഗിയോടെ പ്രതിബിംബിക്കാനാണ് ആക്സന്റ് ലൈറ്റിങ് ഉപയോഗിക്കുന്നത്.

ലൈറ്റില്‍ നിന്ന് വരുന്ന വെളിച്ചത്തിന്റെ നിറം, ഫ്രീക്വന്‍സി എന്നിവ ക്രമീകരിച്ച് ഒരു പ്രത്യേക തീം നിര്‍മിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ മൂഡ് ലൈറ്റിങ്ങ്. പല നിറത്തിലുള്ള ഷേഡുകള്‍ ഈ ലൈറ്റുകള്‍ പുറപ്പെടുവിക്കും. ഫ്ളോര്‍ സ്റ്റാന്‍ഡിംഗ് ലൈറ്റ്, ടേബിള്‍ ലാംപ്, സീലിംഗ് ലൈറ്റ് എന്നിവയെല്ലാം മൂഡ് ലൈറ്റിങ്ങിന്റെ മാറ്റ് കൂട്ടും. ഒരിക്കലും ലൈറ്റിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വീടിന്റെ ഭംഗി. ലൈറ്റിങ്ങിന് പുറമേ വീടിന്റെ ഇന്റിരിയറിലും കുറച്ച് ശ്രദ്ധിച്ചാല്‍ പ്രക്യതിദത്തമായ ലൈറ്റിങ്ങ് വീടിന് ലഭിക്കും. ഇളം നിറമുള്ള പെയിന്റുകളും കര്‍ട്ടനുകളും വീടിനുള്ളില്‍ പ്രകാശം നിലനിര്‍ത്താന്‍ സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍