UPDATES

വീടും പറമ്പും

അകത്തളങ്ങള്‍ക്ക് വലിപ്പം കുറവാണോ? പെയിന്റ് ചെയ്യുമ്പോള്‍ ഇവ പരിഹരിക്കാം

മുറിയുടെ ഭിത്തികള്‍ക്ക് എപ്പോഴും ഇളംനിറം നല്‍കുന്നതാണ് നല്ലത്. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും.

വീട് പണിയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് പെയിന്റിങ്. മുറികളുടെ വലിപ്പം കുറവാണെങ്കില്‍ കൃത്യമായ പെയിന്റിങ്ങിലൂടെ അതു പരിഹരിക്കാന്‍ കഴിയും. പെയിന്റിംഗിനുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വീടിന്റെ സ്ഥാനം, പരിസരം, തറയുടെ നിറം ഫര്‍ണിച്ചറുകളുടെ നിറം തുടങ്ങിയവയെല്ലാം കണക്കിലെടുക്കണം.

മുറിയുടെ അന്തരീക്ഷത്തിന് യോജിച്ച നിറം വേണം തിരഞ്ഞെടുക്കാന്‍.ശാന്തമായ അന്തരീക്ഷം വേണ്ട ബെഡ്‌റൂമിന് ഇളംനിറങ്ങളാണ് നല്ലത്. എന്നാല്‍, തടിയും ഫര്‍ണിച്ചറുകളും ഏറെയുള്ള മുറിയിലേക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നതാണ് നല്ലത്.

തറയുടെ നിറത്തോട് യോജിച്ചു വേണം മുറിയ്ക്ക് നിറം നല്‍കാന്‍. അതേസമയം, സീലിങ്ങിന് എപ്പോഴും വെള്ള നിറം നല്‍കുന്നതാണ് ഉചിതം. മുറിയുടെ ഭിത്തികള്‍ക്ക് എപ്പോഴും ഇളംനിറം നല്‍കുന്നതാണ് നല്ലത്. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും.

വീടിന്റെ മൊത്തം ഇന്റീരിയറിനുമായി രണ്ടോ മൂന്നോ നിറങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. വൈവിധ്യം നല്‍കണമെങ്കില്‍ അവയുടെ വ്യത്യസ്ത ഷേഡുകളും ടിന്റുകളും നല്‍കാം. അടുക്കളയില്‍ കടുംനിറമുള്ള ഗ്രാനൈറ്റോ ടൈല്‍സോ ആണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഭിത്തിക്ക് ഇളംനിറം നല്‍കുന്നതാണ് നല്ലത്. അടുക്കളയ്ക്ക് കൂടുതല്‍ വലിപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും. പുറംഭിത്തിക്ക് വെതര്‍കോട്ട് ഉപയോഗിച്ചുള്ള പെയിന്റിംഗായിരിക്കും നല്ലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍