UPDATES

വീടും പറമ്പും

കുറഞ്ഞ ചിലവില്‍ വീടിന് നല്‍കാം കിടിലന്‍ മേക്കോവര്‍

.ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണമായിരിക്കും കോഫീ ടേബിള്‍. ചെറിയൊരു കാര്യത്തിലൂടെ കോഫീ ടേബിളിന് പുത്തന്‍ ലുക്ക് നല്‍കാവുന്നതാണ്.

എല്ലാപ്രാവിശ്യവും വീട് വ്യത്തിയാക്കുന്നതിന് പകരം ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വീട് എന്നും പുതിയതുപോലെ തന്നെ നിലനിര്‍ത്താനാകും. ഇതിന് അധിക ചിലവിന്റെ അവിശ്യം വരുന്നില്ല. പണമൊട്ടും ചിലവില്ലാതെ റൂമുകള്‍ സുന്ദരമാക്കാന്‍ സാധിക്കും.

എന്നും ഒരേ രീതിയില്‍ തന്നെ വീട് കാണുമ്പോള്‍ ഒരു രസം തോന്നില്ല.അതുകൊണ്ട് ഇടയ്ക്ക് വീടിന്റെ ഇന്റിരിയറിനു അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറ്റി പുത്തന്‍ ലുക്ക് നല്‍കാവുന്നതാണ് റൂമിനുള്ളിലെ ഫര്‍ണ്ണിച്ചറുകളെല്ലാം ഒന്നും പുനക്രമീകരിക്കാവുന്നതാണ്. ചുമരുകളോട് ചേര്‍ത്താണ് ഫര്‍ണ്ണിച്ചറുകള്‍ വച്ചിരിക്കുന്നതെങ്കില്‍ അത് മധ്യഭാഗത്തായി വച്ചു നോക്കൂ, ഇത് വീടിന് പുതുമ തന്നെ നല്‍കും.

ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണമായിരിക്കും കോഫീ ടേബിള്‍. ചെറിയൊരു കാര്യത്തിലൂടെ കോഫീ ടേബിളിന് പുത്തന്‍ ലുക്ക് നല്‍കാവുന്നതാണ്. അതിനായി ബുക്കുകളും ഫ്‌ലവര്‍വേയ്സുകളും അലങ്കാര വസ്തുക്കളുമൊക്കെ കോഫീ ടേബിളിന്റെ മധ്യഭാഗത്തായി വെക്കാം. അതുപോലെ തന്നെ പ്രധാനിയാണ് കര്‍ട്ടാനുകള്‍.ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണമായിരിക്കും കോഫീ ടേബിള്‍. ചെറിയൊരു കാര്യത്തിലൂടെ കോഫീ ടേബിളിന് പുത്തന്‍ ലുക്ക് നല്‍കാവുന്നതാണ്. അതിനായി ബുക്കുകളും ഫ്‌ലവര്‍വേയ്സുകളും അലങ്കാര വസ്തുക്കളുമൊക്കെ കോഫീ ടേബിളിന്റെ മധ്യഭാഗത്തായി വെക്കാം.

കുഷ്യനുകളും ഫ്‌ലവര്‍വെയ്സുകളും തൊട്ട് എല്ലാ സാധനങ്ങളും ഒരേനിറത്തിലുള്ളത് തിരഞ്ഞെടുത്തുനോക്കൂ. ഓരോ മുറിയിലും ഓരോ നിറം എന്ന രീതിയിലും പരീക്ഷിക്കാവുന്നതാണ്. ഇതു നിങ്ങളുടെ വീടിനെ സ്‌റ്റൈലിഷ് ആക്കുമെന്നുറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍