UPDATES

വീടും പറമ്പും

അകത്തളങ്ങള്‍ക്ക് നല്‍കാം ആഫ്രിക്കന്‍ ഭംഗി

കറുപ്പും വെളുപ്പും കലര്‍ന്ന ആഫ്രിക്കന്‍ ഗോത്ര ചിത്രങ്ങളും ചിഹ്നങ്ങളും പരുക്കന്‍ മെറ്റലില്‍ തീര്‍ത്ത പെയിന്റിങ് ഫ്രെിയിമുകളുമെല്ലാം അകത്തളത്തെ ആകര്‍ഷണീയമാക്കുന്ന പ്രധാന ഘടകങ്ങളാണ്.

അലങ്കാര വസ്തുവോ, ലൈറ്റോ, കാര്‍പെറ്റോ എന്തുമാകെട്ട , പുതുമയും വ്യത്യസ്തതയുമാണ് ഇന്നത്തെ ‘ഇന്റിരിയര്‍ ഡിസൈന്റെ പ്രധാന ആകര്‍ഷണം. ഫ്രിക്കന്‍ ആര്‍ട്ട് ഡിസൈനാണ് ഇന്ന് അകത്തളം ഒരുക്കുന്നതിലുള്ള പുതിയ ശൈലി.

വന്യസൗന്ദര്യമുള്ള ആഫ്രിക്കന്‍ കരകൗശല വസ്തുക്കളും പെയിന്റിങ്ങും ഫര്‍ണിച്ചറുമെല്ലാമാണ് ഇന്റീരിയറിലെ റഫ് ലുക്കിന് ഉപയോഗിച്ചു വരുന്നത്. ആഫ്രിക്കന്‍ ഡിസൈന്‍ അകത്തളമൊരുക്കാന്‍ ഉപയോഗിക്കുേമ്പാള്‍ ഡിസൈനര്‍മാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് കരകൗശല വസ്തുക്കള്‍ക്കാണ്.
തടികൊണ്ടുള്ള പലതരം മുഖം മൂടികള്‍, വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള പ്രതിമകള്‍, പാത്രങ്ങള്‍, തോലുകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, മുത്തുകള്‍ കൊണ്ടും തൂവലുകൊണ്ടുമുള്ള കരകൗശല ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ പോകുന്നു അലങ്കാരങ്ങളിലെ ആഫ്രിക്കന്‍ ചാരുത.

കറുപ്പും വെളുപ്പും കലര്‍ന്ന ആഫ്രിക്കന്‍ ഗോത്ര ചിത്രങ്ങളും ചിഹ്നങ്ങളും പരുക്കന്‍ മെറ്റലില്‍ തീര്‍ത്ത പെയിന്റിങ് ഫ്രെിയിമുകളുമെല്ലാം അകത്തളത്തെ ആകര്‍ഷണീയമാക്കുന്ന പ്രധാന ഘടകങ്ങളാണ്. പരുക്കന്‍ രീതിയിലുള്ള ഫര്‍ണിച്ചറുകള്‍ക്കും മൃഗതലയോട്ടികള്‍ മണ്‍ഭരണികള്‍ എന്നിവയും കറുത്ത ഭൂഖണ്ഡത്തിന്റെ ഛായ നല്‍കുന്ന അലങ്കാരങ്ങളായി പുതു തലമുറ ഡിസൈനര്‍മാര്‍ വീടിനകത്തളത്ത് ഉപയോഗിക്കുന്നു.

ആഫ്രിക്കന്‍ വാള്‍ ആര്‍ട്ടിനോടാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുഭാഗം മുഴുവനായി ചമയിക്കുന്ന രീതിയാണ്. വിവിധ പാറ്റേണിലുള്ള പാത്രങ്ങള്‍, മുഖംമൂടികള്‍ എന്നിങ്ങനെയുള്ള അലങ്കാരവസ്തുക്കള്‍ പ്രത്യേക പാറ്റേണില്ലാതെ, റസ്റ്റിക് ലുക്കില്‍ സജീകരിക്കുന്നു.കോണ്‍ട്രാസ്റ്റ് നിറങ്ങളും പ്രത്യേക രീതിയിലുള്ള വരകളുമാണ് ആഫ്രിക്കന്‍ പെയിന്റിങ്ങിന്റെ സവിശേഷത. അകത്തളത്ത് ഹൈലറ്റ് ചെയ്യേണ്ട ചുവരില്‍ ഇമ്പമുള്ള നിറങ്ങള്‍കൊണ്ട് ജ്യാമിതീയ രീതിലുള്ള ചിത്രങ്ങള്‍ വരക്കുകയോ, ആഫ്രിക്കന്‍ പെയിന്റിങ് ചെയ്ത വാള്‍പേപ്പറുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന പ്രിയമേറി വരികയാണ. ട്രഡീഷ്ണല്‍ ശൈലിയില്‍ മ്യൂറലുകള്‍ ഉപയോഗിച്ചതു പോലെ ആഫ്രിക്കന്‍ ട്രൈബല്‍ പെയിന്റിങ്ങുകള്‍ക്കും ഛായാചിത്രങ്ങള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍