UPDATES

വീടും പറമ്പും

ഇന്റിരിയര്‍ ഭംഗിയാക്കി വീടിന് വലിപ്പം കൂട്ടാം

ചെറിയ അടുക്കളയാണെങ്കില്‍ ഒന്നിന് മുകളില്‍ ഒന്നായി റാക്കുകള്‍ ചുവരില്‍ പിടിപ്പിച്ച് സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കാം.

ഒരു വീട് പണിയുമ്പോള്‍ സാധനങ്ങള്‍ എത്ര അടുക്കിപ്പെറുക്കി വച്ചാലും ഈ വീട്ടില്‍ സ്ഥലം കുറവാണെന്നാ്ണ് എല്ലാവരുടെയും പരാതി. ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ ആര്‍ഭാടം കാണിക്കുന്നതിനു പകരം വീട്ടിലെ ആവശ്യത്തിനനുസരിച്ചു വാങ്ങാന്‍ ശ്രമിക്കാം.

മടക്കിവെക്കാവുന്നവിധത്തിലുള്ളടേബിള്‍സ്ഥലപരിമിതിഇല്ലാതാക്കുന്നതിനുള്ള നല്ലൊരു ഓപ്ഷന്‍ ആണ്. കട്ടിലിനടിയില്‍ സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കാം, തലയിണകള്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ ഇവിടെ സൂക്ഷിക്കാം. സ്റ്റോറേജ് സ്‌പേസോട് കൂടിയ കട്ടിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മുറിയുടെ ഭിത്തികള്‍ക്ക് എപ്പോഴും ഇളംനിറം നല്‍കുന്നതാണ് നല്ലത്. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും. വടക്ക്- തെക്ക് ദര്‍ശനമായി വരുന്ന മുറികള്‍ക്ക് ഓഫ് വൈറ്റ്, മഞ്ഞ, ഇളം പച്ച, ഇളം നീല, ഇളം പിങ്ക് നിറങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ പ്രകാശമുള്ളതായി തോന്നും.

സ്റ്റോറേജ് സൗകര്യമുള്ള സോഫയും സെറ്റിയും നല്ലൊരു ഓപ്ഷന്‍ ആണ്. ചെറിയ അടുക്കളയാണെങ്കില്‍ ഒന്നിന് മുകളില്‍ ഒന്നായി റാക്കുകള്‍ ചുവരില്‍ പിടിപ്പിച്ച് സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കാം.

അടുക്കളയില്‍ കടുംനിറമുള്ള ഗ്രാനൈറ്റോ ടൈല്‍സോ ആണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഭിത്തിക്ക് ഇളംനിറം നല്‍കുന്നതാണ് നല്ലത്. അടുക്കളയ്ക്ക് കൂടുതല്‍ വലിപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍