UPDATES

വീടും പറമ്പും

ഭവനവായ്പ എടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

ജോയിന്റായി ഭാര്യയും ഭര്‍ത്താവും കൂടി ഭവനവായ്പ എടുത്തിട്ടുണ്ട് എന്നതുകൊണ്ട് മാത്രം രണ്ടുപേര്‍ക്കും വായ്പ അടവിന്റെ പേരില്‍ ഇളവ് ലഭിക്കില്ല. വായ്പ എടുത്ത് വാങ്ങുന്ന, അല്ലെങ്കില്‍ നിര്‍മിക്കുന്ന വീട്ടില്‍ ഉടമസ്ഥാവകാശം കൂടി ഉള്ളവര്‍ക്കാണ് നികുതിയിളവ് ലഭിക്കുക.

വീടുവെക്കുന്നതിന് ഭവനവായ്പ എടുത്തിട്ടുള്ളവരാണ് ഭൂരിഭാഗം ആളുകളും.വായ്പ അടച്ചുതീര്‍ക്കുന്നതിന്റെ കാര്യത്തിലും, വായ്പ തുകയുടെ കാര്യത്തിലും ഏറ്റവും മുന്നില്‍ തന്നെയാണ് ഭവനവായ്പകള്‍.

അതുപോലെ തന്നെ പലിശയുടെ കാര്യത്തിലും ഭവനവായ്പതന്നെയാണ് മുന്‍പില്‍ നില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശതന്നെയാണ് ഈ വായ്പ ഈടാക്കുന്നത്. 15 വര്‍ഷമോ അതില്‍ കൂടുതല്‍ സമയമോ വായ്പ അടച്ചുതീര്‍ക്കാന്‍ ലഭിക്കുന്നതാണ്. ഈ തുക അടച്ചുതീരുമ്പോള്‍ വായ്പയായി എടുത്ത തുകയുടെ ഇരട്ടിയാക്കും പലിശയടക്കമുള്ള തുക.

ഭവനവായ്പകളില്‍ മറ്റൊന്നാണ്‌ ജോയിന്റായി എടുക്കുന്ന വായ്പകള്‍. എല്ലാവര്‍ക്കുമുള്ള പെതുവായ സംശയമാണ് ജോയിന്റായി എടുക്കുന്ന വായ്പയുടെ ആദായനികുതി ഇളവുകള്‍ സംബന്ധിച്ച് നികുതിദായകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശങ്ങള്‍. ഇതിനെക്കുറിച്ച് ആദായനികുതി നിയമത്തില്‍ വ്യക്തമായിതന്നെ പറയുന്നുണ്ട്.

ജോയിന്റായി ഭാര്യയും ഭര്‍ത്താവും കൂടി ഭവനവായ്പ എടുത്തിട്ടുണ്ട് എന്നതുകൊണ്ട് മാത്രം രണ്ടുപേര്‍ക്കും വായ്പ അടവിന്റെ പേരില്‍ ഇളവ് ലഭിക്കില്ല. വായ്പ എടുത്ത് വാങ്ങുന്ന, അല്ലെങ്കില്‍ നിര്‍മിക്കുന്ന വീട്ടില്‍ ഉടമസ്ഥാവകാശം കൂടി ഉള്ളവര്‍ക്കാണ് നികുതിയിളവ് ലഭിക്കുക. ഭവനവായ്പ രണ്ടുപേരും കൂടി എടുത്താല്‍ മാത്രം പോരാ, രണ്ടുപേര്‍ക്കും വാങ്ങിയ വസ്തുവിലോ വീടിലോ ഉടമസ്ഥാവകാശം കൂടി വേണം.

വായ്പ എടുത്ത് ജോയിന്റായി വാങ്ങിയ വീടില്‍ രണ്ടുപേര്‍ക്കും ഉടമസ്ഥാവകാശം ഉണ്ടെങ്കില്‍, രണ്ടുപേര്‍ക്കും പലിശ അടവില്‍ രണ്ടുലക്ഷം രൂപ വീതവും മുതലിലേക്കുള്ള അടവില്‍ 1.50 ലക്ഷം രൂപ വീതവും ക്ലെയിം ചെയ്യാം. പക്ഷേ, രണ്ടുപേരും കൂടി ക്ലെയിം ചെയ്യുന്ന തുക മൊത്തം അടവില്‍ അല്ലെങ്കില്‍ ഡ്യൂ ആയിട്ടുള്ള തുകയില്‍ കൂടുതല്‍ വരരുത്. അതായത്, സംയുക്ത വായ്പയില്‍ പലിശ അടവ് അല്ലെങ്കില്‍ ഡ്യൂ ആയിട്ടുള്ള പലിശ രണ്ടുലക്ഷം രൂപയേ ഒരു സാമ്പത്തികവര്‍ഷം ഉള്ളൂ എങ്കില്‍ രണ്ടുപേര്‍ക്കും കൂടി പലിശ അടവ് രണ്ടുലക്ഷം വരെയേ ക്ലെയിം ചെയ്യാന്‍ പറ്റൂ. കൂടുതല്‍ തുക അടച്ചിട്ടുണ്ട്, അല്ലെങ്കില്‍ ഡ്യൂ ആയിട്ടുണ്ട് എങ്കില്‍ അതിനനുസരിച്ച് കൂടുതല്‍ തുക ക്ലെയിം ചെയ്യാന്‍ സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍